Sports (Page 47)

ബര്‍മ്മിംഗ്ഹാം: ആള്‍ ഇംഗ്‌ളണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ വനിതാ താരം പി.വി സിന്ധു പുറത്തായി.

ചൈനയുടെ ഷാംഗ് ഇ മാനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. 39 മിനിട്ടുമാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ : 17-21,11-21. ഈ വര്‍ഷം ഇത് മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ആദ്യ റൗണ്ടില്‍ പുറത്താവുന്നത്.

അതേസമയം മലയാളി താരം ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രിയും ചേര്‍ന്ന സഖ്യം വനിവാ ഡബിള്‍സില്‍ തങ്ങളുടെ മുന്നേറ്റത്തിന് തുടക്കമിട്ടു. കഴിഞ്ഞ വര്‍ഷം ഇവിടെ സെമിഫൈനല്‍ വരെയെത്തി വിസ്മയം സൃഷ്ടിച്ച ട്രീസയും ഗായത്രിയും ഇക്കുറി ആദ്യ റൗണ്ടില്‍ ഏഴാം സീഡുകളായ തായ്ലാന്‍ഡിന്റെ ജോംഗോല്‍ഫാന്‍- രവിന്ദ സഖ്യത്തെ 21-18 21-14നാണ് തോല്‍പ്പിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഇവര്‍ ജപ്പാന്റെ യുകി ഫുകുഷിമ – സയാക ഹിരോട്ട സഖ്യത്തെ നേരിടും. പുരുഷ സിംഗിള്‍സില്‍ ഇന്ന് മലയാളി താരം എച്ച്.എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ അന്തോണി ജിന്റിംഗിനെ നേരിടും.

വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരെ 55 റണ്‍സിന് വിജയിച്ച മുംബൈ ഇന്ത്യന്‍സിന്റെ വിജയകുതിപ്പ് തുടരുന്നു. സ്നേഹ് റാണയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു, ആദ്യ ഓവറില്‍ തന്നെ സ്ഫോടനാത്മക ബാറ്റര്‍ ഹെയ്ലി മാത്യൂസിന്റെ വിക്കറ്റ് വീഴ്ത്തിയ ആഷ്ലീ ഗാര്‍ഡ്നര്‍ ആദ്യ വിക്കറ്റ് നേടി. എന്നിരുന്നാലും, നേരത്തെ പുറത്തായെങ്കിലും, നാറ്റ് സ്‌കൈവര്‍-ബ്രണ്ടും യാസ്തിക ഭാട്ടിയയും മുംബൈ ഇന്ത്യന്‍സിനെ നിര്‍ണായക കൂട്ടുകെട്ടില്‍ ഉറപ്പിച്ചു.

