Sports (Page 56)

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെറ്റ്റന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. ഇന്നലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്. 2002 മുതല്‍ 2018വരെയുള്ള സമയം എന്റെ ജിവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ്. ഇന്ത്യയ്ക്കായി കളിക്കാനായതില്‍ ഏറെ അഭിമാനിക്കുന്നു. എനിക്ക് അവസരം നല്‍കിയ ബി.സി.സി.ഐ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ചെംപ്ലാസ്റ്റ് സാന്‍മര്‍ എന്നീ സംഘടനകളോടും ടീമുകളോടും നന്ദി പറയുന്നു. സഹതാരങ്ങളും പരിശീലകരും ആരാധകരും നല്‍കിയ പിന്തുണവളരെ വലുതായിരുന്നു’ – വിരമിക്കല്‍ സന്ദേശത്തില്‍ 38കാരനായ വിജയ് വ്യക്തമാക്കി.

ഇന്ത്യയ്ക്കായി 61 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 12 സെഞ്ച്വറികളും 15 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3982 റണ്‍സ് വിജയ് നേടി. ഏകദിനത്തില്‍ 17 മത്സരങ്ങളില്‍ നിന്ന് 339 റണ്‍സും 9 ട്വന്റി -20 കളില്‍ നിന്ന് 154 റണ്‍സും നേടി.

അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ടി20 ഇന്ന് അഹമ്മദാബാദില്‍. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയില്‍ ആയതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്ബര സ്വന്തമാക്കാം. ഏകദിന പരമ്ബര കൈവിട്ടതിനാല്‍ ടി20 പരമ്ബര ജയിച്ച് കളി അവസാനിപ്പിക്കാനാണ് ന്യൂസിലാന്‍ഡ് ശ്രമിക്കുക.

പേസര്‍മാരും സ്പിന്നര്‍മാരും ഇരു ടീമുകളിലും ശക്താമാണെന്നിരിക്കെ ഫലം അപ്രവചനീയമാകും. സ്പിന്‍ സൗഹൃദ അന്തരീക്ഷമാണ് അഹമ്മദാബാദിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടീമിന്റെ ഭാഗമായിരുന്ന പേസര്‍ മുകേഷ് ശര്‍മ്മ രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയത് ഇക്കാര്യം മുന്‍നിര്‍ത്തിയാണെന്നാണ് വിവരം.

യൂസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും ആദ്യ പതിനൊന്നില്‍ ഉണ്ടാകും. അര്‍ഷ്ദീപിന് വീണ്ടും അവസരം ലഭിക്കുമോ എന്നും അറിയേണ്ടയിരിക്കുന്നു. ഓപ്പണര്‍ സ്ഥാനത്തേക്ക് പൃഥ്വി ഷായുടെ പേര് പറയുന്നുണ്ടെങ്കിലും ഉറപ്പില്ല. അതേസമയം ന്യൂസിലാന്‍ഡിന് ഇതൊരു സുവര്‍ണാവസരമാണ്. സ്ഥിരം മുഖങ്ങളായ ട്രെന്‍ഡ് ബൗള്‍ട്ട്, കെയിന്‍ വില്യംസണ്‍, ടിം സൗത്തി എന്നിവരില്ലാതെയാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ എത്തിയത്.

മുംബൈ: 2023 ഹോക്കി ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കാത്തതിനെ തുടര്‍ന്ന് ഹോക്കി ടീം പരിശീലകസ്ഥാനത്തു നിന്നും രാജിവച്ച് ഗ്രഹാം റീഡ്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ചശേഷം അഭിനന്ദനമറിയിക്കാനായി ഇന്ത്യക്കായി അണ്ടര്‍ 19 പുരുഷ ലോകകപ്പില്‍ കിരീടം നേടിയിട്ടുള്ള പൃഥ്വി ഷായെ ക്ഷണിക്കുകയായിരുന്നു. പതിനാറു ടീമുകള്‍ പങ്കെടുത്ത ലോകകപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒമ്ബതാം സ്ഥാനത്തായിരുന്നു. റീഡിനൊപ്പം അനലറ്റിക്കല്‍ കോച്ച് ഗ്രെഗ് ക്ലാര്‍ക്ക്, സയന്റിഫിക് അഡൈ്വസര്‍ മിച്ചെല്‍ ഡേവിഡ് എന്നിവരും രാജിവെച്ചു. ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടിയത് ആസ്ട്രേലിയക്കാരനായ ഗ്രഹാം റീഡിന്റെ കീഴിലായിരുന്നു. എന്നാല്‍ ഒഡീഷയില്‍ നടന്ന ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ എത്താനാവാതെ ടീം പുറത്തായി. 2019-ലാണു ഗ്രഹാം റീഡ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ആദരമായി കാണുകയാണെന്നും മാറിനില്‍ക്കേണ്ട സമയമായെന്നും റീഡ് പ്രതികരിച്ചു. ഇന്ത്യന്‍ ടീമിനൊപ്പമുള്ള യാത്രയിലെ ഓരോ നിമിഷവും ആസ്വദിച്ചിട്ടുണ്ടെന്നും റീഡ് വ്യക്തമാക്കി. ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്താതെയാണ് പുറത്തായത് . പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്ത്യ, ക്രോസ് ഓവര്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയെ വീഴ്ത്തിയത്. ഷൂട്ടൗട്ടില്‍ 4-5നായിരുന്നു ഇന്ത്യയുടെ തോല്‍വി.

ജോഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ബിസിസിഐ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ബിസിസിഐ ജനറല്‍ സെക്രട്ടറി അമിത് ഷാ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലില്‍ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ കിരീടം ചൂടിയത്. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കു ക്ഷണിച്ചു.

അതിനിടെ ഇന്ത്യന്‍ യുവനിരയുടെ നേട്ടത്തില്‍ അഭിനന്ദനവുമായി ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടീം അംഗങ്ങളും രംഗത്തെത്തി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആവേശജയം സ്വന്തമാക്കിയശേഷമാണ് ഇന്ത്യന്‍ ടീം ഒന്നടങ്കം ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍ നേര്‍ന്നത്.

ലഖ്നൗ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെ ഇന്ത്യ മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ ഒപ്പമെത്തി.

31 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 15 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്കായി പന്തെടുത്തവരില്‍ ശിവം മാവി ഒഴികെയുള്ളവരെല്ലാം വിക്കറ്റ് വീഴ്ത്തി.

പോഷഫ്‌സ്ട്രൂം: ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ അണ്ടര്‍19 വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച് കിരീടം മുത്തമിട്ട് ഇന്ത്യന്‍ പെണ്‍കൊടികള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്‌ളണ്ടിനെ 17.1 ഓവറില്‍ 68 റണ്‍സില്‍ ആള്‍ഔട്ടാക്കിയശേഷം മറുപടിക്കിറങ്ങിയ ഇന്ത്യ 14 ഓവറില്‍ ലക്ഷ്യം കണ്ടു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ ഷെഫാലി വെര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ ടിറ്റാസ് സദ്ധുവും അര്‍ച്ചന ദേവിയും പര്‍ഷവി ചോപ്രയും ഓരോവിക്കറ്റ് വീഴ്ത്തിയ മന്നത് കാശ്യപും ഷെഫാലിയും സോനം യാദവും ചേര്‍ന്നാണ് ഇംഗ്‌ളണ്ടിനെ 17.1 ഓവറില്‍ ചുരുട്ടിക്കൂട്ടിയത്. ആദ്യ ഓവറില്‍ ഇംഗ്‌ളീഷ് ഓപ്പണര്‍ ലിബര്‍ട്ടി ഹൂപ്പിനെ(0) സ്വന്തം ബൗളിംഗില്‍ പിടികൂടി ടിറ്റാസ് പ്രഹരം തുടങ്ങി. നാലാം ഓവറില്‍ അര്‍ച്ചന നിയാമയെയും(10),എതിര്‍ ക്യാപ്ടന്‍ ഗ്രേസിനെയും (4) തിരിച്ചയച്ചു. തുടര്‍ന്ന് ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോററായ റയാന (19) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളേഴ്‌സ് കളിയില്‍ പിടിമുറുക്കി.

ടിറ്റാസ് സദ്ധു നാലോവറില്‍ വെറും ആറുറണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പര്‍ഷവി നാലോവറില്‍13 റണ്‍സ് വഴങ്ങിയും അര്‍ച്ചന മൂന്നോവറില്‍ 17 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം നേടി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഷെഫാലി വെര്‍മയെയും (15),ശ്വേത ഷെഹ്‌റാവത്തിനെയും (5) തുടക്കത്തിലേ നഷ്ടമായെങ്കിലും സൗമ്യ തിവാരി (24 നോട്ടൗട്ട്),ത്രിഷ (24) എന്നിവര്‍ ചേര്‍ന്ന് ആറോവര്‍ ശേഷിക്കേ കിരീടവിജയത്തിലേക്ക് വഴിതുറന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടും വരുന്നു. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൊത്തം 19 മത്സരങ്ങളാണ് ഉണ്ടാവുക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് നടക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുഗ്, ഭോജ്പുരി, ബംഗാളി, പഞ്ചാബി എന്നീ രാജ്യത്തെ പ്രമുഖ സിനിമ മേഖലകളാണ് സിസിഎല്ലില്‍ പങ്കെടുക്കുന്നത്.

മുംബൈ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സല്‍മാന്‍ ഖാനും കേരള ടീമിന്റെ മെന്ററായി മോഹന്‍ലാലും തെലുങ്ക് ടീമിന്റെ മെന്ററായി വെങ്കടേഷും ബംഗാള്‍ ടീമിന്റെ ഉടമയായി ബോണി കപ്പൂറും മുംബൈ ടീമിന്റെ ഉടമയായി സൊഹേല്‍ ഖാനും എത്തുന്ന സിസിഎല്‍ അക്ഷരാര്‍ഥത്തില്‍ താരനിബിഢമായിരിക്കും.

