Sports (Page 136)

പനാജി: ഐഎസ്എല്‍ മത്സരത്തില്‍ എഫ്സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍. എടികെ. നാല് ഷോട്ടുകളുതിര്‍ത്തപ്പോള്‍ നിര്‍ഭാഗ്യത്തിനാണ് മന്‍വീറിന് ഹാട്രിക് നഷ്ടമായത്. മന്‍വീര്‍ സിംഗ് ആണ് ഹീറോ ഓഫ് ദ് മാച്ച്. മന്‍വീര്‍ സിംഗിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് എടികെ മോഹന്‍ ബഗാന്‍ കളത്തിലിറങ്ങിയത്. ഓര്‍ട്ടിസിനെ സ്ട്രൈക്കറാക്കി എഫ്സി ഗോവയും 4-2-3-1 ശൈലി സ്വീകരിച്ചു. ജിഎംസി സ്റ്റേഡിയത്തില്‍ കിക്കോഫായി മൂന്നാം മിനുറ്റില്‍ തന്നെ മന്‍വീര്‍ എടികെയെ മുന്നിലെത്തിച്ചു. ലിസ്റ്റണ്‍ കൊളാക്കോയുടേതായിരുന്നു അസിസ്റ്റ്. ലിസ്റ്റണിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു മന്‍വീര്‍.

24-ാം മിനുറ്റില്‍ എടികെ മിഡ്ഫീല്‍ഡര്‍ ദീപക് താങ്രി മഞ്ഞക്കാര്‍ഡ് കണ്ടു. പിന്നാലെ ഗോവയ്ക്ക് സുവര്‍ണാവസരങ്ങള്‍ കിട്ടിയെങ്കിലും ഓര്‍ട്ടിസിന് വലയിലെത്തിക്കാനായില്ല. 34-ാം മിനുറ്റില്‍ അന്‍വര്‍ അലിയുടെ തകര്‍പ്പന്‍ ഷോട്ട് അമരീന്ദര്‍ രക്ഷപ്പെടുത്തി. പിന്നാലെ മൈതാനത്തെ ഫ്‌ലഡ്ലൈറ്റ് കളി അല്‍പമൊന്ന് രസംകൊല്ലിയാക്കി. ആദ്യപകുതി എടികെയുടെ ലീഡോടെ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയുടെ തുടക്കവും കേങ്കേമമായി.

രണ്ടാംപകുതിയിലും തുടക്കത്തില്‍ തന്നെ മന്‍വീര്‍ ഗോള്‍ പേരിലാക്കി. രണ്ടാംപകുതിയാരംഭിച്ച് 14-ാം സെക്കന്‍ഡില്‍ റോഡ്രിഗസിന്റെ അസിസ്റ്റില്‍ മന്‍വീര്‍ ലക്ഷ്യം കാണുകയായിരുന്നു. തൊട്ടുപിന്നാലെ ഹാട്രിക് തികയ്ക്കാന്‍ മന്‍വീറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ധീരജിന്റെ ജാഗ്രത ഗോവയുടെ രക്ഷയ്ക്കെത്തി. പിന്നാലെ ഗോവന്‍ മധ്യനിരതാരം ഗ്ലാന്‍ മാര്‍ട്ടിനസ് മഞ്ഞക്കാര്‍ഡ് കണ്ടു. മന്‍വീര്‍ സിംഗ് ഹാട്രിക് തികയ്ക്കുമോ എന്നതില്‍ മാത്രമായി പിന്നീടുള്ള ആകാംക്ഷയെങ്കിലും 79-ാം മിനുറ്റില്‍ ഒളിംപിക് ഗോളിനുള്ള അവസരം ലിസ്റ്റണ്‍ കൊളാക്കോയ്ക്ക് നിര്‍ഭാഗ്യം കൊണ്ട് നഷ്ടമായി.

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ പ്രിക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. റയല്‍ മാഡ്രിഡ്, പിഎസ്ജിയെയും, മാഞ്ചസ്റ്റര്‍ സിറ്റി സ്പോര്‍ട്ടിംഗ് ലിസ്ബണെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക.

