ഏഷ്യാകപ്പിലേക്കുള്ള സൂപ്പർ ഫോർ ഘട്ടത്തെ ലക്ഷ്യം വെച്ച് ഇന്ത്യൻ ടീം ഇന്ന് കളിക്കിറങ്ങും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും നേപ്പാളും നേർക്ക് നേർ വരുന്നത്. ഇന്നത്തെ കളിയിൽ പേസർ ജസ്‌പ്രീത് ബുമ്രയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ താരം അടുത്ത കളിയിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകും. ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയാകും പ്ലെയിങ് ഇലവനിൽ വരുന്നത്. ടീമിലെ മറ്റ് താരങ്ങളുടെ കാര്യത്തിൽ മാറ്റം ഉണ്ടാകില്ല. കാൻഡിയിലെ പല്ലക്കേയിൽ തന്നെയാണ് ഇന്നത്തെ മത്സരവും നടക്കുന്നത്.
ജയിച്ചാലും കനത്ത മഴ പ്രകാരം കളി ഉപേക്ഷിച്ചാലും ഇന്ത്യ സൂപ്പർ ഫോറിലേക്ക് കടക്കും. കളിയിൽ അട്ടിമറി ജയം നേടിയാൽ മാത്രമേ നേപ്പാളിന് സൂപ്പർ ഫോറിലേക്ക് പ്രവേശനം ലഭിക്കൂ. ആദ്യ കളിയിൽ തന്നെ നേപ്പാൾ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കളിയിൽ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് പാക്കിസ്ഥാൻ 3 പോയിന്റ്റുമായി സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചത്. സ്പിന്നർമാരായ സന്ദീപ് ലമിച്ചാനെ, ലളിത് രാജ് ബൻഷി എന്നിവരിലാണ് നേപ്പാൾ ആരാധകർ പ്രതീക്ഷയർപ്പിക്കുന്നത്.

