ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ഗെയിമുകള്‍ അവതരിപ്പിച്ച് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. കഴിഞ്ഞ ജൂലൈയിലാണ് തങ്ങള്‍ ഗെയിമിങ് മേഖലയിലേക്ക് കടക്കുന്നതായി നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചത്.
നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് ഗെയിം സൗജന്യമായി കളിക്കാന്‍ കഴിയും. അതിനായി നെറ്റ്ഫ്‌ളിക്‌സിലെ ഗെയിം ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമുള്ള ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഓഫ്‌ലൈന്‍ ഗെയിം ആയതിനാല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, ഗെയിം കളിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.
Stranger Things: 1984 , Stranger Things 3: the game, Card Blast, Teeter Up, Shooting Hoops എന്നിങ്ങനെ അഞ്ച് ഗെയിമുകളാണ് കമ്പനി അവതരിപ്പിച്ചത്. വൈകാതെ ഐ.ഒ.എസ് യൂസര്‍മാര്‍ക്കും ഗെയിമുകള്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. പുതിയ വരിക്കാര്‍ കുറയുകയും ആമസോണ്‍ പ്രൈമും ഹോട്സ്റ്റാറും എച്ച്.ബി.ഒ മാക്‌സുമടങ്ങുന്ന മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള മത്സരവും കാരണമാണ് നെറ്റ്ഫ്‌ളിക്‌സ് ഗെയിമിങ് കൊണ്ടുവരുന്നത്.

