Sports (Page 18)

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത 5 വർഷത്തേക്കുള്ള മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം. ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം ബി സി സി ഐ വയാകോമിന് വിറ്റഴിച്ചത് 5963 കോടി രൂപയ്ക്കാണ്. റിലയൻസിന്റെ നിയന്ത്രണത്തിലുള്ള വയാകോം18 സ്റ്റാർ ഇന്ത്യ, സോണി എന്നിവരെ മറികടന്നാണ് മത്സരങ്ങളുടെ ഡിജിറ്റൽ, ടെലിവിഷൻ സംപ്രേഷണ അവകാശം ഒന്നിച്ച് സ്വന്തമാക്കിയത്. 67.76 കോടി രൂപയാണ് ഈ കരാർ പ്രകാരം ബിസിസിഐക്ക് കിട്ടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ്, വനിത ഐപിഎൽ എന്നിവയുടെയും സംപ്രേക്ഷണാവകാശം നേരത്തെ തന്നെ വയാകോം സ്വന്തമാക്കിയിരുന്നു.

5 ടെസ്റ്റ്‌, 27 ഏകദിനം, 36 ട്വന്റി -20 എന്നിങ്ങനെ നിരവധി മത്സരങ്ങളാണ് അടുത്ത അഞ്ചുവർഷ കാലയളവിൽ ടീം ഇന്ത്യയ്ക്കുള്ളത്. സെപ്റ്റംബർ 22 ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര മുതൽ പുതിയ കരാറിന് തുടക്കം കുറിക്കും. 6138 കോടിയ്ക്കായിരുന്നു 2018 ൽ ഡിസ്‌നി സ്റ്റാർ മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുത്തത്. എന്നാൽ പിന്നീടുള്ള 5 വർഷങ്ങളിൽ ഇന്ത്യയിൽ ഹോം മത്സരങ്ങൾ കുറഞ്ഞതോടെയാണ് കരാർ തുകയിൽ ഇടിവുണ്ടായത്.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും മലയാളികൾക്ക് നിരാശയാണ്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 15 അംഗ ലോകകപ്പ് ടീമിലില്ല.
ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി പ്രഖ്യാപിച്ചിട്ടുള്ളത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് ടീമിന്റെ പ്രഖ്യാപനം നടത്തിയത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്.

ബാറ്റിംഗ് കൂടി കണക്കിലെടുത്താണ് നാലാം പേസറായി പ്രസിദ്ധ് കൃഷ്ണക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറിനെ ടീമിലെടുത്തതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.മൂന്ന് ഓള്‍ റൗണ്ടര്‍മാരും നാലു പേസര്‍മാരും ഏഴ് ബാറ്റര്‍മാരും അടങ്ങുന്ന ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്ള അംഗങ്ങൾ

ഒക്ടോബര്‍ അ‍‌ഞ്ചിനാണ് ലോകകപ്പ് തുടങ്ങുന്നത്. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.

ഏഷ്യാ കപ്പിൽ മഴ പതിവായതോടെ നോക്കൗട്ട് മത്സരങ്ങൾ പ്രധാന വേദിയായ കൊളംബോയിൽ നിന്നു മാറ്റാണമോ എന്ന് ആലോചന. സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലുമാണ് കൊളംബോയിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ കനത്തേക്കുമെന്ന മുന്നറിയിപ്പ്. ഇതോടെയാണ് നോക്കൗട്ട് മത്സരങ്ങൾക്ക് മറ്റു വേദികൾ അന്വേഷിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ തീരുമാനമായത് . പല്ലെക്കലെ, ഹമ്പൻതോട്ട, ധാംബുള്ള എന്നീ വേദികളാണ് പരിഗണനയിലുള്ളത്. എന്നാൽ എല്ലാ വേദികളിലും സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല ധാംബുള്ളയിൽ മാത്രമാണ് നിലവിൽ ഭേദപ്പെട്ട കാലാവസ്ഥ നിലവിലുള്ളത്.

