ഫേസ്ബുക്കും, വാട്‌സ്ആപ്പും പോലെ തന്നെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകള്‍ ആക്ടീവ് ആയി ഓണ്‍ലൈനില്‍ ഉണ്ടോ എന്നും അവസാനം ഓണ്‍ലൈനില്‍ ഉണ്ടായത് എന്നാണ് എന്നുമെക്കെയുള്ള കാര്യങ്ങള്‍ ഡയറക്ട് മെസേജ് അഥവാ ഡിഎം ഓപ്ഷനില്‍ കാണാറുണ്ട്. ലാസ്റ്റ് സീന്‍’, ‘ഓണ്‍ലൈന്‍’ സ്റ്റാറ്റസുകള്‍ മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇതിനുള്ള സംവിധാനം എളുപ്പത്തില്‍ തന്നെ ചെയ്യാവുന്നതാണ്. ‘ആക്റ്റിവിറ്റി സ്റ്റാറ്റസ്’ ഓഫാക്കാന്‍ ആന്‍ഡ്രോയിഡ് ഡിവൈസിലും ഐഒഎസ് ഡിവൈസിലും എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം ആപ്പ് ഓപ്പണ്‍ ചെയ്യുക. ആദ്യം തന്നെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് ഡിസൈബിള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അക്കൗണ്ടില്‍ നിന്നാണ് നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
• നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ തിരഞ്ഞെടുത്ത് ഹോം സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തായുള്ള മൂന്ന് തിരശ്ചീനമായ വരകളില്‍ ക്ലിക്ക് ചെയ്യുക. ഓപ്പണ്‍ ആയി വരുന്ന ഓപ്ഷനില്‍ സെറ്റിങ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
• സെറ്റിങ്‌സിലെ ‘പ്രൈവസി’ ഓപ്ഷന്‍ ടാപ്പ് ചെയ്യുക
• ഇനി ആക്റ്റിവിറ്റി സ്റ്റാറ്റസ് ഓപ്ഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
• ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയിലെ ‘ഷോ ആക്റ്റിവിറ്റി സ്റ്റാറ്റസ്’ ഓപ്ഷന്‍ ടോഗിള്‍ ചെയ്യുക
ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ മെസേജുകള്‍ വരുന്നതോ അതല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ താല്‍പര്യമില്ലാത്തതോ ആയ ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഫീച്ചറാണ് ഇത്.

