Sports (Page 24)

ബാർബഡോസ് : രാജ്യാന്തര ടി20 അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച് തിലക് വർമ്മ. ഒബേദ് മക്കോയിയുടെ പന്തിൽ ഇഷാൻ കിഷൻ പുറത്തായപ്പോഴാണ് നാലാം ഓവറിന്റെ സമയത് തിലക് വർമ്മ ക്രീസിലെത്തിയത്. രണ്ടാം പന്തിനും മൂന്നാം പന്തിനുമെല്ലാം സിക്സ്ടിച്ച തിലക് വർമയുടെ തുടക്കം മികച്ചതായിരുന്നു. സഞ്ജു നാലാം നമ്പറിലും തിലക് വർമ്മ ആറാം നമ്പറിലുമെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകളെ മൊത്തത്തിൽ മാറ്റി നിർത്തിയായിരുന്നു താരത്തിന്റെ പ്രകടനം. രണ്ട് പന്തിലും സിക്സ് അടിച്ച തിലക് വർമ്മ 5 പന്തിലൂടെ 16 റൺസിലെത്തി.

എട്ടാം ഓവറിൽ റൊമാരിയോ ഷെപ്പേർഡിനെതിരെയും തിലക് തന്റെ വിജയം തുടർന്നു. പതിനൊന്നാമത്തെ ഓവറിൽ ഷെപ്പേർഡിനെ ബൗണ്ടറി കടത്തിയെങ്കിലും പ്രകടനം അത്ര കണ്ട് മികച്ച് നിന്നില്ല. വമ്പൻ ഷോട്ട് സ്വന്തമാക്കാൻ പോയ തിലകിനെ ഹെറ്റ് മെയർ ക്യാച്ച് പാസാക്കി പുറത്താക്കി. 22 പന്ത് എടുത്തതിൽ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി 39 റൺസോടെ തിലക് ഇന്ത്യയുടെ ടോപ് സ്കോററാവുകയും ചെയ്തു. കളി കഴിഞ്ഞതോടെ തിലകിന്റെ ഞെട്ടിച്ച പ്രകടനം കണ്ട ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ ഡെവൾസ് ബ്രെവിസിന്റെ കോളെത്തി. മാച്ച് കണ്ട് രോമാഞ്ചം വന്നെന്നാണ് ഡവാൾഡ് പറഞ്ഞത്. എന്നാൽ താരത്തിന്റെ അഭിനന്ദനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തിലക് വർമ്മ പ്രതികരിച്ചു.

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലെക്ടറുമായ സാബ കരീം സഞ്ജു സാംസണെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന അർദ്ധ സെഞ്ചുറിക്ക് ശേഷമായിരുന്നു മലയാളി താരം സഞ്ജുവിനെ പറ്റി ഇദ്ദേഹം ജിയോ സിനിമയോട് പറഞ്ഞത്. ‘ സഞ്ജുവിനെ എനിക്ക് ഇത് വരെ പിടികിട്ടിയിട്ടില്ല. അദ്ദേഹം വളരെ നന്നായി കളിക്കുന്നുണ്ട്. പ്രതിഭയുള്ള താരമാണ്.

സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോൾ സന്തോഷം തോന്നുന്നു.’ എന്നിങ്ങനെയായിരുന്നു താരത്തിന്റെ [പ്രതികരണം. ക്രീസിലെത്തി ആക്രമിച്ചു കളിക്കുന്ന സഞ്ജു ഈ വട്ടവും അത് നടപ്പാക്കിയെന്നും വിൻഡീസ് ലെഗ് സ്പിന്നറെ സഞ്ജു കൈ കാര്യം ചെയ്ത രീതി കണ്ടാൽ തന്നെ സഞ്ജുവിന്റെ മികവ് മനസിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിക്കുമ്പോൾ മാത്രമാണ് സഞ്ജു കളിക്കുന്നതെന്നും അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മൂന്നാം നമ്പറിൽ ഇറക്കുമ്പോഴും സഞ്ജു സന്തോഷവാനാണ്. നാലാമത് കളത്തിലിറക്കിയപ്പോൾ അർധ സെഞ്ച്വറി നേടി. ശരിക്കുമൊരു യഥാർത്ഥ ടീം മാനായി സഞ്ജു എപ്പോഴുമുണ്ടെന്നും അദ്ദേഹം താരത്തെ പറ്റി പറഞ്ഞു. രണ്ടാം ഏക ദിനത്തിൽ അവസരം ലഭിച്ചെങ്കിലും സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞില്ല. മൂന്നാമത്തെ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം നടത്തി 41 പന്തുകളിൽ 51 റൺസെടുത്താണ് താരം പുറത്തായത്.

