ഇന്ന് ടെക്നോളജി കൊണ്ടുവരുന്ന പുതിയ അവസരങ്ങള്‍ മുതലാക്കുന്നത് അത്യന്തം ഗുണകരമാകുമെങ്കിലും അത് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കി വേണം മുന്നേറാന്‍ എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇതിനായി വിവിധ ഇടങ്ങളിലായി 25 ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങാനൊരുങ്ങകുകയാണ് അമേരിക്ക.
അതേസമയം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ചാറ്റ്ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐ എന്നിവ അടക്കമുള്ള കമ്പനികളാണ് പുതിയ ഗവേഷണ പുരോഗതി സുരക്ഷിതമാണെന്ന് സര്‍ക്കാരിനെ അറിയിക്കേണ്ടത്. മനുഷ്യ ബുദ്ധിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ഏറെ താമസിയാതെ തന്നെ എഐക്ക് ആകുമെന്ന് അറിയിച്ചത് മസ്‌ക് അടക്കമുളള ടെക്നോളജി മേഖലയിലെ പ്രമുഖരാണ്.
അമേരിക്കയില്‍ എഐ നിയന്ത്രണ പദ്ധതിയുടെ ചുമതല ഇനി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ചുമലിലായിരിക്കും. എഐ വികസനത്തെക്കുറിച്ചുള്ള നിരീക്ഷണത്തിന് 140 ദശലക്ഷം ഡോളറും വകയിരുത്തിക്കഴിഞ്ഞു. അമേരിക്കയില്‍, സ്വകാര്യ മേഖലയില്‍ എഐ വികസിപ്പിക്കലിന്റെ മുന്‍പന്തിയിലുള്ള കമ്പനികളോട്, അവരുടെ ഗവേഷണം നൈതികവും നിയമപരവുമായ ഉത്തരവാദിത്തം ഉറപ്പാക്കി തന്നെ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യത്തെ നിയമങ്ങള്‍ എല്ലാ കമ്പനികളും പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി കമല പ്രമുഖ ടെക് കമ്പനികളോട് സഹകരിച്ചു പ്രവര്‍ത്തിക്കും. എഐയെക്കുറിച്ചുള്ള പൊതു വിലയിരുത്തലിന് ആയിരക്കണക്കിന് കമ്യൂണിറ്റി പങ്കാളികളുമായും അമേരിക്ക സഹകരിക്കും.

