ഇനി മുതല്‍ വിവിധ അപ്ലിക്കേഷനുകളിലേക്കും വെബ്സൈറ്റുകളിലേക്കും സൈന്‍ ഇന്‍ ചെയ്യാന്‍ പാസ്‌കീകള്‍ ഉപയോഗിക്കാമെന്നാണ് ഗൂഗിള്‍. പാസ്വേഡില്ലാത്ത ലോകത്തിലേക്കുള്ള സുപ്രധാന ചുവടാണിതെന്നും കമ്ബനി പറഞ്ഞു. ‘പാസ്വേഡിന്റെ അവസാനത്തിന്റെ തുടക്കം’ എന്ന പേരിലെഴുതിയ ബ്ലോഗിലാണ് ഗൂഗ്ള്‍ ഇക്കാര്യം അറിയിച്ചത്. കമ്ബനിയുടെ വിവിധ പ്ലാറ്റ്ഫോമുകളിലും അക്കൗണ്ടുകള്‍ പാസ് കീകള്‍ ഉപയോഗിച്ച് പ്രവേശിക്കാനാകുമെന്നും പറഞ്ഞു.
എന്താണ് പാസ് കീ?
ഫിംഗര്‍ പ്രിന്റ്, ഫേസ് സ്‌കാന്‍, സ്‌ക്രീന്‍ ലോക്ക് പിന്‍ എന്നിങ്ങനെയുള്ളവയാണ് പാസ് കീ കൊണ്ട് ഉദ്ദേശിക്കുന്നത്. നാം മൊബൈല്‍ പോലെയുള്ളവ ഇത് ഉപയോഗിച്ച് തുറക്കുന്നത് പോലെ അപ്ലിക്കേഷനുകളിലെയും വെബ്സൈറ്റുകളിലെയും അക്കൗണ്ടുകളും തുറക്കാനാകുന്ന സംവിധാനമാണ് ഗൂഗ്ള്‍ ഒരുക്കുന്നത്.
മെയിലെ ആദ്യ വ്യാഴാഴ്ചയാണ് ലോക പാസ്വേഡ് ദിനം ആചരിക്കുന്നത്. പാസ്വേഡ് പ്രതിജ്ഞയെടുത്ത് സുരക്ഷിത പാസ്വേഡുകള്‍ ഉപയോഗിക്കാനും ഹാക്കിംഗില്‍ നിന്നും സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷ നേടാനുമാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്.
വിവിധ അക്കൗണ്ടുകള്‍ക്ക് വിവിധ പാസ്വേഡുകള്‍ ഉപയോഗിക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇമെയില്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്, സമൂഹമാധ്യമം തുടങ്ങിയവക്കൊക്കെ ഒരോ പാസ്വേഡ് ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധിപൂര്‍വമായ തീരുമാനം. അല്ലെങ്കില്‍ ഒരു സൈബര്‍ കുറ്റവാളിയ്ക്ക് നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും ഒരു പാസ്വേഡ് കൈവശപ്പെടുത്തുന്നതിലൂടെ കയ്യടക്കാനാകും.