ട്രിനിഡാഡ് : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിന് ശേഷമാണ് ഇന്ത്യൻ ടീമിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും വെസ്റ്റ് ഇൻഡീസ് പരിഗണിക്കുന്നില്ല എന്ന ആരോപണവുമായി പാണ്ഡ്യ വന്നത്. കരീബിയൻ പര്യടനത്തിന് അടുത്ത തവണ എത്തുമ്പോൾ ആഡംബരമില്ലെങ്കിലും അടിസ്ഥാന ആവശ്യങ്ങളെങ്കിലും നൽകണമെന്നാണ് മൂന്നാം ഏകദിന പോരാട്ടം കഴിഞ്ഞു താരം പറഞ്ഞത്.

‘ട്രിനിഡാഡിലേതു ഞാൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണ്. ഇനി ഞങ്ങളെത്തുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുത്തണം. ഞങ്ങൾ ആഡംബര ആവശ്യങ്ങൾ ഉന്നയിക്കില്ല. അടിസ്ഥാന ആവശ്യങ്ങൾ മതിയാകും’.- എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഏക ദിന പരമ്പരകൾ, കരീബിയൻ ടെസ്റ്റ് എന്നിവ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് മുന്നിൽ 5 ട്വന്റി -20 മത്സരങ്ങളുണ്ട്. ഇന്ത്യയുടെ അവസാന ഏക ദിനത്തിൽ 200 റൺസിനായിരുന്നു ജയം നേടിയത്. ഏക ദിന പരമ്പര 2 – 1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.

ന്യൂ ഡൽഹി : അയർലണ്ടിനെതിരായ ട്വന്റി -20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം താരങ്ങളെ പ്രഖ്യാപിച്ചു. പരിക്ക് മൂലം മാറി നിന്ന ബുമ്ര 11 മാസത്തെ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. താരം പരിക്ക് മാറി തുടങ്ങിയപ്പോൾ മുതൽ ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി മുംബൈയിൽ പരിശീലനം ആരംഭിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണും പുതുമുഖ താരം ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. പുതിയ താരമായ റിങ്കു സിങ്ങും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

3 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ മത്സരം ഓഗസ്റ്റ് 18 നാണ്. ജസ് പ്രീത് ബുമ്ര ക്യാപ്റ്റനും ഋതു രാജ് ഗെയ് ക്വാദ് വൈസ് ക്യാപ്റ്റനും സഞ്ജു സാംസണും ജിതേഷ് ശർമയും വിക്കറ്റ് കീപ്പറുമായുള്ള ടീമിൽ യശസ്വി ജെയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ,ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി ,പ്രസിദ് കൃഷ്ണ, അർഷ് ദീപ് സിംഗ്, മുകേഷ് കുമാർ, ആവേശ ഖാൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സിഡ്‌നി : രണ്ട് വട്ടം ലോകചാമ്പ്യന്മാരായ ജർമനിയെ വനിത ലോകകപ്പ് ഫുട്ബോൾ ഗ്രൂപ് മത്സരത്തിൽ വീഴ്ത്തി കൊളംബിയ. സിഡ്നി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊളംബിയയുടെ ലിൻഡയാണ് ജർമനിയെ 2 – 1 ന് കെട്ടുകെട്ടിച്ചത്. അൻപത്തിരണ്ടാമത്തെ മിനിറ്റിൽ ലിൻഡ നേടിയ ഗോളിൽ മുന്നിട്ട് നിന്ന കൊളംബിയയെ ജർമനിയുടെ അലക്സാണ്ട്ര പോപ്പ് ഗോൾ നേടി പിറകിലാക്കി. നിരാശയിലായ കൊളംബിയൻ ടീം ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ഡിഫൻഡർ മനുവേല വനേഗസ് ഗോൾ നേടിയതോടെ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

സ്റ്റേഡിയത്തെ തകർക്കുന്ന രീതിയിലായിരുന്നു വിജയം ആരാധകർ കൊണ്ടാടിയത്. മറ്റ് മത്സരങ്ങളിൽ നോർവെ ഫിലിപ്പീൻസിനെ 6 – 0 ന് തോൽപ്പിച്ചാണ് നോക്ക് ഔട്ട് ഉറപ്പാക്കിയത്. ന്യൂസിലാൻഡിന് സ്വിറ്റ്സർലൻ്റുമായി നടന്ന മത്സരത്തിൽ സമനിലയോടെ പുറത്താകേണ്ടി വന്നു. മൊറോക്കോ ഒരു ഗോൾ നേടിയാണ് ദക്ഷിണ കൊറിയയെ തോല്പിച്ചത്.