ബാഴ്സലോണ വിട്ടതിന് ശേഷം ലിയോണല്‍ മെസി ആദ്യമായി റയല്‍ മാഡ്രിഡിനെതിരെ ബൂട്ടുകെട്ടുകയാണ്. പിഎസ്ജിയിലെ തുടക്കം മങ്ങിയെങ്കിലും അവസാന രണ്ടു മത്സരങ്ങളിലെ മെസ്സിയുടെ പ്രകടനം ആരാധകര്‍ക്കും ആവേശം പകരുന്നു. കരീം ബെന്‍സേമയും ഫെര്‍ലാന്‍ഡ് മെന്‍ഡിയും പരിക്കുമാറിയെത്തിയ ആശ്വാസത്തിലാണ് റയല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചുഗോള്‍ നേടിയ മെസ്സിയെ പിടിച്ചുകെട്ടാനുള്ള ദൗത്യം ഇത്തവണയും കാസിമിറോയ്ക്ക് തന്നെയാവും.

പിഎസ്ജിയെപ്പോലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി, സ്പോര്‍ട്ടിംഗിന്റെ മൈതാനത്താണ് ആദ്യ പോരാട്ടത്തിനിറങ്ങുക. പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ കൂടിയാവുമ്പോള്‍ സിറ്റിയെ തടുത്തുനിര്‍ത്തുക സ്പോര്‍ട്ടിംഗിന് അത്ര എളുപ്പമാവില്ല. ബെര്‍ണാര്‍ഡോ സില്‍വ, റോഡ്രി, കെവിന്‍ ഡിബ്രൂയിന്‍, റിയാസ് മെഹറസ്, ഫില്‍ ഫോഡന്‍, റഹീം സ്റ്റെര്‍ലിംഗ് എന്നിവരെല്ലാം ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മിടുക്കര്‍. സസ്പെന്‍ഷനിലായ കെയ്ല്‍ വാക്കറിന് പകരം ജോണ്‍ സ്റ്റോണ്‍സ് ടീമിലെത്തും. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ നോര്‍വിച്ചിനെ തകര്‍ത്ത ആത്മവിശ്വാസവുമായാണ് പെപ് ഗാര്‍ഡിയോളയും സംഘവും സ്പോര്‍ട്ടിംഗിന്റെ മൈതാനത്തിറങ്ങുന്നത്.

കൊല്‍ക്കത്ത: ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ തുടക്കം. രോഹിത് ശര്‍മ നായകനായ ഇന്ത്യ, ഏകദിന പരമ്പര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മത്സരത്തിനിറങ്ങുന്നത്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ, റുതുരാജ് ഗെയ്കവാദോ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായേക്കും.

വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക. വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിച്ചതായും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, പരമ്പരയില്‍ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ താരം കളിക്കില്ല. സുന്ദറിന് പകരമായി കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയി, എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നര്‍മാര്‍. ഐസിസി ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും വിന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്.

ഐഎസ്എല്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒരു ഗോളിനു പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തി. രണ്ടാം പകുതിയില്‍ സിപോവിച്ചിന്റെ ഹെഡര്‍ ഗോളാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആരംഭത്തിലാണ് ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ പൊസെഷന്‍ ഗെയിമിലൂടെ കളി പിടിക്കാന്‍ നോക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സിനു ബംഗാള്‍ പ്രതിരോധം ഭേദിക്കാനായില്ലാ. 25ാം മിനിറ്റില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ജിക്‌സണ്‍ സിങ്ങിലൂടെ ഒരു ഗോള്‍ ശ്രമം നടത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ അനായാസം അത് കൈപിടിയില്‍ ഒതുക്കി. 29ാം മിനിറ്റില്‍ മറ്റൊരു അവസരം സഹല്‍ പാഴക്കി. ലക്ഷ്യം തെറ്റിയുള്ള ഷോട്ട് ടാര്‍ഗിറ്റിനു അകലെ പറന്നു. 42ാം മിനിറ്റില്‍ ബംഗാളിനു ഒരു സുവര്‍ണ്ണാവസരം ലഭിച്ചു. അന്റോണിയോ പെരസോവിച്ച് ഒരുക്കി നല്‍കിയ ക്രോസ് ശ്രമം രാഹുല്‍ പാസ്വാന് ടാപ്പിന്‍ പോലും ചെയ്യാന്‍ സാധിച്ചില്ലാ.

