ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്നും മസ്‌ക് ഒഴിയുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്‌ക് ഒഴിയുന്നതായി റിപ്പോര്‍ട്ട്. എന്‍ബിസി യൂണിവേഴ്‌സല്‍ എക്‌സിക്യൂട്ടീവ് ലിന്‍ഡ യാക്കറിനോ ആണ് പുതിയ സിഇഒ.

44 മില്യന്‍ യു എസ് ഡോളര്‍ മുടക്കി ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സിഇഒ സ്ഥാനത്തെത്തിയത്. ഇനിമുതല്‍ ട്വിറ്രറിന്റെ ചീഫ് ടെക്‌നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് മാറുമെന്നും മക്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം മയാമിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനിടെ യാക്കറിനോയും മസ്‌കും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വാര്‍ത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലിന്‍ഡ യാക്കറിനോയെ അറിയാം

ഒരു ദശാബ്ദത്തിലേറെയായി എന്‍ബിസി യൂണിവേഴ്‌സലില്‍ പരസ്യ സെയില്‍സ് എക്‌സിക്യൂട്ടീവാണ് ലിന്‍ഡ.
19 വര്‍ഷം ടര്‍ണര്‍ എന്റര്‍ടെയ്ന്‍മെന്റില്‍ സേവനമനുഷ്ഠിച്ച ലിന്‍ഡയ്ക്ക് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ലിബറല്‍ ആര്‍ട്‌സും ടെലികമ്മ്യൂണിക്കേഷനുമാണ് ഇവര്‍ പഠിച്ചത്.