പോള്‍ അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുന്ന സന്ദേശം അടിക്കുറിപ്പുകളോടെ ഡോക്യുമെന്റുകളാക്കി ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്.
കൂടാതെ, ഒറ്റ വോട്ടെടുപ്പുകള്‍ സൃഷ്ടിക്കുക, ചാറ്റുകളില്‍ പോളുകള്‍ക്കായി തിരയുക, പോള്‍ ഫലങ്ങളെക്കുറിച്ചുളള അപ്‌ഡേറ്റ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റ പോള്‍ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരുതവണ മാത്രം വോട്ട് ചെയ്യാന്‍ കഴിയുന്നതാണ്. ഇതിനായി ‘Allow multiple answer ‘ എന്ന ഓപ്ഷന്‍ ഓഫ് ചെയ്യാന്‍ കഴിയും. പോളിലൂടെ സന്ദേശങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍, ചാറ്റ് ഓപ്ഷനിലെ പോളുകളില്‍ സെര്‍ച്ച് ചെയ്താല്‍ മതിയാകും. 2022 നവംബറിലാണ് പോള്‍ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനപ്രീതി നേടാന്‍ പോള്‍ ഫീച്ചറിന് സാധിച്ചിട്ടുണ്ട്.