49ാം മിനിറ്റില്‍ പെരേര ഡയസ് ബംഗാള്‍ ഡിഫന്ററിനിടയിലൂടെ ഒരു ശ്രമം നടത്തിയെങ്കിലും ഷോട്ട് വെറും കോര്‍ണറായി മാത്രം മാറി. എന്നാല്‍ കോര്‍ണറില്‍ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ പിറന്നത്. പൂട്ടിയയുടെ കോര്‍ണറില്‍ നിന്നും സിപോവിച്ചിന്റെ ഹെഡര്‍ ഗോള്‍ വല കുലുക്കി. ഗോള്‍ വഴങ്ങിയെങ്കിലും ഗോള്‍ നേടാനുള്ള ശ്രമം ബംഗാള്‍ തുടര്‍ന്ന്. 70ാം മിനിറ്റില്‍ പെരസോവിച്ചിന്റെ ഒരു ശ്രമം വളരെ ഭംഗിയായി ഗില്‍ രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമില്‍ ലീഡ് ഇരട്ടിയാക്കാനുള്ള ഒരു ശ്രമം ബംഗാള്‍ ഡിഫന്റര്‍ രക്ഷപ്പെടുത്തി. പെരേര ഡയസിനു ലൂണയുടെ പാസ്സ് എത്തും മുന്‍പേ കോര്‍ണറിലേക്ക് തട്ടി അകറ്റുകയായിരുന്നു. വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേര്‍ക്കു നേര്‍. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. നിലവില്‍ 23 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പത്ത് പോയിന്റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ ഐ.എസ്.എല്‍ ലീഗ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച പോയിന്റ് നേട്ടമാകും. എന്നാല്‍ ഇതുവരെ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിട്ടില്ലാത്ത കേരളത്തിന് ഇന്നും കാര്യങ്ങള്‍ എളുപ്പമാകില്ല.

ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഹോര്‍മിന്‍പാം, ലെസ്‌കോവിച്, ഖാബ്ര എന്നിവര്‍ ഉണ്ടാകില്ല. അറ്റാക്കില്‍ ഡിയസ് തിരികെയെത്തും. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. രണ്ടു ഗോളുകളുമായി ഗ്രേഗ് സ്റ്റേവര്‍ട്ടും ഒരു ഗോളുമായി ഡാനിയേല്‍ ചീമയുമാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തുവിട്ടത്. 45, 48 മിനുറ്റുകളില്‍ ലഭിച്ച പെനാല്‍ട്ടികളിലാണ് സ്റ്റേവാര്‍ട്ട് ഗോള്‍ കണ്ടെത്തിയത്. 51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും സീസണില്‍ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ മടക്കാനായില്ല.

ഗ്രേഗ് സ്റ്റേവര്‍ട്ടിനെയും ബോറിസിനെയും ബോക്സില്‍ വീഴ്ത്തിയതിനാണ് ജംഷഡ്പൂരിന് പെനാല്‍ട്ടി ലഭിച്ചത്. സ്റ്റേവര്‍ട്ട എടുത്ത ഫ്രീകിക്കില്‍ നിന്നാണ് മൂന്നാമത്തെ ഗോളുണ്ടായത്. ഫ്രികിക്ക് സ്വീകരിച്ച ബോറിസ് പെനാല്‍ട്ടി ബോക്സിന്റെ മധ്യത്തിലുണ്ടായിരുന്ന ചീമക്ക് ബോള്‍ കൈമാറുകയായിരുന്നു. ഒട്ടും വൈകാതെ ചീമ ബോള്‍ വലയിലെത്തിച്ച് ഈസ്റ്റ് ബംഗാളിന്റെ പട്ടിക പൂര്‍ത്തിയാക്കി.

ഐപിഎല്‍ 15ആം സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം അവസാനിച്ചു. പത്ത് ഫ്രാഞ്ചൈസികള്‍ 551.7 കോടിയാണ് മൊത്തത്തില്‍ ചെലവഴിച്ചത്. 204 താരങ്ങളാണ് ഇത്തവണ വിവിധ ടീമുകളിലായി ഐപിഎല്ലില്‍ കളിക്കുക. ഇതില്‍ 137 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 67 ഓവര്‍സീസ് താരങ്ങള്‍. മലയാളി താരം ശ്രീശാന്ത് അവസാന പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കാത്തതില്‍ ലേലത്തില്‍ വന്നില്ല.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദിനെ രണ്ടാമൂഴത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപയ്ക്കാണ് താരം ഹൈദരാബാദിലെത്തിയത്. ഓസീസ് പേസര്‍ റൈലി മെരെഡിത്തിനെ മുംബൈ ഇന്ത്യന്‍സ് ഒരു കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ശ്രീലങ്കന്‍ ബൗളര്‍ ചമിക കരുണരത്‌നെ 50 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തി. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയില്‍ മയേഴ്‌സിനെ 50 ലക്ഷം രൂപയ്ക്ക് ലക്‌നൗ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറെ 3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്‌സിനെ 2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് എന്നിവരെ ഗുജറാത്ത് ടീമിലെത്തിച്ചു. യഥാക്രമം 1.90 കോടി, 2.40 കോടി രൂപ എന്നിങ്ങനെയാണ് ഇവരുടെ തുക

