മുംബയ്: വനിതാ പ്രിമിയര്‍ ലീഗില്‍ 8 വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി മുംബയ് ഇന്ത്യന്‍സ്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 18 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ മുംബയ് 15 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയക്ഷ്യത്തിലെത്തി (109/2). കളിച്ച മൂന്ന് മത്സരത്തിലും മുംബയ് ജയിച്ചു. 6 പോയിന്റുള്ള മുംബയ് മാത്രമാണ് ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീം. മറുശത്ത് ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഡല്‍ഹി നാല് പോയിന്റുമായി രണ്ടാ സ്ഥാനത്ത് തുടരുകയാണ്.
ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും (32 പന്തില്‍ 41), ഹെയ്ലി മാത്യൂസും (31) മികച്ച തുടക്കം നല്കി മുംബയുടെ ജയം ഉറപ്പാക്കി. നാറ്ര് സെവര്‍ ബ്രന്‍ഡ് (23), ഹര്‍മ്മന്‍ പ്രീത് കൗര്‍ (8) എന്നിവര്‍ പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഡല്‍ഹി ഇന്നലെ മുംബയ്ക്കെതിരെ പാടെ നിറം മങ്ങി.43 റണ്‍സെടുത്ത മെഗ് ലാന്നിംഗാണ് അവരുടെ ടോപ് സ്കോറര്‍. വനിതാ പ്രിമിയര്‍ ലീഗില്‍ അരങ്ങേറ്ര മത്സരത്തിനിറങ്ങിയ മലയാളി താരം മിന്നു മണി ബാറ്റിംഗിനിറങ്ങിയെങ്കിലും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. സയക ഇഷാഖും ഇസി വോംഗും മുംബയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