ബ്രിജ്ടൗൺ : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ ഇഷാൻ കിഷൻ കാഴ്‌ച വച്ചത് മികച്ച പ്രകടനം ആയിരുന്നു. 55 റൺസ് നേടി പുറത്താകുമ്പോൾ തുടർച്ചയായി രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയിരിക്കുകയാണ് താരം. ഒന്നാം വിക്കറ്റിൽ ശുഭമാൻ ഗില്ലുമായി ചേർന്ന് 90 റൺസ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി സച്ചിൻ ഏകദിനത്തിൽ ഓപ്പണിങ് ബാറ്ററായി ആദ്യ 5 ഇന്നിങ്സിൽ നേടിയ റൺസിന്റെ മുൻ റെക്കോർഡ് ഇതോടെ ഇഷാൻ കിഷൻ തകർത്തു.

ആദ്യത്തെ 5 ഇന്നിങ്സിൽ സച്ചിൻ നേടിയത് 321 റൺസായിരുനെങ്കിൽ ഇഷാൻ കിഷൻ കഴിഞ്ഞ മത്സരത്തിൽ 55 റൺസ് നേടിയതോടെ താരത്തിന്റെ നേട്ടം 348 ആയി ഉയർന്നു. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിലാണ് ആദ്യമായി ഇഷാൻ കിഷൻ ഓപ്പണറായത്. 1994 ൽ സച്ചിൻ നേടിയ റെക്കോർഡ് തകർക്കാൻ താരത്തിനെ സഹായിച്ചത് നിലവിൽ നടന്ന കൊണ്ടിരിക്കുന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ്.

ഹരാരേ : പകരക്കാരനായി സിം അഫ്രോ ടി10 എന്ന ലീഗിൽ ഇറങ്ങി തകർപ്പൻ പ്രകടനം കാഴ്ച്ച വച്ച് ശ്രീശാന്ത്. ജോഹന്നാസ് ബെർഗ് ബഫലോസ് ടീം ക്യാപ്റ്റനായ പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസിനെ ഹരാരെ ഹരികെയ്ൻസ് ടീം താരമായ ശ്രീശാന്ത് പുറത്താക്കി. 7 റൺസ് 5 പന്തുകളിൽ നിന്ന് എടുത്ത് ഹഫീസിനെ ശ്രീശാന്തിന്റെ പന്തിൽ അഫ്ഗാൻ താരം മുഹമ്മദ് നബി ക്യാച്ചെടുത്തു മടക്കി. ഒരു ഓവറിൽ മാത്രം പന്തെറിഞ്ഞ ശ്രീശാന്ത് ഇമ്പാക്ട് പ്ലെയറായി 6 റൺസിന് വഴങ്ങി.

മത്സരത്തിൽ ജൊഹാനസ്ബർഗ് 9 വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ടോസ് നേടി ബാറ്റ് ചെയ്ത ഹരാരേ 7 വിക്കറ്റ് നഷ്ടത്തിൽ 81 റൺസാണ് നേടിയത്. തിരിച്ചുള്ള ബാറ്റിംഗിൽ ജൊഹാനസ്ബർഗ് 22 പന്തുകൾ ബാക്കി നിൽക്കേ വിജയം കണ്ടു. ടർബൻ ക്വാലാൻഡേഴ്സിനെതിരെ പ്ലേയിങ് ഇലവനിൽ കഴിഞ്ഞ ദിവസം കളിയുണ്ടായിരുനെങ്കിലും ശ്രീശാന്തിന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞില്ല. ആ മത്സരം 24 റൺസിനാണ് ഹരാരേ വിജയിച്ചത്.

പാരീസ് : സൗദി പ്രോ ലീഗ് ക്ലബ് അൽഹിലാലിന്റെ വാഗ്ദാനങ്ങൾക്കൊന്നും വഴങ്ങാതെ എംബാപ്പെ. കോടികൾ ഓഫർ ചെയ്തിട്ടും അൽ ഹിലാലിന്റെ ഉദ്യോഗസ്ഥരെ കാണാൻ പോലും താരം കൂട്ടാക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ പറയുന്നത്. ചർച്ചകൾ നടത്താൻ അൽ ഹിലാൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം പാരിസിലെത്തിയിട്ടും ഇവരോട് ചർച്ചയ്ക്കില്ലെന്ന് താരം പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 6346 കോടി രൂപയാണ് അൽഹിലാൽ താരത്തിന് വാർഷിക പ്രതിഫലമായി ഓഫർ ചെയ്തത്. എംബപ്പെ ഈ ഓഫർ അംഗീകരിച്ചിരുന്നെങ്കിൽ 2700 കോടി രൂപയോളം ട്രാൻസ്ഫർ ഫീസ് പി എസ് ജിക്ക് ലഭിക്കുമായിരുന്നു.

