മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലെക്ടറുമായ സാബ കരീം സഞ്ജു സാംസണെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന അർദ്ധ സെഞ്ചുറിക്ക് ശേഷമായിരുന്നു മലയാളി താരം സഞ്ജുവിനെ പറ്റി ഇദ്ദേഹം ജിയോ സിനിമയോട് പറഞ്ഞത്. ‘ സഞ്ജുവിനെ എനിക്ക് ഇത് വരെ പിടികിട്ടിയിട്ടില്ല. അദ്ദേഹം വളരെ നന്നായി കളിക്കുന്നുണ്ട്. പ്രതിഭയുള്ള താരമാണ്.
സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോൾ സന്തോഷം തോന്നുന്നു.’ എന്നിങ്ങനെയായിരുന്നു താരത്തിന്റെ [പ്രതികരണം. ക്രീസിലെത്തി ആക്രമിച്ചു കളിക്കുന്ന സഞ്ജു ഈ വട്ടവും അത് നടപ്പാക്കിയെന്നും വിൻഡീസ് ലെഗ് സ്പിന്നറെ സഞ്ജു കൈ കാര്യം ചെയ്ത രീതി കണ്ടാൽ തന്നെ സഞ്ജുവിന്റെ മികവ് മനസിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിക്കുമ്പോൾ മാത്രമാണ് സഞ്ജു കളിക്കുന്നതെന്നും അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മൂന്നാം നമ്പറിൽ ഇറക്കുമ്പോഴും സഞ്ജു സന്തോഷവാനാണ്. നാലാമത് കളത്തിലിറക്കിയപ്പോൾ അർധ സെഞ്ച്വറി നേടി. ശരിക്കുമൊരു യഥാർത്ഥ ടീം മാനായി സഞ്ജു എപ്പോഴുമുണ്ടെന്നും അദ്ദേഹം താരത്തെ പറ്റി പറഞ്ഞു. രണ്ടാം ഏക ദിനത്തിൽ അവസരം ലഭിച്ചെങ്കിലും സഞ്ജുവിന് തിളങ്ങാൻ കഴിഞ്ഞില്ല. മൂന്നാമത്തെ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം നടത്തി 41 പന്തുകളിൽ 51 റൺസെടുത്താണ് താരം പുറത്തായത്.

