സിംബാബ് വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണം വിവരം അറിയിച്ചത്. സിംബാബ് വെ ക്രിക്കറ്റിലെ ഇതിഹാസമായിരുന്ന സ്ട്രീക്ക് അർബുദ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1993 ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ അദ്ദേഹം 2005ലായിരുന്നു വിരമിച്ചത്. സിംബാബ് വെ യ്‌ക്ക് വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും സ്ട്രീക്ക് കളിച്ചിരുന്നു.
4933 റൺസും 455 വിക്കറ്റുകളും നേടിയ സ്ട്രീക്കിന്റെ പേരിലാണ് കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായി ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ആഭ്യന്തര രാജ്യാന്തര തലങ്ങളിലായി സ്ട്രീക്ക് ഒട്ടേറെ ടീമുകളുടെ കോച്ച് ആയിട്ടുണ്ട്.