ഏഷ്യ കപ്പിൽ മഴമൂലം കളി തടസപ്പെടുന്നതും ഉപേക്ഷിക്കുകയും ചെയ്യുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പാകിസ്ഥാൻ രംഗത്ത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് വിമർശനം ഉയർത്തുന്നത്. ഇന്ത്യൻ ടീം സ്പോർട്സിനു മുകളിൽ രാഷ്ട്രീയം കണ്ടതാണ് കാരണം എന്ന് പിസിബി മുൻ ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ കളിക്കാൻ താൽപര്യമില്ലെങ്കിൽ ഏഷ്യാ കപ്പ് യുഎഇയിൽ നടത്താമെന്ന് അറിയിച്ചിരുന്നതാണ് ഇത് ഇന്ത്യ നിരാകരിച്ചതാണ് പ്രശ്നങ്ങൾക്കുകാരണമെന്നും സേത്തി കൂട്ടിച്ചേർത്തു.

ശ്രീലങ്കയിൽ മഴ തുടരുന്നതിനാൽ പാക്കിസ്ഥാനിൽ നടത്താമെന്ന് പിസിബി ചെയർമാൻ സാക്ക അഷറഫ് അറിയിച്ചു. എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

സ്വിറ്റ്‌സർലൻഡ് ടൂറിസം അവരുടെ ഫ്രണ്ട്ഷിപ്പ് അംബാസഡറായി നീരജ് ചോപ്രയെ ആദരിച്ചു. ഒളിമ്പിക്, ലോക ചാമ്പ്യൻതുടങ്ങി ജാവലിൻ ത്രോയിലെ നീരജിന്റെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. .ബുഡാപെസ്റ്റിൽ 88.17 മീറ്റർ എറിഞ്ഞ് ലോക കിരീടം നേടിയതിന് ശേഷം ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടുന്ന കായിക ചരിത്രത്തിലെ മൂന്നാമത്തെ ജാവലിൻ ത്രോ താരമായി 25 കാരനായ നീരജ് ചോപ്ര മാറി.

ഇന്ത്യയുടെ കായിക ഇതിഹാസം നീരജ് ചോപ്രയെ ആദരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും ഉണ്ട്. നീരജ് വഴിയൊരുക്കുകയും ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ്വിറ്റ്‌സർലൻഡ് ടൂറിസത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ ഞങ്ങളുടെ ‘ഫ്രണ്ട്ഷിപ്പ് അംബാസഡർ’ ആയി നീരജുമായുള്ള ബന്ധത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ് എന്നും അദ്ദേഹത്തിന്റെ ലോക ചാമ്പ്യൻഷിപ്പിൽ ഞങ്ങൾ അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു, അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുന്നതായും സ്വിറ്റ്സർലൻഡ് ടൂറിസത്തിന്റെ തലവനായ പാസ്കൽ പ്രിൻസ് പറഞ്ഞു.

നീരജ് ചോപ്ര സ്വിറ്റ്‌സർലൻഡിന്റെ ഗംഭീരവും മനോഹരവുമായ സാഹസിക വിനോദങ്ങളും മറ്റും ആസ്വദിക്കുകയാണ്. സ്കൈ ഡൈവിംഗ്, കാന്യോൺ ജമ്പിംഗ്, ഇന്റർലേക്കനിലെ ജെറ്റ് ബോട്ടിംഗ്, പാരാഗ്ലൈഡിംഗ്, സെർമാറ്റ് ലാൻഡ്‌സ്‌കേപ്പിലൂടെയുള്ള ഹെലികോപ്റ്റർ ടൂർ തുടങ്ങിയ ജനപ്രിയ സാഹസിക കായിക വിനോദങ്ങളുടെ സ്വിറ്റ്‌സർലൻഡ് അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

പുരുഷ ഡബിൾസ് യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യു എബ്ഡനും.
യുഎസ് ഓപ്പണിൽ ജൂലിയൻ കാഷ്-ഹെൻറി പാറ്റൻ സഖ്യത്തെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

ഞായറാഴ്ച ആഷെ സ്റ്റേഡിയത്തിലെ
ആർതറിൽ നടന്ന മൂന്നാം റൗണ്ടിൽ രണ്ട് മണിക്കൂർ 22 മിനിറ്റിന്റെ മാച്ചിന് ശേഷം ആറാം സീഡായ ഇന്തോ-ഓസ്‌ട്രേലിയൻ പെയർ 6-4, 6-7 (5), 7-6 (10-6) എന്ന സ്‌കോറിന് ബ്രിട്ടീഷ് പെയർ ആയ കാഷ് ആൻഡ് പാറ്റനെ പരാജയപ്പെടുത്തുകയായിരുന്നു.

