അനധികൃതമായി ഇ-ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്ന സോഫ്റ്റ്വെയറുകള്‍ ഇന്ത്യന്‍ റെയില്‍വേ കണ്ടുകെട്ടി.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോവിഡ്- എക്‌സ് കോവിഡ് 19, ആംസ്ബാക്ക്, ബ്ലാക്ക് ടൈഗര്‍, റെഡ്- മിര്‍ച്ചി, റിയല്‍ മാംഗോ തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നതായി റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ, 42 ഓളം സോഫ്റ്റ്വെയറുകളാണ് നിരോധിച്ചിരിക്കുന്നത്.
സോഫ്റ്റ്വെയറുകള്‍ നിയമപരമല്ലാത്ത പകര്‍പ്പവകാശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ദീര്‍ഘദൂര ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാണ് ഇത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഇത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഇത്തരം സോഫ്റ്റ്വെയറുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന 955 ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ ടിക്കറ്റുകളുടെ സൂപ്പര്‍ സെല്ലര്‍മാരും, റീട്ടെയിലര്‍മാരും, അനധികൃത സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.