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് പ്രതിഫലത്തുകയില്‍ ഒന്നാമന്‍. 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ തിരിച്ചെത്തിച്ചത്. ഐപിഎല്‍ ലേലചരിത്രത്തില്‍, യുവരാജ് സിങ്ങിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. 2015 ല്‍ ദല്‍ഹി ക്യാപ്റ്റല്‍ 16 കോടിക്കാണ് യുവരാജിനെ സ്വന്തമാക്കിയത്.ക്രിസ് മോറിസ് (16.25 കോടി), പാറ്റ് കമ്മിന്‍സ് (15.50 കോടി) എന്നിവര്‍കൂടി മാത്രമാണ് 15 കോടിയിലധികം രൂപയക്ക് വിറ്റു പോയിട്ടുള്ള താരങ്ങള്‍. പേസര്‍ ദീപക് ചാഹറിനെ 14 കോടിക്ക് ചെന്നൈ തിരിച്ചെടുത്തു. ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്കു കൊല്‍ക്കത്ത സ്വന്തമാക്കി. മലയാളിതാരം ദേവദത്ത് പടിക്കലിനെ 7.75 കോടിക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന സിംഗപ്പുര്‍ താരം ടിം ഡേവിഡിനെ 8.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചറിനെയും എട്ടു കോടിക്ക് മുംബൈ ടീമിലെത്തിച്ചു.

മെഗാ താരലേലത്തിലെ വിലപിടിപ്പുള്ള താരങ്ങള്‍

ഇഷാന്‍ കിഷന്‍ – 15.25 കോടി (മുംബൈ ഇന്ത്യന്‍സ്)
ദീപക് ചാഹര്‍ – 14 കോടി (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്)
ശ്രേയസ് അയ്യര്‍ – 12.25 കോടി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
ലിയാം ലിവിംഗ്സ്റ്റണ്‍ – 11.50 കോടി (പഞ്ചാബ് കിംഗ്‌സ്)
വനിന്ദു ഹസരംഗ – 10.75 കോടി (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ഹര്‍ഷല്‍ പട്ടേല്‍ – 10.75 കോടി (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
നിക്കോളാസ് പൂരന്‍ – 10.75 കോടി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ശാര്‍ദുല്‍ ഠാക്കൂര്‍ – 10.75 കോടി (ഡല്‍ഹി ക്യാപിറ്റല്‍സ്)
ലോക്കി ഫെര്‍ഗൂസണ്‍ – 10 (ഗുജറാത്ത് ടൈറ്റാന്‍സ്)
പ്രസിദ്ധ് കൃഷ്ണ – 10 കോടി (രാജസ്ഥാന്‍ റോയല്‍സ്)

ഐപിഎല്‍ മെഗാ താരലേലത്തിന്റെ ആദ്യ ദിനം ഏറെ ആവേശകരമായതായിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷാന്‍ ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി. മുംബൈ ഇന്ത്യന്‍സ് 15.25 കോടി രൂപയ്ക്ക് താരത്തെ ഈ സീസണിലും സ്വന്തമാക്കി. നേരത്തെ, ലേലത്തിലെ തീവ്രമായ മത്സരത്തിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 12.25 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയിരുന്നു.

