ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യക്ക് വെങ്കലം
ലൗസാനെ: ലോക ഹോക്കി റാങ്കിംഗില്‍ ഇന്ത്യന്‍ പുരുഷ ടീം മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്. 41 വര്‍ഷത്തിനു ശേഷമാണ് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയതാണ് റാങ്കിംഗ് നേട്ടത്തിന് കാരണം.
ഓസ്‌ട്രേലിയ ഒന്നാം സ്ഥാനവും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ബെല്‍ജിയം രണ്ടാം സ്ഥാനവും നേടി. ഇന്ത്യക്ക് പിന്നില്‍ നെതര്‍ലന്‍ഡ്‌സ് നാലാമതും ജര്‍മനി അഞ്ചാമതും നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട്(6), അര്‍ജന്റീന(7), ന്യൂസിലന്‍ഡ്(8), സ്‌പെയിന്‍(9), മലേഷ്യ(10) എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്.
പാക്കിസ്ഥാന്‍ പതിനെട്ടാം സ്ഥാനത്തു നില്‍ക്കുന്ന റാങ്കിംഗില്‍ ഏഷ്യയില്‍ നിന്നുള്ള ദക്ഷിണ കൊറിയ പതിനാറാമതും ജപ്പാന്‍ പതിനേഴാമതുമാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ തോല്‍പ്പിച്ച് ദക്ഷിണ കൊറിയ കിരീടം നേടിയിരുന്നു. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ 6-0ന് തോല്‍പിച്ച ഇന്ത്യ സെമിയില്‍ ജപ്പാനോട് 3-5ന് തോറ്റിരുന്നു.










