പാക് താരത്തിന്റെ വിക്കറ്റെടുത്ത് തകർപ്പൻ പ്രകടനം കാഴ്ച വച്ച് ശ്രീശാന്ത് ; പക്ഷേ ടീം തോറ്റു

ഹരാരേ : പകരക്കാരനായി സിം അഫ്രോ ടി10 എന്ന ലീഗിൽ ഇറങ്ങി തകർപ്പൻ പ്രകടനം കാഴ്ച്ച വച്ച് ശ്രീശാന്ത്. ജോഹന്നാസ് ബെർഗ് ബഫലോസ് ടീം ക്യാപ്റ്റനായ പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസിനെ ഹരാരെ ഹരികെയ്ൻസ് ടീം താരമായ ശ്രീശാന്ത് പുറത്താക്കി. 7 റൺസ് 5 പന്തുകളിൽ നിന്ന് എടുത്ത് ഹഫീസിനെ ശ്രീശാന്തിന്റെ പന്തിൽ അഫ്ഗാൻ താരം മുഹമ്മദ് നബി ക്യാച്ചെടുത്തു മടക്കി. ഒരു ഓവറിൽ മാത്രം പന്തെറിഞ്ഞ ശ്രീശാന്ത് ഇമ്പാക്ട് പ്ലെയറായി 6 റൺസിന് വഴങ്ങി.

മത്സരത്തിൽ ജൊഹാനസ്ബർഗ് 9 വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ടോസ് നേടി ബാറ്റ് ചെയ്ത ഹരാരേ 7 വിക്കറ്റ് നഷ്ടത്തിൽ 81 റൺസാണ് നേടിയത്. തിരിച്ചുള്ള ബാറ്റിംഗിൽ ജൊഹാനസ്ബർഗ് 22 പന്തുകൾ ബാക്കി നിൽക്കേ വിജയം കണ്ടു. ടർബൻ ക്വാലാൻഡേഴ്സിനെതിരെ പ്ലേയിങ് ഇലവനിൽ കഴിഞ്ഞ ദിവസം കളിയുണ്ടായിരുനെങ്കിലും ശ്രീശാന്തിന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞില്ല. ആ മത്സരം 24 റൺസിനാണ് ഹരാരേ വിജയിച്ചത്.