ദോഹ: ഖത്തറിലെ കോടതികളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ നടപ്പാക്കിയതിനാല്‍ നടപടികള്‍ ഇനി എളുപ്പത്തിലാകും. വാക്കുകള്‍ വാചകങ്ങളാക്കി മാറ്റുന്നതിനാണ് ആദ്യ ഘട്ടത്തില്‍ എഐ ഉപയോഗിച്ചു തുടങ്ങിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
അതേസമയം, അന്വേഷണ സെഷനുകളിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മിനിറ്റ്സും മെമ്മോറാണ്ടവും തയാറാക്കുന്നതിനും എഐ ഉപയോഗിക്കും. വിവരങ്ങളുടെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ഇതു സഹായകമാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