സ്‌കൈവര്‍-ബ്രണ്ട് 31 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു മാക്‌സിമം 36 റണ്‍സും നേടി, എന്നിരുന്നാലും, കിം ഗാര്‍ത്തിന്റെ പന്തില്‍ എല്‍ബിഡബ്ല്യു പുറത്താക്കിയതിനാല്‍ അവള്‍ക്ക് അത് വലിയ സ്‌കോറാക്കി മാറ്റാനായില്ല. നായകന്‍ ഹര്‍മന്‍പ്രീത് ഉടന്‍ തന്നെ ഗിയര്‍ മാറ്റി ആക്രമണാത്മക ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങി. അതിനിടെ, ക്യാപ്റ്റനും യാസ്തികയും തമ്മിലുള്ള തെറ്റായ ആശയവിനിമയം പിന്നീടുള്ള റണ്ണൗട്ടിലേക്ക് നയിച്ചു. ഹര്‍മന്‍പ്രീത് 30 പന്തില്‍ തന്റെ അര്‍ധസെഞ്ചുറിയും (51 റണ്‍സ്) രണ്ട് മാക്സിക്സുകളും ഏഴ് ബൗണ്ടറികളും നേടി, ഡബ്ല്യുപിഎല്ലിലെ മൂന്നാമത്തെ അര്‍ദ്ധ ശതകം ആണിത്. അവര്‍ ടീമിനെ 20 ഓവറില്‍ 162 റണ്‍സിലേക്ക് നയിച്ചു. ഗാര്‍ഡ്നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗാര്‍ത്ത്, സ്നേഹ് റാണ, തനൂജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സോഫിയ ഡങ്ക്ലി എന്ന വലിയ സ്രാവിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കിയതോടെ സ്‌കൈവര്‍-ബ്രണ്ട് മത്സരത്തില്‍ മുംബൈയുടെ ആധിപത്യം അതിന്റെ ഉച്ചസ്ഥായിയിലെത്തി. അതിന് പിന്നാലെ, ഗുജറാത്ത് തങ്ങളുടെ പ്രതീക്ഷകള്‍ സ്റ്റാര്‍ ബാറ്റര്‍ ഹര്‍ലീന്‍ ഡിയോളില്‍ ഒരു കളി മാറ്റിമറിച്ചു. എന്നിരുന്നാലും, മുന്നേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി മുംബൈയുടെ ബൗളിംഗ് യൂണിറ്റ് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നതില്‍ മാത്യൂസ് പരാജയപ്പെട്ടെങ്കിലും മധ്യനിരയെ പന്ത് കൊണ്ട് വീഴ്ത്തി അവര്‍ അത് നികത്തി. മാത്യൂസും സ്‌കൈവര്‍-ബ്രണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 107/9 എന്ന നിലയില്‍ ഒതുങ്ങിപ്പോയ മുംബൈക്ക് ഗുജറാത്ത് ലീഗിലെ അഞ്ചാം ജയം സമ്മാനിച്ചു.

ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രമുഖ എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിനെ ടൈറ്റില്‍ സ്‌പോണ്‍സറായി അനാവരണം ചെയ്യുകയും ഇതിഹാസതാരം എംസി മേരി കോമിനെയും ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറിനെയും ഐബിഎ വനിതാ ലോക ചാമ്ബ്യന്‍ഷിപ്പ് 2023 ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യ മൂന്നാം തവണയാണ് ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. ‘മാര്‍ച്ച് 15 മുതല്‍ 26 വരെ ഇവിടെയുള്ള ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന ചാമ്ബ്യന്‍ഷിപ്പില്‍ നിരവധി മുന്‍നിര പഗ്ലിസ്റ്റുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിംഗ് പറഞ്ഞു.

‘ഞങ്ങളുടെ പ്രധാന സ്‌പോണ്‍സറായി മഹീന്ദ്ര ഓട്ടോമോട്ടീവിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കായികത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന പൊതു കാഴ്ചപ്പാട് ബിഎഫ്ഐയും മഹീന്ദ്രയും പങ്കിടുന്നു, അവരെ ഈ ദൗത്യത്തില്‍ ഞങ്ങളുടെ പങ്കാളിയായി കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’- അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍-ബംഗളൂരു എഫ്‌സി ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് വീഴ്ത്തിയാണ് എടികെ മോഹന്‍ ബഗാന്‍ ഫൈനല്‍ ഉറപ്പിച്ചത്. ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടര്‍, രോഹിത് ദാനു, റീഗന്‍ സിങ് എന്നിവര്‍ വല കുലുക്കി. ഹൈദരാബാദ് നിരയില്‍ ഹാവിയര്‍ സിവെരിയൊ, ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ എന്നിവരും ബഗാന്‍ നിരയില്‍ ബ്രണ്ടന്‍ ഹാമിലും പെനാല്‍റ്റി പാഴാക്കി. മോഹന്‍ ബഗാന്റെ അഞ്ചാം ഐഎസ്എല്‍ ഫൈനല്‍ പ്രവേശനമാണിത്.

