Technology (Page 105)

നമ്മളില്‍ പലരും കൂടുതല്‍ സമയവും ചിലവഴിക്കുന്ന നവമാധ്യമങ്ങളിലാന്നാണ് ഇന്‍സ്റ്റഗ്രാം. സാധാരണയായി സെലിബ്രിറ്റികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന ഒന്നാണ് ലൈവ് വീഡിയോ ഓപ്ഷന്‍. ഷെഡ്യൂള്‍ ചെയ്ത് കഴിഞ്ഞാല്‍ ലൈവ് ലിങ്ക് അടങ്ങുന്ന പോസ്റ്റും വിവരണവും നിര്‍ദ്ദേശങ്ങളുമെല്ലാം ഫോളോവേഴ്‌സിന് കാണാന്‍ കഴിയും, ഷെഡ്യൂളിങ് ഉപയോഗിച്ച് കൗണ്ട് ഡൌണ്‍ സ്റ്റോറികളും മറ്റും ചെയ്യാനും സാധിക്കും.

ഏതൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവിനും ഒരു ലൈവ് വീഡിയോ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും, അത് ക്രിയേറ്റേഴ്‌സിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യുന്നത് പോലെ തന്നെ എളുപ്പമാണ് ലൈവ് ഷെഡ്യൂള്‍ ചെയ്യുന്നതും. വളരെ ലളിതമായ സ്റ്റെപ്പുകളിലൂടെയാണ് ലൈവ് ഷെഡ്യൂള്‍ ചെയ്യുന്നത്. ലൈവ് വീഡിയോയില്‍ മറ്റ് ഫോളോവേഴ്സിനെ ചേര്‍ക്കാനും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നു.

ലൈവ് വീഡിയോ ഷെഡ്യൂള്‍ ചെയ്യുന്നതെങ്ങനെ?

ആദ്യം ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക, ഇടത് വശത്തേക്ക് സൈ്വപ്പ് ചെയ്ത് ക്യാമറ ഓപ്പണ്‍ ചെയ്യുക.

ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍, ഫോണിന്റെ ബോട്ടം എന്‍ഡില്‍ നിന്ന് വലത്തേക്ക് സൈ്വപ്പ് ചെയ്ത് ലൈവ് ഓപ്ഷന്‍ സെലക്ട് ചെയ്യുക.

ഇപ്പോള്‍ സ്‌ക്രീനിന്റെ വലത് വശത്തായി ഷെഡ്യൂള്‍ ഓപ്ഷന്‍ കാണാന്‍ കഴിയും.

ഷെഡ്യൂളില്‍ ടാപ്പ് ചെയ്ത ശേഷം ഇവന്റിന്റെ അല്ലെങ്കില്‍ ലൈവിന്റെ ടൈറ്റില്‍ എന്താണോ അത് ‘വീഡിയോ ടൈറ്റില്‍’ എന്ന ബാറില്‍ നല്‍കുക.

‘സ്റ്റാര്‍ട്ട് ടൈം’ ഓപ്ഷനില്‍ ടാപ് ചെയ്ത ശേഷം ലൈവ് എന്നത്തേക്കാണോ ഷെഡ്യൂള്‍ ചെയ്യുന്നത് ആ ദിവസവും സമയവും തിരഞ്ഞെടുക്കുക.

‘ലൈവ് വീഡിയോ ഷെഡ്യൂള്‍’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ ലൈവ് ഷെഡ്യൂള്‍ ആകും.

q r code

ഭൂരിഭാഗം പേര്‍ക്കും ഇപ്പോള്‍ പരിചിതമാണ് ക്യൂആര്‍ കോഡ്. എന്നാല്‍, അതെങ്ങനെയാണ് സ്‌കാന്‍ ചെയ്യേണ്ടത് എന്ന് പലര്‍ക്കും സംശയം തോന്നിയിട്ടുണ്ടാകാം. ഡിഫോള്‍ട്ട് ക്യാമറ ആപ്പ് അല്ലെങ്കില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. ഒരു ക്യാമറ ഉള്ളിടത്തോളം, അതിന് ഏത് ക്യൂആര്‍ കോഡും സ്‌കാന്‍ ചെയ്യാന്‍ കഴിയും. കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു യുആര്‍എല്‍ തുറക്കും. ഇത് ഏതു രീതിയില്‍ വേണമെങ്കിലും ആരുമായും പങ്കിടുകയോ ചെയ്യാം.

