ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ ഇത്തവണ സെമിയില്‍ അട്ടിമറിച്ച് ജപ്പാന്‍. 3-5നായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രാഥമിക റൗണ്ടില്‍ ജപ്പാനെ ആറ് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. എ്‌നനാല്‍, ഇന്ത്യക്ക് സെമിയില്‍ ആ മികവിലേക്ക് ഉയരാനായില്ല. ഒരു ഘട്ടത്തില്‍ 1-5ന് പിന്നിലായിരുന്നു ഇന്ത്യ. യമാഡ, ഫുജിഷിമ, കിരിഷിത, കവാബെ, ഓക്ക എന്നിവരായിരുന്നു ജപ്പാന്റെ സ്‌കോറര്‍മാര്‍.
ഇന്ത്യക്കായി ഹാര്‍ദിക് സിംഗ് രണ്ടു ഗോളും ഹര്‍മ്മന്‍ പ്രീത് സിംഗ് ഒരു ഗോളും നേടി. ആദ്യ രണ്ട് മിനിട്ടില്‍ തന്നെ ജപ്പാന്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു. ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഇന്ത്യ ഇനി പാകിസ്ഥാനെ നേരിടും.

