ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഗോകുലം സെമിയില്‍

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിലെ അവസാന ഗ്രൂപ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ക്ലബിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ഗോകുലം കേരള എഫ്.സി സെമി ഫൈനലില്‍. അഞ്ച് കളികളില്‍നിന്ന് ഏഴു പോയന്റുമായാണ് ഗോകുലം സെമിയിലെത്തിയത്.

32ാം മിനിറ്റില്‍ ലൈവാങ് ബൊഹാമും 42ാം മിനിറ്റില്‍ ലസ്റ്റ്‌ബോണ്‍ മൗഫിനിയാങ്ങും ഗോകുലത്തിനായി ഗോള്‍ നേടി. കെ.പി.എല്ലിന്റെ സെമിയും ഫൈനലും വയനാട്ടിലാണ് നടക്കുക. അഞ്ച് വീതം മത്സരങ്ങളില്‍നിന്ന് 11 പോയന്റുമായി വയനാട് യുനൈറ്റഡ് എഫ്.സിയും 10 പോയന്റുമായി കേരള പൊലീസും ഏഴു വീതം പോയന്റുമായി ഗോകുലം കേരള എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും സെമിയില്‍ കടന്നു