ഇപ്പോള്‍ ഇത്തരം കോഡുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. റസ്റ്റോറന്റ് വിന്‍ഡോകളിലും ബസ് സ്റ്റോപ്പുകളിലും സ്റ്റോറുകളിലും പുസ്തകങ്ങളിലും ഇവ വേഗത്തില്‍ കണ്ടെത്താനാകും. ക്യുആര്‍ കോഡ് എങ്ങനെ വേഗത്തില്‍ സ്‌കാന്‍ ചെയ്യാം എന്നാണ് താഴെ പറയുന്നത്.

  1. നിങ്ങളുടെ ക്യാമറ ആപ്പ് തുറക്കുക.
  2. ക്യാമറ കോഡ് ഫ്രെയിമിലേക്ക് സെറ്റ് ചെയ്യുക. കോഡ് എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാവുന്നതാണെങ്കില്‍, ഫ്രെയിമിന്റെ ചുവടെ കോഡിന്റെ യുആര്‍എല്‍ ദൃശ്യമാകുന്നത് കാണും. ആ യുആര്‍എല്‍ തുറക്കാന്‍ അതില്‍ ടാപ്പ് ചെയ്യുക.
    നിങ്ങളുടെ ക്യാമറക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ക്യാമറ അടച്ച് വീണ്ടും തുറക്കാനോ ക്യുആര്‍ കോഡ് പൊസിഷന്‍ നീക്കാനോ ശ്രമിക്കുക.
  3. ലെന്‍സ് തുറന്ന് നിങ്ങളുടെ ക്യാമറ നീക്കുക, ക്യൂആര്‍ കോഡ് ഫ്രെയിമില്‍ ആയിരിക്കണം.
  4. കോഡിന്റെ യുആര്‍എല്‍ അതിന് മുകളില്‍ ദൃശ്യമാകും. ഇത് ഉടനടി തുറക്കാന്‍ ടാപ്പു ചെയ്യുക, അല്ലെങ്കില്‍ കൂടുതല്‍ ഓപ്ഷനുകള്‍ കണ്ടെത്തുന്നതിന് സ്‌ക്രീനിന്റെ താഴെയുള്ള സൂം ലെന്‍സില്‍ ടാപ്പുചെയ്യുക.
  5. ഇങ്ങനെ ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷനുകള്‍ ലഭിക്കും:

വെബ്‌സൈറ്റിന്റെ യുആര്‍എല്‍ ഉപയോഗിച്ച് ഫോണിലെ ഡിഫോള്‍ട്ട് വെബ് ബ്രൗസറില്‍ സൈറ്റ് തുറക്കുന്നു. ഈ യുആര്‍എല്‍ നിങ്ങളുടെ ഫോണിന്റെ ക്ലിപ്പ്ബോര്‍ഡിലേക്ക് ലഭിക്കുന്നതിനാല്‍ ഇത് എവിടെയും പേസ്റ്റ് ചെയ്യാന്‍ കഴിയും. മെസേജുകളിലും ടെക്സ്റ്റിലും ഇ-മെയ്ലിലും മറ്റൊരു ആപ്പ് ഉപയോഗിക്കുമ്പോഴോ ആര്‍ക്ക് വേണമെങ്കിലും ഷെയര്‍ ചെയ്യാനോ കഴിയും.

