നിരോധിത മരുന്ന് ഉപയോഗം; ജിംനാസ്റ്റ് ദിപ കര്‍മാകറിന് വിലക്ക്‌

ന്യൂഡല്‍ഹി: നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് ഇന്റര്‍നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിലക്ക്. ഹൈഗനമീന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് 21 മാസത്തെ വിലക്കാണ് താരം നേരിടേണ്ടി വരിക . 2023 ജൂലൈ വരെയുള്ള മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും. കൂടാതെ 2021 ഒക്ടോബര്‍ 11 മുതലുള്ള മത്സരഫലങ്ങളും ഇതോടെ അസാധുവായി മാറും.

ശരീരഭാരം നിയന്ത്രിക്കുന്നതിനായുള്ള സ്‌പോര്‍ട്ട്‌സ് സപ്‌ളിമെന്റുകളില്‍ കണ്ട് വരുന്ന രാസപദാര്‍ത്ഥമാണ് ഹൈഗനമീന്‍. എന്നാല്‍ കായിക താരങ്ങളില്‍ ഹൈനഗമിന്റെ ഉപയോഗത്തിന് വിലക്ക് നിലനില്‍ക്കുന്നുണ്ട്.

2016ലെ റിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനമായിരുന്നു ദിപ കര്‍മാക്കര്‍ കാഴ്ചവെച്ചത്. ജിംനാസ്റ്റിക്‌സില്‍ നാലാം കരസ്ഥമാക്കിയ താരത്തിന് പ്രകടനത്തിനിടയില്‍ ശരീരഭാഗം നിലത്ത് സ്പര്‍ശിച്ചത് മൂലം പോയിന്റുകളുടെ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. പ്രസ്തുത വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം എക്കാലവും കാഴ്ചവെച്ച മികച്ച പ്രകടനമായിരുന്നു ദിപയുടേത്. ജിംനാസ്റ്റിക്‌സില്‍ ഒളിമ്ബിക്‌സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന വിശേഷണത്തിനും അര്‍ഹയാണ് ദിപ കര്‍മാക്കര്‍.