ഉപയോക്താക്കള്‍ കുറഞ്ഞു; ക്ലബ്ബ് ഹൗസ് ജീവനക്കാരെ വെട്ടിക്കുറക്കാന്‍ കമ്പനി

കോവിഡിന് ശേഷം ക്ലബ്ബ് ഹൗസ്് ആപ്പ് ഉപയോഗിക്കുന്നവരില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ ക്ലബ്ബ് ഹൗസ് ജീവനക്കാരെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അന്‍പത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്ബനിയുടെ തീരുമാനം.

പോള്‍ ഡേവിസണും രോഹന്‍ സേത്തും ചേര്‍ന്ന നിര്‍മിച്ച ക്ലബ്ബ് ഹൗസ് 2020 ലാണ് നിലവില്‍ വരുന്നത്. ഓഡിയോ സന്ദേശങ്ങള്‍ അയക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഉപകാരപ്പെടുന്ന മികച്ച പ്ലാറ്റ്ഫോമായിരുന്നു ഇത്. ആദ്യം ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭ്യമായിരുന്ന ഈ ആപ്പ് പിന്നീട് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുംകിട്ടിത്തുടങ്ങി. പുതിയ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടിലേക്ക് ആപ്പ് നിര്‍ബന്ധപൂര്‍വം എത്തുകയായിയിരുന്നു. ഈ സാഹചര്യത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും ക്ലബ് ഹൗസ് സ്ഥാപകരായ പോള്‍ ഡേവിസും രോഹന്‍ മെമോയിലും ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.

കമ്ബനി നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കിയാണ് ജീവനക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചത്. ലോക്ഡൗണ്‍ സമയത്ത് കൂട്ടം കൂടിയിരുന്ന് സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് ക്ലബ്ബ് ഹൗസ് ഏറെ സഹായകരമായിരുന്നു. എന്നാല്‍ കോവിഡിന്റെ തീവ്രത അവസാനിക്കുകയും ലോക്ഡൗണ്‍ മാറിയതോടെ പലരും ക്ലബ്ബ് ഹൗസിനെ പലരും കൈവിട്ടു.