ബ്ലൂ ടിക്ക് ജനപ്രിയ ഇ-മെയില്‍ പ്ലാറ്റ്ഫോമായ ജിമെയിലിലും അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഗൂഗിള്‍. വിശ്വസ്തമായ അക്കൗണ്ടുകളെ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനും സ്പാം മെയിലുകള്‍ക്ക് തടയിടാനുമാണ് ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മെയ് ആദ്യവാരം മുതല്‍ ഈ സേവനം ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുതലായവര്‍ക്ക് ഈ സേവനം ഉപകാരപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.നീലടിക്കുളള ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരു മെയില്‍ ലഭിച്ചാല്‍ അതിന്റെ വിശ്വാസ്യത മെയില്‍ ലഭിക്കുന്ന വ്യക്തിക്ക് ഉറപ്പാക്കാം.
മെയിലുകളുടെ ആധികാരികത പരിശോധിക്കുന്ന ടൂളാണ് DMRAC(Domain-based Message Authentication). ഇത് യഥാര്‍ത്ഥ മെസേജിനേയും സ്പൂഫ് മെസേജിനേയും വേര്‍തിരിക്കുന്ന ഒരു സെക്ക്യൂരിറ്റി സംവിധാനമാണ്. ഇത്തരം ടൂളുകള്‍ ഉപയോഗിച്ച് പരിശോധിക്കപ്പെടുന്ന മെയിലുകള്‍, ഗൂഗിളിന്റെ ആന്റി അബ്യൂസീവ് പരിശോധനകള്‍ക്കും വിധേയമാകും. ശേഷമാണ് ഈ മെയിലുകള്‍ക്ക് വെരിഫൈഡ് ടിക്ക് ലഭിക്കുക.