ഈ വർഷമാദ്യം വിംബിൾഡൺ സെമിയിൽ എത്തിയ ബൊപ്പണ്ണയും എബ്ഡനും 13 എയ്സുകൾ അടിച്ച് ആദ്യ സെർവ് പോയിന്റിന്റെ 81 ശതമാനം നേടി. മൂന്നാം റൗണ്ട് മത്സരത്തിലെ വിജയികളായ നെതർലൻഡ്‌സിന്റെ വെസ്‌ലി കൂൾഹോഫും യുണൈറ്റഡ് കിംഗ്‌ഡത്തിന്റെ നീൽ സ്‌കുപ്‌സ്‌കിയും പ്രാദേശിക കളിക്കാരായ നഥാനിയൽ ലാമൺസും ജാക്‌സൺ വിത്രോവ് തുടങ്ങിയവരെ അടുത്തതായി നേരിടും.

മിക്‌സഡ് ഡബിൾസിൽ ബൊപ്പണ്ണ പുറത്തായിരുന്നു എന്നാൽ യുകി ഭാംബ്രിയും സാകേത് മൈനേനിയും ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം പുരുഷ ഡബിൾസിൽ മത്സരിക്കുന്ന ഏക ഇന്ത്യക്കാരനാണ് 43 കാരനായ ബൊപ്പണ്ണ.

ഏഷ്യാകപ്പിലേക്കുള്ള സൂപ്പർ ഫോർ ഘട്ടത്തെ ലക്ഷ്യം വെച്ച് ഇന്ത്യൻ ടീം ഇന്ന് കളിക്കിറങ്ങും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും നേപ്പാളും നേർക്ക് നേർ വരുന്നത്. ഇന്നത്തെ കളിയിൽ പേസർ ജസ്‌പ്രീത് ബുമ്രയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ താരം അടുത്ത കളിയിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകും. ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയാകും പ്ലെയിങ് ഇലവനിൽ വരുന്നത്. ടീമിലെ മറ്റ് താരങ്ങളുടെ കാര്യത്തിൽ മാറ്റം ഉണ്ടാകില്ല. കാൻഡിയിലെ പല്ലക്കേയിൽ തന്നെയാണ് ഇന്നത്തെ മത്സരവും നടക്കുന്നത്.

ജയിച്ചാലും കനത്ത മഴ പ്രകാരം കളി ഉപേക്ഷിച്ചാലും ഇന്ത്യ സൂപ്പർ ഫോറിലേക്ക് കടക്കും. കളിയിൽ അട്ടിമറി ജയം നേടിയാൽ മാത്രമേ നേപ്പാളിന് സൂപ്പർ ഫോറിലേക്ക് പ്രവേശനം ലഭിക്കൂ. ആദ്യ കളിയിൽ തന്നെ നേപ്പാൾ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കളിയിൽ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് പാക്കിസ്ഥാൻ 3 പോയിന്റ്റുമായി സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചത്. സ്പിന്നർമാരായ സന്ദീപ് ലമിച്ചാനെ, ലളിത് രാജ് ബൻഷി എന്നിവരിലാണ് നേപ്പാൾ ആരാധകർ പ്രതീക്ഷയർപ്പിക്കുന്നത്.

സിംബാബ് വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണം വിവരം അറിയിച്ചത്. സിംബാബ് വെ ക്രിക്കറ്റിലെ ഇതിഹാസമായിരുന്ന സ്ട്രീക്ക് അർബുദ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1993 ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ അദ്ദേഹം 2005ലായിരുന്നു വിരമിച്ചത്. സിംബാബ് വെ യ്‌ക്ക് വേണ്ടി 65 ടെസ്റ്റ്‌ മത്സരങ്ങളും 189 ഏകദിനങ്ങളും സ്ട്രീക്ക് കളിച്ചിരുന്നു.

