ഇന്ത്യൻ ഫുട്ബോളിന് ഏഷ്യൻ ഗെയിംസ് പങ്കാളിത്തം ഊർജ്ജം നൽകുമെന്ന് അഖിലേന്ത്യ ഫുടബോൾ ഫെഡറേഷൻ പ്രസിഡന്റ്

ന്യൂ ഡൽഹി : ഇന്ത്യൻ ടീമിന്റെ ഏഷ്യൻ ഗെയിംസിനുള്ള പങ്കാളിത്തം ഇന്ത്യയിലെ ഫുടബോളിന് ഊർജം പകരുന്നതാണെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ. 9 വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഫുട്ബോളിലേക്ക് തിരിച്ചെത്തുമ്പോൾ താരങ്ങൾക്ക് ഇത് ആശ്വാസം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ സ്ത്രീ പുരുഷ ഫുടബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ കേന്ദ്രം അനുമതി നൽകിയത്.

നിലവിലെ ചട്ടം മാറ്റിയാണ് ടീമുകളെ ഹാങ്ചൗവിലേക്ക് അയക്കാൻ തീരുമാനിച്ചതെന്നും ടീമിന് മികച്ച രീതിയിൽ കളിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അനുരാഗ് ടാക്കൂർ പറഞ്ഞു.അടുത്ത കാലത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച പുരുഷ ഫുടബോൾ ടീമിനെ ഗെയിംസിൽ നിന്ന് മാറ്റി നിർത്താൻ കേന്ദ്രം തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ടീമുകൾക്ക് അനുമതി നൽകിയത്