ടീമുകളും ക്യാപ്റ്റന്‍മാരും

ബംഗാള്‍ ടൈഗേഴ്സ്- ജിഷു സെന്‍ഗുപ്ത

മുംബൈ ഹീറോസ്- റിതേഷ് ദേശ്മുഖ്

പഞ്ചാബ് ദേ ഷേര്‍- സോനു സൂദ്

കര്‍ണാടക ബുള്‍ഡോസേഴ്സ്- കിച്ച സുദീപ്

ഭോജ്പുരി ദബാങ്സ്- മനോജ് തിവാരി

തെലുഗു വാരിയേഴ്സ്- അഖില്‍ അക്കിനേനി

കേരള സ്ട്രൈക്കേഴ്സ്- കുഞ്ചാക്കോ ബോബന്‍

ചെന്നൈ റൈനോസ്- ആര്യ

എറണാകുളത്ത് 20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം വാങ്ങാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇതിനായി അടുത്തമാസം 28 ന് മുമ്പ് താല്‍പര്യപത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. കൊച്ചിയില്‍ ക്രിക്കറ്റിന് വേണ്ടി മാത്രമായി അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാനാണ് ഇപ്പോഴത്തെ നീക്കം. നിലവില്‍ ക്രിക്കറ്റും ഫുട്‌ബോളും കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.

അതേസമയം, കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതിനെ വിമര്‍ശിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ ജയേഷ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. കാണികള്‍ കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാകും. ഇതുമൂലം സ്‌പോണ്‍സര്‍മാര്‍ നിരാശയിലാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് കേരളത്തിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങളെ ഇത് ബാധിക്കും. കാണികളുടെ കുറവ് മറ്റ് അസോസിയേഷനുകള്‍ ആയുധമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുച്ചേരി: രഞ്ജി ട്രോഫിയില്‍ പുതുച്ചേരിയോട് 85 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പുതുച്ചേരി ഒന്നാം ഇന്നിംഗ്സില്‍ 371 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 286 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ടാം ഇന്നിംഗില്‍ പുതുച്ചേരി അഞ്ചിന് 279 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുയായിരുന്നു.

ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ പുതുച്ചേരിക്ക് ജയ് പാണ്ഡെ പുറത്താവാതെ നേടിയ 102 റണ്‍സാണ് രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരസ് ദോഗ്ര (55), കൃഷ്ണ (94) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. നെയന്‍ കംഗയന്‍ (5), ആകാശ് കര്‍ഗവെ (12), ഡി രോഹിത് (1) എന്നിവരാണ് പുറത്തായ പുതുച്ചേരി താരങ്ങള്‍. വിശ്വേശര്‍ സുരേഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്ബി, എം ഡി നിതീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നാലാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പുതുച്ചേരിയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷ ദോഗ്രയും പാണ്ഡെയും തല്ലികെടുത്തി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ അത്ഭുതജയം പ്രതീക്ഷിച്ച കേരളത്തിന്റെ പ്രതീക്ഷ മങ്ങി. 110 റണ്‍സിന്റെ കൂട്ടുകെട്ടിനുശേഷം ടീം സ്‌കോര്‍ 118ല്‍ നില്‍ക്കെ ദോഗ്രയെ(55) വീഴ്ത്തി സുരേഷ് കേരളത്തിന് ആശ്വാസ വിക്കറ്റ് സമ്മാനിച്ചു. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ കേരളത്തിന് സമനില സമ്മതിക്കേണ്ടി വന്നു. ഇന്നലെ മൂന്ന് വിക്കറ്റിന് 111 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായതോടെയാണ് പുതുച്ചേരി 85 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്.

ഐസിസിയുടെ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്. ഒമ്ബത് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികളോടെ 84.87 ശരാശരിയില്‍ 679 റണ്‍സ് ബാബര്‍ അസം 2022ല്‍ നേടിയിരുന്നു.

പാകിസ്താന്‍ നായകന് ഏകദിനത്തില്‍ 2021നേക്കാള്‍ മെച്ചപ്പെട്ട വര്‍ഷമായിരുന്നു 2022. ഐസിസി പുരുഷന്മാരുടെ ഒന്നാം റാങ്കില്‍ നിന്ന് 2022ല്‍ ബാബര്‍ പിറകോട്ട് പോയിട്ടില്ല. 2021 ജൂലൈ മുതല്‍ ബാബര്‍ തന്നെയാണ് ഏകദിനത്തിലെ ഒന്നാമന്‍. 2022-ല്‍ ഒമ്ബത് ഏകദിന മത്സരങ്ങള്‍ മാത്രമേ ബാബര്‍ കളിച്ചിട്ടുള്ളൂ. 28-കാരന്‍ ഇതില്‍ മൂന്ന് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധസെഞ്ച്വറികളും നേടി. വ്യക്തിഗത തലത്തില്‍ നിന്ന് മാത്രമല്ല, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാബറിന് 2022 നല്ല വര്‍ഷമായിരുന്നു. ആകെ ഒരു തോല്‍വി മാത്രമെ പാകിസ്താന്‍ 2022ല്‍ നേരിട്ടുള്ളൂ