4933 റൺസും 455 വിക്കറ്റുകളും നേടിയ സ്ട്രീക്കിന്റെ പേരിലാണ് കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായി ക്രിക്കറ്റ്‌ രംഗത്ത് സജീവമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ആഭ്യന്തര രാജ്യാന്തര തലങ്ങളിലായി സ്ട്രീക്ക് ഒട്ടേറെ ടീമുകളുടെ കോച്ച് ആയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന്റെ ഇന്നിങ്സ് അവസാനിച്ച ശേഷവും മഴ തോരാതെ പെയ്തതോടെയാണ് മത്സരം നിർത്തിയത്. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു. ആദ്യ മത്സരത്തിൽ നേപ്പാളിലെ തോൽപ്പിച്ച പാക്കിസ്ഥാൻ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് പ്രവേശനം നേടി. ഏഷ്യാകപ്പിൽ ആദ്യമായി സൂപ്പർ ഫോറിലേക്ക് പ്രവേശനം നേടുന്ന ടീമാണ് പാകിസ്ഥാൻ.അടുത്ത മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്കും സൂപ്പർ ഫോറിലേക്ക് കടക്കാം. തിങ്കളാഴ്ചയാണ് ഇന്ത്യ നേപ്പാൾ മത്സരം നടക്കാൻ പോകുന്നത്.

പാക്ക് പേസിനു മുന്നിൽ ആദ്യം തന്നെ വീണത് ക്യാപ്റ്റൻ രോഹിത് ശർമയാണ്. സ്കോർ 15 ൽ നിൽക്കെ ഷഹീൻ അഫ്രീദിയാണ് രോഹിത് ശർമ്മയെ പുറത്താക്കിയത്. നാലാം വിക്കറ്റ് വരെ പാക്കിസ്ഥാൻ താരങ്ങളുടെ കരുത്തിനു മുന്നിൽ ഇന്ത്യൻ ടീമിലെ മുൻനിര താരങ്ങൾക്ക് പോലും പിടിച്ചുനിൽക്കാനായില്ല. അഞ്ചാം വിക്കറ്റിൽ ഇഷാന്റെയും ഹാർദിക്കിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. ഇന്നിംഗ്സിൽ 9 സിക്സും 2 ഫോറും ഇഷാൻ സ്വന്തമാക്കിയപ്പോൾ ഏഴ് ഫോറും ഒരു സിക്സുമായി ഹാർദിക് മുന്നേറി.

38മത് ഓവറിൽ പാക്ക് താരം റൗഷ് ഇഷാനെ പുറത്താക്കുമ്പോൾ ഇന്ത്യയുടെ സ്കോർ 200 കടന്നിരുന്നു. ഇഷാനും ഹാർദ്ദിക്കും ചേർന്ന് 138 റൺസാണ് നേടിയത്. 44മത്തെ ഓവറിൽ ഷഹീൻ അഫ്രീദി ഹാർദ്ദിക്കിനെ പുറത്താക്കിയപ്പോൾ ഏകദിനത്തിലെ കന്നി സെഞ്ച്വറിയിലേക്കുള്ള ഹാർദ്ദിക്കിന്റെ ലക്ഷ്യം അവസാനിക്കുകയായിരുന്നു. പിന്നീടുള്ള ഓവറുകളിൽ വിക്കറ്റുകൾ വീണതോടെയാണ് അമ്പത് ഓവർ പൂർത്തിയാകാതെ ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയായത്.

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ പ്രതിരോധത്തിലാക്കി പാകിസ്ഥാൻ. മാച്ചിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി വിരാട് കൊഹ്ലിയെയും രോഹിത് ശർമയെയും വീഴ്ത്തി. അഫ്രീദിയുടെ പന്തിൽ രണ്ട് താരങ്ങളും ബോൾഡ് ആവുകയായിരുന്നു. ഇതോടെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 11 ഓവറുകൾ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ് ഇന്ത്യൻ ടീം.