ഒരു സീസൺ മാത്രമാണെങ്കിലും താരവുമായി കരാർ ഒപ്പിടാം എന്ന നിലപാടിലാണ് ക്ലബ്. കരാർ കാലാവധി തീർന്നാലുടൻ പി എസ് ജി വിടുമെന്ന് എംബപ്പേ അറിയിച്ചിരുന്നു. ഇതോടെ പി എസ ജി ഈ സീസണിൽ തന്നെ പോവുക അല്ലെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കുക എന്നാണ് താരത്തോട് പറഞ്ഞത്. എന്നാൽ താരം ഇതിൽ പ്രതികരിക്കാത്തതോടെ ക്ലബ് എംബപ്പെ ഇല്ലാതെ പ്രീ സീസൺ പര്യടനത്തിന് പോയി. ഇതോടെ പി എസ് ജിയിൽ താരം തുടരുന്നില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി എംബപ്പേ ധാരണയിൽ എത്തി ചേർന്നെന്ന വാർത്തകളും പുറത്തു വരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ന്യൂ ഡൽഹി : ഇന്ത്യൻ ടീമിന്റെ ഏഷ്യൻ ഗെയിംസിനുള്ള പങ്കാളിത്തം ഇന്ത്യയിലെ ഫുടബോളിന് ഊർജം പകരുന്നതാണെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ. 9 വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഫുട്ബോളിലേക്ക് തിരിച്ചെത്തുമ്പോൾ താരങ്ങൾക്ക് ഇത് ആശ്വാസം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ സ്ത്രീ പുരുഷ ഫുടബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ കേന്ദ്രം അനുമതി നൽകിയത്.

നിലവിലെ ചട്ടം മാറ്റിയാണ് ടീമുകളെ ഹാങ്ചൗവിലേക്ക് അയക്കാൻ തീരുമാനിച്ചതെന്നും ടീമിന് മികച്ച രീതിയിൽ കളിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അനുരാഗ് ടാക്കൂർ പറഞ്ഞു.അടുത്ത കാലത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച പുരുഷ ഫുടബോൾ ടീമിനെ ഗെയിംസിൽ നിന്ന് മാറ്റി നിർത്താൻ കേന്ദ്രം തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ടീമുകൾക്ക് അനുമതി നൽകിയത്

കോടിorts

തിരുവനന്തപുരം : കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ 26 ന് വൈകിട്ട് 7 ന് ഇന്ത്യയും ഓസ്ടേലിയയും ഏറ്റുമുട്ടും. കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ടി -20 മത്സരത്തിനാണ് വേദിയാകുന്നത്. രണ്ട് രാജ്യങ്ങളുടെ ട്വന്റി – 20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് കാര്യവട്ടം വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ട്വന്റി – 20 പരമ്പര നവംബർ 23 മുതൽ ഡിസംബർ 3 വരെയാണ് നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കാൻ പോകുന്നത്. മൂന്നു ട്വന്റി – 20 മത്സരങ്ങളും രണ്ട് ഏക ദിനങ്ങളുമാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്നത്.

ഓസ്‌ട്രേലിയ ആദ്യമായി തിരുവനന്തപുരത്തു കളിക്കാനെത്തുന്നു എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ഈ വർഷത്തെയും അടുത്ത വർഷത്തെയും ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വിവരങ്ങൾ ബി സി സി ഐ പുറത്ത് വിട്ടിരുന്നു. 16 അന്താരാഷ്ട്ര മത്സരങ്ങളുള്ള ഇന്ത്യ 3 മത്സരങ്ങളുടെ ഏക ദിന പരമ്പരയ്ക്ക് ഓസ്‌ട്രേലിയയെ ആതിഥേയത്വം വഹിക്കുന്നതോടെയാണ് ഹോം സീസൺ ആരംഭിക്കുന്നത്. ഇൻഡോർ,മൊഹാലി, രാജ്കോട്ട് എന്നീ സ്ഥലങ്ങളിലാണ് ഏക ദിനം നടക്കുന്നത്. നവംബർ 23 ന് ആദ്യ മത്സരം വിശാഖപട്ടണത്തിലും രണ്ടാമത്തെ മത്സരം കാര്യവട്ടത്തും മൂന്നാമത്തെ മത്സരം ഹൈദരാബാദിലുമാണ് നടക്കുന്നത്.