ആക്രമണത്തില്‍ മുന്നില്‍ നിന്നത് എടികെ ആയിരുന്നു. 17 തവണയാണ് അവര്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ ശ്രമിച്ചത്. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. ഹൈദരാബാദ് ആറ് തവണയും ഒറ്റത്തവണ ഓണ്‍ ടാര്‍ഗറ്റും. 15ാം മിനിറ്റില്‍ ഹൈദരാബാദ് താരം ബോര്‍യയും 18ാം മിനിറ്റില്‍ എടികെയുടെ മന്‍വീറും ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 25 മിനിറ്റ് പിന്നിട്ട ശേഷം കാര്യമായ അവസരങ്ങള്‍ ഇരു പക്ഷത്തും കണ്ടില്ല. രണ്ടാം പകുതിയില്‍ 57ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ഹ്യൂഗോ ബൗമസിന് തുറന്ന അവസരം ലഭിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിട്ടും ബൗമസിന് ലക്ഷ്യം കാണാനായില്ല. ഇത് മാറ്റി നിര്‍ത്തിയാല്‍ രണ്ടാം പകുതി ഏറെക്കുറെ വിരസമായി. അധിക സമയത്തും കാര്യമായ നീക്കങ്ങള്‍ കണ്ടില്ല.

ഷൂട്ടൗട്ടില്‍ ഹൈദരാബാദാണ് ആദ്യം കിക്കെടുത്തത്. ജാവോ വിക്ടറിന്റെ കിക്ക് അനായാസം വലയില്‍. എടികെ മോഹന്‍ ബഗാനു വേണ്ടി ആദ്യ കിക്കെടുത്തത് പെട്രറ്റോസാണ്. താരവും വല കുലുക്കിയതോടെ സ്‌കോര്‍ 1-1. എന്നാല്‍ രണ്ടാം കിക്കെടുത്ത ഹൈദരാബാദിന്റെ സിവെരിയോയുടെ കിക്ക് ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് തട്ടിയകറ്റി. പിന്നാലെ വന്ന ഗല്ലെഗോ മോഹന്‍ ബഗാന് വേണ്ടി ലക്ഷ്യം കണ്ടതോടെ ടീം 2-1 ന് മുന്നിലെത്തി. മൂന്നാം കിക്കെടുത്ത സൂപ്പര്‍ താരം ഓഗ്ബെച്ചെയ്ക്കും പിഴച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. എടികെ മോഹന്‍ ബഗാന് വേണ്ടി മൂന്നാം കിക്കെടുത്ത മന്‍വീര്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ എടികെ മോഹന്‍ ബഗാന് 3-1 ന്റെ ലീഡ്. ഹൈദരാബാദിനായി നാലാം കിക്കെടുത്ത രോഹിത് ദാനു ലക്ഷ്യം കണ്ടു. എന്നാല്‍ നാലാം കിക്കെടുത്ത എടികെ മോഹന്‍ ബഗാന്റെ ബ്രെണ്ടന്‍ ഹാമിലിന് പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. ഇതോടെ സ്‌കോര്‍ 3-2 ആയി. ഹൈദരാബാദിനായി അഞ്ചാം കിക്കെടുത്ത റീഗന്‍ സിങ് ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-3 ആയി. എടികെ മോഹന്‍ ബഗാന് വേണ്ടി അവസാന കിക്കെടുത്ത നായകന്‍ പ്രീതം കോട്ടാല്‍ അനായാസം ലക്ഷ്യം കണ്ടതോടെ അവര്‍ ഫൈനല്‍ ടിക്കറ്റുറപ്പാക്കി.

ബംഗളുരു: ഐ.എസ്.എല്ലില്‍ സെമിയിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുംബയ് സിറ്റി എഫ്.സിയെ 9-8ന് പരാജയപ്പെടുത്തി ബംഗളുരു എഫ്.സി ഫൈനലില്‍. ആദ്യ പാദത്തില്‍ 1-0ത്തിന് ജയിച്ചിരുന്ന ബംഗളുരുവിനെതിരെ രണ്ടാം പാദത്തിന്റെ നിശ്ചിത സമയത്ത് മുംബയ് 2-1ന് ജയിച്ചെങ്കിലും ഗോള്‍ മാര്‍ജിനില്‍ 2-2ന് സമനില വന്നതോടെയാണ് അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും നീണ്ടത്. സഡന്‍ഡെത്തില്‍ മെഹ്താബ് സിംഗാണ് മുംബയ്യുടെ കിക്ക് പാഴാക്കിയത്.