7 പന്തുകൾ നേരിട്ട കൊഹ്‌ലി നാല് റൺസ് മാത്രമാണ് എടുത്തത്. 22 പന്തുകൾ നേരിട്ട രോഹിത് ശർമ 11 റൺസുമായി സ്കോർ 15 ൽ നിൽക്കെ ഔട്ടായി. ഹാരിസ് റൗഫിന്റെ പന്തിൽ ഫഖർ സമാൻ ക്യാച്ചെടുത്തതോടെ 14 റൺസുമായി കളിയിൽനിന്ന് ശ്രേയസ് അയ്യരും പുറത്തായി. പന്ത്രണ്ടാം ഓവറിൽ മഴ കാരണം കളി നിർത്തുമ്പോൾ ശുഭ് മാൻ ഗില്ലും ഇഷാൻ കിഷനും ക്രീസിലായിരുന്നു.

കഴിഞ്ഞദിവസം സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. മഴ വീണ്ടും തുടരുകയാണെങ്കിൽ 50 ഓവറിലുള്ള മത്സരം 20 ഓവറാക്കാൻ സാധ്യതയുണ്ട്. ഇത് നടന്നില്ലെങ്കിൽ ഇരു ടീമിന്റെയും പോയിന്റ് പങ്ക് വച്ച് ഏറ്റവും കൂടുതൽ പോയിന്റുള്ള ടീമിനെ നാലാം ഘട്ടത്തിലേക്ക് കടത്തും. മത്സരം ഈ രീതിയിൽ നീങ്ങിയാൽ നേപ്പാളിനെ തോൽപിച്ച പാക്കിസ്ഥാൻ നാലാം ഘട്ടം കടക്കും. ഇന്ത്യയ്ക്ക് ഇതോടെ കളിയിൽ മുന്നേറണമെങ്കിൽ അടുത്ത മാച്ചിൽ നേപ്പാളിനെ തോല്പിക്കേണ്ടി വരും.

സൂപ്പർ ഓവറിൽ മൂന്ന് സിക്സറുകൾ പറത്തി റിങ്കു സിങ് . 2023 ഐ. പി. എൽ മാച്ചിലെ റിങ്കു സിങ്ങിന്റെ തന്നെ പ്രകടനത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു തുടർച്ചയായ ഈ മൂന്ന് സിക്സറുകൾ. സൂപ്പർ ഓവറിൽ വിജയം ഉറപ്പിക്കാൻ 17 റൺസ് വേണ്ടിയിരുന്നപ്പോൾ റിങ്കു സിങ്ങും ദിവ്യൻഷ് ജോഷിയുമായിരുന്നു കളിക്കളത്തിൽ. ആദ്യത്തെ പന്തിൽ റൺസ് നേടാൻ ആയില്ലെങ്കിലും തുടർന്നുള്ള 3 പന്തിൽ തുടർച്ചയായ 3 സിക്സറുകൾ പറത്തി ഇടം കയ്യനായ റിങ്കു സിങ് UPT20 ലീഗിൽ മീററ്റ് മാവെറിക്‌സ് നെ വിജയത്തിലേക്കു നയിച്ചു .

മാധവ് കൗശിക്കിന്റെ 87 റൺസിന്റെ മികച്ച പ്രകടനമാണ് മീററ്റിന്റെ സ്കോർ ബോർഡിൽ 181\4 എന്ന നിലയിൽ എത്തിച്ചത്. കരൺ ശർമ്മ (58), ശിവം ബൻസാർ (57) എന്നിവർ മത്സരത്തിൽ നിർണായക പങ്ക് വഹിച്ചു. ഈ വർഷം തുടക്കത്തിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 5 സിക്സറുകൾ പറത്തി റിങ്കു തന്റെ ടീമിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചിരുന്നു.

ഇരുപതാം ഓവറിൽ യാഷ് ദയാലിന്റെ പന്തിൽ അഞ്ച് തുടർച്ചയായ സിക്സറുകളാണ് അന്ന് പിറന്നത്.ഓഗസ്റ്റ് 18 നു നടന്ന ടി -20 മത്സരത്തിൽ അയർലണ്ടിനെതിരെ നടന്ന മൂന്ന് മത്സരപരമ്പരയിലായാണ് റിങ്കു സിങ് അരങ്ങേറ്റം കുറിച്ചത്. രണ്ടാം ടി -20 യിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച റിങ്കു സിങ് 2 പന്തിൽ 38 റൺസ് നേടി ഇന്ത്യയെ 185/5 എന്ന മികച്ച സ്‌കോറിൽ എത്തിച്ചിരുന്നു.