whatsapp

ദിനംപ്രതി പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ത്തും നിലവിലുള്ളവ മെച്ചപ്പെടുത്തിയും വാട്ട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോം നിരന്തരം അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. പുതിയതായി അഞ്ച് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പരിചയപ്പെടുത്താന്‍ പോകുന്നത്. ഇത് വാട്ട്‌സ്ആപ്പിന്റെ നിലവിലുള്ള ഡെസ്‌ക്ടോപ്പ് അപ്ലിക്കേഷനിലെ എല്ലാ സവിശേഷതകളും ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കും. ഏതൊക്കെയാണെന്ന് നോക്കാം…

വോയ്‌സ് റെക്കോര്‍ഡിംഗിങ്ങില്‍ പോസ്/ റെസ്യും ബട്ടണ്‍

പുതിയ അപ്‌ഡേറ്റ് വോയ്‌സ് റെക്കോര്‍ഡിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്തി പുനരാരംഭിക്കാനുള്ള സാധ്യത നല്‍കുന്നു. വാട്ട്‌സ്ആപ്പില്‍ ഒരു വോയ്‌സ് നോട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഡിലീറ്റ്, സെന്‍ഡ് ബട്ടണുകളുടെ മധ്യത്തില്‍ പുതിയ പോസ്/റെസ്യൂം ബട്ടണ്‍ ദൃശ്യമാകും.

പുതിയ ഗ്രൂപ്പ് ഐക്കണ്‍

നിലവില്‍, ഡിഫോള്‍ട്ട് ഗ്രൂപ്പ് ഐക്കണില്‍ മൂന്ന് പേര്‍ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോഴിതാ രണ്ടു പേരാക്കി മാറ്റിയിരിക്കുകയാണ് കമ്പനി. ഇതൊരു അപ്രധാനമായ മാറ്റമാണെന്ന് തോന്നുമെങ്കിലും, ഇത് കമ്മ്യൂണിറ്റികള്‍ വികസിപ്പിക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാക്ക് ഒഎസ് കാറ്റലിസ്റ്റ് ആപ്പ്

ആപ്പിളിന്റെ ഐപാഡിനായി വാട്ട്‌സ്ആപ്പ് ഒരു പ്രത്യേക ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ആപ്പിളിന്റെ കാറ്റലിസ്റ്റ് പ്രോജക്റ്റ്, യുഐ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ചില ചെറിയ മാറ്റങ്ങളോടെ ഐഫോണ്‍, ഐപാഡ്, മാക്ക് എന്നിവയില്‍ ഉപയോഗിക്കാനാകുന്ന ഒരൊറ്റ ആപ്പ് ആയി വികസിപ്പിക്കാന്‍ ഡെവലപ്പര്‍മാരെ പ്രാപ്തരാക്കുന്നു. ഇപ്പോഴിതാ വാട്ട്‌സ്ആപ്പും ഇത്തരമൊരു ശ്രമത്തിലാണ്. മള്‍ട്ടി-ഡിവൈസ് ഫംഗ്ഷണാലിറ്റിയെ പിന്തുണയ്ക്കുന്ന ഈ പുതിയ ആപ്പ്, വൈകാതെ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

അറിയപ്പെടാത്ത ബിസിനസ്സ് അക്കൗണ്ടുകള്‍

ഈ പുതിയ ഫീച്ചര്‍, ബിസിനസ്സ് അക്കൗണ്ട് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിട്ടില്ലെന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു സന്ദേശം ചാറ്റിന്റെ ചുവടെ കാണിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലേക്ക് ബിസിനസ് ചേര്‍ക്കാനോ അവരെ ബ്ലോക്ക് ചെയ്യാനോ കഴിയും.

instagram

ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ഇനി പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ സെല്‍ഫി വീഡിയോ നല്‍കിയാല്‍ മാത്രമേ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇന്‍സ്റ്റഗ്രാമിലെ വ്യാജ പ്രൊഫൈലുകള്‍ കുറക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.

അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഒന്നിലധികം കോണുകളില്‍ നിന്ന് എടുത്ത വീഡിയോ സെല്‍ഫി നല്‍കാന്‍ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ നിലവിലെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരു വീഡിയോ സെല്‍ഫി നല്‍കി. കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ ഇന്‍സ്റ്റ പരീക്ഷിക്കാന്‍ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് മാറ്റ് നവാര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, ഫോട്ടോ ഷെയറിങ്ങ് ആപ്ലിക്കേഷന്‍ വീഡിയോ സെല്‍ഫികളിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു, എന്നാല്‍, ”ബയോമെട്രിക് ഡാറ്റ ശേഖരിക്കില്ലെന്ന് ‘മെറ്റാ’ വാഗ്ദാനം ചെയ്യുന്നു.” അക്കൗണ്ട് ഉപയോക്താക്കള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ഐഡന്റിറ്റി വേരിക്കേഷനു വേണ്ടി ഇതു പ്ലാറ്റ്‌ഫോമിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ, പ്ലാറ്റ്‌ഫോമില്‍ വീഡിയോ ദൃശ്യമാകില്ലെന്നും കമ്പനിയുടെ സെര്‍വറുകളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ ഇല്ലാതാക്കുമെന്നും ഇന്‍സ്റ്റാഗ്രാം വാഗ്ദാനം ചെയ്യുന്നു. എല്ലാവരും ഒടുവില്‍ ഒരു വീഡിയോ സെല്‍ഫി സമര്‍പ്പിക്കേണ്ടിവരുമോ എന്നതിനെക്കുറിച്ച് മെറ്റ പ്രതികരിച്ചിട്ടില്ല.

ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും ഇനി സംഗീതമയമാക്കാം. ഉപയോക്താക്കള്‍ക്ക് പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകള്‍ ആഡ് ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ ഇഷ്ടമുള്ള പാട്ടുകളും ചേര്‍ക്കുവാന്‍ സാധിക്കും.

മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ക്കും റീലുകള്‍ക്കുമൊപ്പം പാട്ടുകള്‍ ചേര്‍ക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍, പോസ്റ്റുകള്‍ക്കൊപ്പം ഇത് സാധിച്ചിരുന്നില്ല. സ്റ്റോറികളില്‍ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നത് പോലെ തന്നെ പോസ്റ്റുകളുടെ മുകളിലും ഗാനത്തിന്റെ പേര് ഇനി മുതല്‍ കാണുവാന്‍ സാധിക്കും

ഇന്ത്യയിലേയും തുര്‍ക്കിയിലേയും ബ്രസീലിലേയും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതും ഒരു പ്രത്യേകതയാണ്.

പ്രാദേശിക വാര്‍ത്തകള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനുള്ള പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിള്‍ ന്യൂസ് ഷോക്കേസിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലും സംഭവിക്കുന്ന കാര്യങ്ങള്‍ ഗൂഗിള്‍ അല്‍ഗോരിതം വഴി വായനക്കാരിലേക്ക് എത്തും.

പ്രാദേശിക വാര്‍ത്തകള്‍ തിരയാനും അന്വേഷിക്കുമ്പോള്‍ മറുപടിയായി കാണിക്കുന്ന ഒരു കറൗസലാണ് ഹെഡ്ലൈന്‍ ഫീച്ചര്‍. ഈ ഫീച്ചര്‍ എല്ലാ ഭാഷകളിലും ഉപയോഗിക്കാന്‍ സാധിക്കും.

കോവിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിയായിരുന്നു ഈ ഫീച്ചര്‍ ആദ്യം ഇറക്കിയത്. എന്നാല്‍, ഇപ്പോള്‍ സ്പോര്‍ട്സ്, പ്രാദേശിക ഭരണകൂടം തുടങ്ങി മറ്റു വിഷയങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന വാര്‍ത്തകളും /പൊതു വാര്‍ത്തകളും ആധികാരികമായി നല്‍കുന്ന തരത്തില്‍ തങ്ങളുടെ സംവിധാനങ്ങള്‍ മാറ്റുകയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

അനാവശ്യമായി മെസേജുകള്‍ അയക്കുന്നവരില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രധാനമായും നമ്മള്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ഓപ്ഷന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, പിണങ്ങിയാല്‍ ചില സുഹൃത്തുക്കള്‍ നമ്മളെയും ബ്ലോക്ക് ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളില്‍ വാട്‌സ്ആപ്പ് ബ്ലോക്ക് മാറ്റാന്‍ എന്ത് ചെയ്യാമെന്ന കാര്യമാണ് ഇവിടെ പറയുന്നത്. നമ്മളെ ബ്ലോക്ക് ചെയ്ത ആളിന് അയാള്‍ ബ്ലോക്ക് മാറ്റിയില്ലെങ്കിലും നമുക്ക് മെസേജ് അയക്കാന്‍ സാധിക്കും. ഇതിനായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

ബ്ലോക്ക് മാറ്റാന്‍ ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാം
നിങ്ങളെ ആരെങ്കിലും വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഈ ബ്ലോക്ക് മാറ്റി അയാള്‍ക്ക് മെസേജ് അയക്കാനുള്ള എളുപ്പ വഴിയാണ് വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. ഇത് എല്ലാ സാഹചര്യങ്ങളിലും കൃത്യമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് പറയാനാകില്ല. ചിലപ്പോള്‍ ഈ തന്ത്രം ഫലിച്ചേക്കും.

നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുക അതില്‍ സെറ്റിങ്‌സ്, അക്കൗണ്ട് എന്നീ ഓപ്ഷനുകള്‍ എടുക്കുക

• ‘ഡിലീറ്റ് മൈ അക്കൗണ്ട്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക

• എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും നിങ്ങളെ സ്വയം നീക്കം ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു പോപ്പ്-അപ്പ് കാണാം. ഇതിനൊപ്പം നിങ്ങളുടെ ചാറ്റുകള്‍ ക്ലിയര്‍ ചെയ്യപ്പെടുമെന്നും കാണാം. ഇത് അക്‌സപ്റ്റ് ചെയ്യുക

• നിങ്ങളുടെ രാജ്യം, ഫോണ്‍ നമ്പര്‍ എന്നിവ തിരഞ്ഞെടുത്ത് ഡിലീറ്റ് മൈ അക്കൗണ്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക

• നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് ആപ്പ് ഡിലീറ്റ് ചെയ്തശേഷം ഒരു തവണ റീസ്റ്റാര്‍ട്ട് ചെയ്യുക

• നിങ്ങളുടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ആയിക്കഴിഞ്ഞാല്‍, ഗൂഗിള്‍ പ്ലേയോ ആപ്പ് സ്റ്റോറോ തുറന്ന് ഒരിക്കല്‍ കൂടി വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

• ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുകയും നിങ്ങളുടെ കോണ്‍ടാക്റ്റുകളുമായി ആപ്പ് സിങ്ക് ചെയ്യുകയും ചെയ്യുക

• നിങ്ങളെ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റ് സെര്‍ച്ച് ചെയ്ത് മെസേജ് അയക്കുക. മെസേജ് ഡെലിവേര്‍ഡ് ആയെങ്കില്‍ നിങ്ങളുടെ ശ്രമം വിജയിച്ചു എന്നാണ് അര്‍ത്ഥം.

