കേന്ദ്ര ബജറ്റ്: കായിക മേഖലയ്ക്ക് 3397.32 കോടി അനുവദിച്ചു

ഡല്‍ഹി: 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ കായിക മേഖലയ്ക്ക് 3397.32 കോടി രൂപ അനുവദിച്ച് കേന്ദ്ര ബജറ്റ്. ഏഷ്യന്‍ ഗെയിംസും പാരീസ് ഒളിമ്ബിക്‌സും അടുത്തുവരവെ കഴിഞ്ഞ തവണത്തെക്കാള്‍ 723.97 കോടി രൂപയാണ് കായിക മേഖലയ്ക്ക് അധികമായി അനുവദിച്ചത്.

അതേസമയം, 3062.60 കോടിയായിരുന്നു കായിക മേഖലയ്ക്കായി കഴിഞ്ഞ തവണ അനുവദിച്ചത്. എന്നാല്‍ കൊവിഡിനെത്തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് മാറ്രിവച്ചതിനാല്‍ 389.25 കോടി കുറച്ച് 2673.35 കോടിയാണ് കായികമേഖലയ്ക്ക് നല്‍കിയത്. ആ കുടിശിക കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണ 723.97 കോടി രൂപ കൂടുതലായി അനുവദിച്ചത്.