700-ലധികം ജോലികള്‍ വെട്ടിക്കുറക്കുമെന്ന് ലിങ്ക്ഡ്ഇന്‍. കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്‍പ്പന, പ്രവര്‍ത്തനങ്ങള്‍, സപ്പോര്‍ട്ട് ടീമുകള്‍ എന്നിവയിലെ റോളുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി വ്യക്തമാക്കി.
വിപണിയിലും ഉപഭോക്തൃ ഡിമാന്‍ഡിലും കൂടുതല്‍ ചാഞ്ചാട്ടം സംഭവിക്കുകയും വളര്‍ന്നുവരുന്ന വിപണികളെ കൂടുതല്‍ ഫലപ്രദമായി സേവിക്കുന്നതിനായി ഞങ്ങള്‍ ഉപയോഗം വിപുലീകരിക്കുകയാണ് എന്നാണ് റോസ്ലാന്‍സ്‌കി പറയുന്നത്.
20,000 ജീവനക്കാരുള്ള ലിങ്ക്ഡ്ഇന്‍ കഴിഞ്ഞ വര്‍ഷം ഓരോ പാദത്തിലും വരുമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ദുര്‍ബലമായ ആഗോള സാമ്ബത്തിക സ്ഥിതി ആണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഈ പുതിയ മാറ്റങ്ങള്‍ 250 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റോസ്ലാന്‍സ്‌കി കത്തില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ആ റോളുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് ലിങ്ക്ഡ്ഇന്‍ വക്താവ് പറഞ്ഞു.