നമ്മളില്‍ ഭൂരിഭാഗം പേരും വാട്‌സ്ആപ്പ് ഉപയോക്താക്കളാണ്. ദിനംപ്രതി ഫോട്ടോകളും വീഡിയോകളും ഡോക് ഫയല്‍സുമെല്ലാം വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യുന്നവരുമാണ്. ലോകത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. ഇത്രയൊക്കെ സൌകര്യങ്ങളുണ്ടെങ്കിലും ചിലപ്പോള്‍ വാട്‌സ്ആപ്പില്‍ എത്തുന്ന ചിത്രങ്ങള്‍ നമ്മുടെ ഫോണ്‍ ഗ്യാലറിയില്‍ കാണിക്കാറില്ല. വാട്‌സ്ആപ്പ് ചിത്രങ്ങള്‍ ഗാലറിയില്‍ കാണിക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടായിരിക്കും. ഈ പ്രശ്‌നം ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണിലും കണ്ട് വരാറുണ്ട്. എന്നാല്‍, എളുപ്പത്തില്‍ തന്നെ ഇത് പരിഹരിക്കാനും ആകും.

വാട്‌സ്ആപ്പ് മീഡിയ വിസിബിലിറ്റി ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം…

ആദ്യം വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലേക്ക് പോകുക.
അവിടെ നിന്നും ചാറ്റ്‌സ് സെറ്റിങ്‌സ് തുറക്കുക.
അടുത്തതായി മീഡിയ വിസിബിലിറ്റി ടോഗിള്‍ ഓണാക്കുക.
ഈ ടോഗിള്‍ ഓപ്ഷന്‍ ഓണ്‍ ആകുന്നതോടെ നിങ്ങളുടെ എല്ലാ വാട്‌സ്ആപ്പ് കോണ്‍ടാക്റ്റുകള്‍ക്കും മീഡിയ വിസിബിലിറ്റി ഓണാകും.
ഇത്രയും കഴിഞ്ഞാല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗാലറി ആപ്പ് തുറന്ന് അവിടെ വാട്‌സ്ആപ്പ് ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കുക.

സാങ്കേതിക വിദ്യ ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ധാരാളം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും പുതിയതായി നിലവില്‍ വന്നിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്ടിഎം തുടങ്ങി വാട്‌സ്ആപ്പ് വരെ പേയ്‌മെന്റ് സിസ്റ്റം കൊണ്ട് വന്ന് കഴിഞ്ഞു.

പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും മൊബൈല്‍, ഡിടിഎച്ച്, ഡാറ്റാ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും യൂട്ടിലിറ്റി പേയ്മെന്റുകള്‍ നടത്തുന്നതിനും ഫോണ്‍പേ ആപ്പ് ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഏത് ദിവസവും എവിടെ നിന്നും എപ്പോഴും ഉപയോഗിക്കാവുന്ന സേവനമാണ് ഫോണ്‍പേ. കൂടാതെ,രാജ്യത്തെവിടെയും ഉള്ള കച്ചവട സ്ഥാപനങ്ങളിലും പണമട്ക്കാന്‍ നിങ്ങള്‍ക്ക് ഫോണ്‍പേ ഉപയോഗിക്കാം. ഫോണ്‍പേ ഉപയോഗിക്കുന്നത് എളുപ്പമാണെങ്കിലും, ഒരു ബാങ്ക് അക്കൗണ്ട് എങ്ങനെ ചേര്‍ക്കാം അല്ലെങ്കില്‍ ഫോണ്‍പേ വഴി എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.

ഫോണ്‍പേയില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ക്കുന്നത് എങ്ങനെ എന്ന് നോക്കാം…

ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോയി ഫോണ്‍പേ ഡൗണ്‍ലോഡ് ചെയ്യുക.
ആപ്പ് ഏറ്റവും അപ്ഡേറ്റഡ് ആയ പതിപ്പാണെന്ന് ഉറപ്പാക്കുക.
ഫോണ്‍പേ തുറക്കുക.
മൈ മണീ എന്ന പേജിലേക്ക് പോകുക.
പേയ്മെന്റ് മെതേഡ്‌സിന് കീഴിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
‘ആഡ് ന്യൂ ബാങ്ക് അക്കൗണ്ട് ‘ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
ഫോണ്‍പേ ആപ്പ് നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ലഭ്യമാക്കും
ഇപ്പോള്‍, ‘ സെറ്റ് യുപിഐ’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് യുപിഐ പിന്‍ സജ്ജീകരിക്കുക.
നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കില്‍ എടിഎം കാര്‍ഡ് നമ്പറിന്റെ അവസാന ആറ് അക്കങ്ങളും എക്‌സ്പിയറി ഡേറ്റും നല്‍കുക.
നിങ്ങളുടെ യുപിഐ പിന്‍ സജ്ജീകരിക്കാന്‍ ഇപ്പോള്‍ ലഭിച്ച ഒടിപി ഉപയോഗിക്കുക.

ഇപ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിജയകരമായി ഫോണ്‍പേയില്‍ ലിങ്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ഫോണ്‍പേ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം.

യുവാക്കളില്‍ ഏറെ ജനപ്രിയമായ സോഷ്യല്‍മീഡിയ ആപ്പ് ആണ് ഇന്‍സ്റ്റഗ്രാം. കഴിഞ്ഞ വര്‍ഷമാണ് കമ്പനി അവരുടെ പ്ലാറ്റ്‌ഫോമില്‍ റീല്‍സ് ഫീച്ചര്‍ അവതരിപ്പിച്ചത്. റീലുകളുടെ ഓഡിയോ സേവ് ചെയ്യാനും വഴിയുണ്ട്. വളരെ ലളിതമായി ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഓഡിയോകള്‍ സേവ് ചെയ്യുന്നത്‌ എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ഇന്‍സ്റ്റഗ്രാം റീലുകളില്‍ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാമെന്ന് നോക്കാം

നിങ്ങള്‍ക്ക് സേവ് ചെയ്യാനും പങ്കിടാനും താല്‍പ്പര്യമുള്ള റീല്‍ പ്ലേ ചെയ്യുക.

സ്‌ക്രീനിന്റെ താഴെ ഇടത് കോണിലുള്ള ഓഡിയോയുടെ പേര് തിരഞ്ഞെടുക്കുക, നിങ്ങളെ ഓഡിയോ പേജിലേക്ക് നയിക്കും.

മുകളില്‍ വലത് കോണില്‍, നിങ്ങള്‍ സേവ്, ഷെയര്‍ ഐക്കണുകള്‍ കാണാന്‍ കഴിയും.

ഏറ്റവും താഴെ, ‘യൂസ് ഓഡിയോ’ ഓപ്ഷന്‍ കാണാന്‍ കഴിയും.

ഓഡിയോ സേവ് ചെയ്യാനും ഷെയര്‍ ചെയ്യാനും റീലിന്റെ താഴെ വലത് കോണില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്യുക.

സേവ് ചെയ്യുക, ഷെയര്‍ ചെയ്യുക എന്നീ ഓപ്ഷനുകള്‍ കാണാന്‍ കഴിയും.

ഇനി സേവ് ചെയ്ത ഓഡിയോ എങ്ങനെ കാണാമെന്ന് നോക്കാം…

സേവ് ചെയ്യുന്ന വീഡിയോസ് കാണുന്നതിന് റീല്‍സ് സെക്ഷനിലെ മ്യൂസിക് ലൈബ്രറിയിലേക്ക് പോകുക. അവിടെ ‘ഫോര്‍ യു’ ‘പോപ്പ്’ എന്നീ കാറ്റഗറികള്‍ക്ക് ഒപ്പം ‘സേവ്ഡ്’ ഓപ്ഷനും കാണാന്‍ കഴിയും. മെയിന്‍ മെനുവിലെ ‘സേവ്ഡ്’ ഓപ്ഷനില്‍ നിന്നും സേവ് ചെയ്ത റീലുകളഉം ഓഡിയോ പേജുകളും നേരിട്ട് ആക്‌സസ് ചെയ്യാനും അവസരം ഉണ്ട്.