എല്ലാവര്‍ക്കും കാണും അനാവശ്യമായി ഗുഡ്‌മോണിംഗും ഗൂഡ്‌നൈറ്റുമൊക്കെ അയക്കുന്ന ഒരു സൂഹൃത്ത്. ഇത്തരം വാട്‌സാപ്പ് ചാറ്റുകള്‍ ഇന്‍ബോക്‌സില്‍ നിന്നും മറച്ച് വെക്കുന്ന ഫീച്ചറാണ് ആര്‍ക്കൈവ് ഓപ്ഷന്‍. അടുത്തിടെ ഈ ഫീച്ചര്‍ കമ്പനിയൊന്ന് പുതുക്കി അവതരിപ്പിച്ചിരുന്നു. ഒരു കോണ്‍ടാക്റ്റിനെ എന്നന്നേക്കുമായി മ്യൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഓപ്ഷനാണ് ആര്‍ക്കൈവ് ഫീച്ചറിലെ പുതിയ അപ്‌ഡേറ്റ്. അങ്ങനെ ദിവസേന നമ്മളെ ശല്യപ്പെടുത്തുന്ന ആ കൂട്ടുകാരനെ ബ്ലോക്ക് ചെയ്യാതെ നിശബ്ദനാക്കാന്‍ സാധിക്കും. ആര്‍ക്കൈവ്‌സ് ഫീച്ചര്‍ ഉപയോഗിച്ച് എങ്ങനെ ഒരു കോണ്‍ടാക്റ്റിനെ മ്യൂട്ട് ചെയ്യാമെന്ന് നോക്കാം.
ആദ്യം നമ്മുടെ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഏറ്റവും പുതിയ വേര്‍ഷന്‍ ആണോ എന്ന് നോക്കുക. അല്ലെങ്കില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.
ആപ്പ് തുറന്ന് ശല്യക്കാരനായ ആ കോണ്‍ടാക്റ്റ് തെരഞ്ഞെടുക്കുക. ( ഒരേ സമയം എത്ര പേരെ വേണമെങ്കിലും തെരഞ്ഞെടുക്കാം )
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ കോണ്‍ടാക്റ്റില്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക.
സ്‌ക്രീനിന്റെ മുകളിലുള്ള ഡൌണ്‍ ആരോ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
ഐഒഎസില്‍, ഒന്നുകില്‍ ഇടത്തേക്ക് സൈ്വപ്പ് ചെയ്യുക, അല്ലെങ്കില്‍ കോണ്‍ടാക്റ്റില്‍ ദീര്‍ഘനേരം അമര്‍ത്തിയ ശേഷം ആര്‍ക്കൈവ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ ആ കോണ്‍ടാക്റ്റ് ആര്‍ക്കൈവിലേക്ക് പോകും.
കോണ്‍ടാക്റ്റുകള്‍ അണ്‍ആര്‍ക്കൈവ് ചെയ്യുന്നതെങ്ങനെ
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ഐഫോണിലോ വാട്‌സാപ്പ് ആപ്പ് തുറക്കുക.
ഹോംസ്‌ക്രീനിന്റെ മുകളിലുള്ള ആര്‍ക്കൈവ് സെക്ഷനിലേക്ക് പോകുക.
നിങ്ങള്‍ അണ്‍ആര്‍ക്കൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റില്‍ ലോങ് പ്രസ് ചെയ്ത ശേഷം അവിടെയുള്ള ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
ഇങ്ങനെ ഒരിക്കല്‍ ആര്‍ക്കൈവ് ചെയ്ത് നിശബ്ദനാക്കിയ കോണ്‍ടാക്റ്റിനെ വീണ്ടും കാണാനും അയാളുടെ മെസേജുകള്‍ പരിശോധിക്കാനും നിങ്ങള്‍ക്ക് കഴിയും.
ഇത്തരം ശല്യക്കാരെ ആര്‍ക്കൈവ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ വേണ്ട. നിങ്ങള്‍ക്ക് ആ ചാറ്റ് നഷ്ടപ്പെടാന്‍ പോകുന്നില്ല. താല്‍ക്കാലികമായി നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ നിന്നും മറഞ്ഞ് കിടക്കുമെന്ന് മാത്രം. എത് സമയത്തും ആ കോണ്‍ടാക്റ്റ് അണ്‍ആര്‍ക്കൈവ് ചെയ്യാവുന്നതാണ്.