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10-ാം മിനിട്ടില്‍ മുംബയ്ക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി ഗ്രെഗ് സ്റ്റിവാര്‍ട്ട് പാഴാക്കി. ആദ്യം ഗോള്‍ നേടിയത് ആതിഥേയരാണ്. 22-ാം മിനിട്ടില്‍ പത്താം നമ്ബര്‍ കുപ്പായക്കാരന്‍ യാവി ഹെര്‍ണാണ്ടസാണ് മുംബയ്യുടെ വലകുലുക്കിയത്. നാരായണന്റെ പാസില്‍ നിന്നായിരുന്നു യാവിയുടെ ഗോള്‍ പിറന്നത്. അധികം വൈകാതെ മുംബയ് തിരിച്ചടിക്കുകയും ചെയ്തു. ബിപിന്‍ സിംഗ് തൗനോജം 30-ാം മിനിട്ടിലാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആദ്യപാദത്തിലെ ഗോളിന്റെ മുന്‍തൂക്കം തുടര്‍ന്ന ബംഗളുരുവിനെതിരെ ഒന്നുകൂടി നേടാന്‍ മുംബയ് നിരന്തരം ശ്രമം നടത്തിയത് മത്സരം ആവേശകരമാക്കി. മറുവശത്ത് ബംഗളുരുവിനായി യാവി ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. രണ്ടാം പകുതിയില്‍ ബംഗളുരു കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങി.എന്നാല്‍ 65-ാം മിനിട്ടില്‍ മെഹ്താബ് സിംഗ് മുംബയ്യുടെ രണ്ടാം ഗോളും നേടി.

ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ നിലവിലെ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ നേരിടും. കഴിഞ്ഞ വാരം നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

സാനിയ മിര്‍സയ്ക്ക് ഹൃദയസ്പര്‍ശിയായ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാനിയ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രധാനമന്ത്രിയുടെ കത്ത് പങ്കുവച്ചത്.

അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് സാനിയ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ എന്നും എപ്പോഴും അത്യധികം അഭിമാനം കൊണ്ടിട്ടുള്ളയാളാണ് താന്‍. രാജ്യത്തിന്റെ യശസുയര്‍ത്താന്‍ ഇനിയും എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു. ‘ചാമ്ബ്യന്‍ സാനിയ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്ത് ആരംഭിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സാനിയ നല്‍കിയ നേട്ടങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞ പ്രധാനമന്ത്രി, അവരുടെ ഭാവി ശോഭനമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മകനോടൊപ്പം ചിലവഴിക്കാന്‍ കൂടുതല്‍ സമയം ഇനി സാനിയയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ടെന്നിസിനപ്പുറമുള്ള സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സാനിയയ്ക്ക് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന ഗ്രാന്‍ഡ്സ്ലാം മത്സരമായ ഓസ്ട്രേലിയന്‍ ഓപ്പണും ഒടുവിലെ മത്സരമായ ദുബായ് ടെന്നീസ് ചാമ്ബ്യന്‍ഷിപ്പും കളിച്ചതോടെ അവര്‍ തന്റെ അത്യുജ്ജലമായ ടെന്നിസ് കരിയറിന് വിമാരമമിട്ടു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പം മത്സരിച്ച് ഫൈനലിലെത്തുകയും ചെയ്തിരുന്നു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന് നാലാം തോല്‍വി. 10 വിക്കറ്റിനാണ് യുപി വാരിയേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19.3 ഓവറില്‍ 138 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്‍സെടുത്തു. 47 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്‌കോറര്‍. യുപിയുടെ ദേവിക വൈദ്യ 31 പന്തില്‍ നിന്ന് 36 റണ്‍സ് നേടി. യുപിക്ക് വേണ്ടി സോഫി എക്ലസ്റ്റന്‍ നാലു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റിങ് ലഭിച്ച ബാംഗ്ലൂരിന് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ട്ടമായി. സോഫി ഡിവൈനും എലിസ് പെറിയും നന്നായി ബാറ്റ് ചെയ്‌തെങ്കിലും എക്ലസ്റ്റന്‍ ഡിവൈനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. ഡിവൈന്‍ 24 പന്തില്‍ 36 റണ്‍സെടുത്തു. എലിസ് പെറി 39 പന്തില്‍ 52 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി തുടക്കം മുതല്‍ ആക്രമിച്ചു. 18 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 96 റണ്‍സാണ് ഹീലി നേടിയത്. ഏഴ് ബോളര്‍മാരെ സ്മൃതി പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിഞ്ഞില്ല.

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിലെ അവസാന ഗ്രൂപ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ക്ലബിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ഗോകുലം കേരള എഫ്.സി സെമി ഫൈനലില്‍. അഞ്ച് കളികളില്‍നിന്ന് ഏഴു പോയന്റുമായാണ് ഗോകുലം സെമിയിലെത്തിയത്.

32ാം മിനിറ്റില്‍ ലൈവാങ് ബൊഹാമും 42ാം മിനിറ്റില്‍ ലസ്റ്റ്‌ബോണ്‍ മൗഫിനിയാങ്ങും ഗോകുലത്തിനായി ഗോള്‍ നേടി. കെ.പി.എല്ലിന്റെ സെമിയും ഫൈനലും വയനാട്ടിലാണ് നടക്കുക. അഞ്ച് വീതം മത്സരങ്ങളില്‍നിന്ന് 11 പോയന്റുമായി വയനാട് യുനൈറ്റഡ് എഫ്.സിയും 10 പോയന്റുമായി കേരള പൊലീസും ഏഴു വീതം പോയന്റുമായി ഗോകുലം കേരള എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും സെമിയില്‍ കടന്നു

മുംബയ്: വനിതാ പ്രിമിയര്‍ ലീഗില്‍ 8 വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി മുംബയ് ഇന്ത്യന്‍സ്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 18 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ മുംബയ് 15 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയക്ഷ്യത്തിലെത്തി (109/2). കളിച്ച മൂന്ന് മത്സരത്തിലും മുംബയ് ജയിച്ചു. 6 പോയിന്റുള്ള മുംബയ് മാത്രമാണ് ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീം. മറുശത്ത് ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഡല്‍ഹി നാല് പോയിന്റുമായി രണ്ടാ സ്ഥാനത്ത് തുടരുകയാണ്.

ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും (32 പന്തില്‍ 41), ഹെയ്ലി മാത്യൂസും (31) മികച്ച തുടക്കം നല്‍കി മുംബയുടെ ജയം ഉറപ്പാക്കി. നാറ്ര് സെവര്‍ ബ്രന്‍ഡ് (23), ഹര്‍മ്മന്‍ പ്രീത് കൗര്‍ (8) എന്നിവര്‍ പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഡല്‍ഹി ഇന്നലെ മുംബയ്‌ക്കെതിരെ പാടെ നിറം മങ്ങി.43 റണ്‍സെടുത്ത മെഗ് ലാന്നിംഗാണ് അവരുടെ ടോപ് സ്‌കോറര്‍. വനിതാ പ്രിമിയര്‍ ലീഗില്‍ അരങ്ങേറ്ര മത്സരത്തിനിറങ്ങിയ മലയാളി താരം മിന്നു മണി ബാറ്റിംഗിനിറങ്ങിയെങ്കിലും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. സയക ഇഷാഖും ഇസി വോംഗും മുംബയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പാരീസ്: പരിക്കേറ്റു വിശ്രമത്തില്‍ കഴിയുന്നതിനാല്‍ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഈ സീസണ്‍ നഷ്ടമാകാന്‍ സാധ്യത. കണങ്കാലിനേറ്റ പരിക്ക് മാറാനായി താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ദോഹയില്‍ വച്ചാകും താരത്തിന്റെ ശസ്ത്രക്രിയ നടക്കുക.

കുറഞ്ഞത് മൂന്നു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്ന് ക്ലബ് അറിയിച്ചു. ലില്ലെയ്ക്ക് എതിരായ മത്സരത്തിനിടയിലാണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്. കണങ്കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.