ടീമുകള്‍ വാങ്ങിയ കളിക്കാര്‍

ശിഖര്‍ ധവാന്‍- പഞ്ചാബ് കിംഗ്‌സ് – 8.25 കോടി
രവിചന്ദ്രന്‍ അശ്വിന്‍ – രാജസ്ഥാന്‍ റോയല്‍സ് – 5 കോടി
പാറ്റ് കമ്മിന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 7.25 കോടി
കാഗിസോ റബാഡ – പഞ്ചാബ് കിംഗ്‌സ് – 9.25 കോടി
ട്രെന്റ് ബോള്‍ട്ട് – രാജസ്ഥാന്‍ റോയല്‍സ് – 8 കോടി
ശ്രേയസ് അയ്യര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 12.25 കോടി
മുഹമ്മദ് ഷമി – ഗുജറാത്ത് ടൈറ്റാന്‍സ് – 6.25 കോടി
ഫാഫ് ഡു പ്ലെസിസ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 7 കോടി
ക്വിന്റണ്‍ ഡി കോക്ക് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 6.75 കോടി രൂപ
ഡേവിഡ് വാര്‍ണര്‍ – ഡല്‍ഹി ക്യാപിറ്റല്‍സ് – 6.25 കോടി
മനീഷ് പാണ്ഡെ – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 4.60 കോടി
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – രാജസ്ഥാന്‍ റോയല്‍സ് – 8.50 കോടി
റോബിന്‍ ഉത്തപ്പ – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 2 കോടി
ജേസണ്‍ റോയ് – ഗുജറാത്ത് ടൈറ്റന്‍സ് – 2 കോടി
ദേവദത്ത് പടിക്കല്‍ – രാജസ്ഥാന്‍ റോയല്‍സ് – 7.75 കോടി
ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 4.40 കോടി
നിതീഷ് റാണ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 8 കോടി
ജേസണ്‍ ഹോള്‍ഡര്‍ – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 8.75 കോടി
ഹര്‍ഷല്‍ പട്ടേല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 10.75 കോടി
ദീപക് ഹൂഡ – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 5.75 കോടി
വനിന്ദു ഹസരംഗ – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 10.75 കോടി രൂപ
വാഷിംഗ്ടണ്‍ സുന്ദര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 8.75 കോടി
ക്രുനാല്‍ പാണ്ഡ്യ – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 8.25 കോടി
മിച്ചല്‍ മാര്‍ഷ് – ഡല്‍ഹി ക്യാപിറ്റല്‍സ് – 6.50 കോടി
അമ്ബാട്ടി റായിഡു – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 6.75 കോടി
ഇഷാന്‍ കിഷന്‍ – മുംബൈ ഇന്ത്യന്‍സ് – 15.25 കോടി
ജോണി ബെയര്‍‌സ്റ്റോ – പഞ്ചാബ് കിംഗ്‌സ് – 6.75 കോടി
ദിനേശ് കാര്‍ത്തിക് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 5.50 കോടി
നിക്കോളാസ് പൂരന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 10.75 കോടി
ടി നടരാജന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 4 കോടി
ദീപക് ചാഹര്‍ – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 14 കോടി
പ്രസിദ് കൃഷ്ണ – രാജസ്ഥാന്‍ റോയല്‍സ് – 10 കോടി
ലോക്കി ഫെര്‍ഗൂസണ്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 10 കോടി
ജോഷ് ഹേസല്‍വുഡ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 7.75 കോടി
മാര്‍ക്ക് വുഡ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 7.50 കോടി
ഭുവനേശ്വര്‍ കുമാര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 4.20 കോടി
ശാര്‍ദുല്‍ താക്കൂര്‍ – ഡല്‍ഹി ക്യാപിറ്റല്‍സ് – 10.75 കോടി
മുസ്താഫിസുര്‍ റഹ്മാന്‍ – ഡല്‍ഹി ക്യാപിറ്റല്‍സ് – 2 കോടി
കുല്‍ദീപ് യാദവ് – ഡല്‍ഹി ക്യാപിറ്റല്‍സ് – 2 കോടി രൂപ
യുസ്വേന്ദ്ര ചാഹല്‍- രാജസ്ഥാന്‍ റോയല്‍സ്- 6.50 കോടി

ടീമുകള്‍ വാങ്ങാത്ത താരങ്ങള്‍

ഡേവിഡ് മില്ലര്‍
സുരേഷ് റെയ്ന
സ്റ്റീവ് സ്മിത്ത്
ഷാക്കിബ് അല്‍ ഹസന്‍
മുഹമ്മദ് നബി
മാത്യു വെയ്ഡ്
വൃദ്ധിമാന്‍ സാഹ
സാം ബില്ലിംഗ്‌സ്
ഉമേഷ് യാദവ്
ആദില്‍ റാഷിദ്
മുജീബ് സദ്രാന്‍
ഇമ്രാന്‍ താഹിര്‍
ആദം സാമ്ബ
അമിത് മിശ്ര

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍ രണ്ടാമതെത്തി. ജോണി കൗകോ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെയുടെ ഗോളുകള്‍ നേടിയത്. മലയാളി താരം വി പി സുഹൈറിന്റെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഏക ഗോള്‍.

നോര്‍ത്ത് ഈസ്റ്റാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. മാഴ്സലീഞ്ഞോയുടെ സഹായത്തിലായിരുന്ന സുഹൈറിന്റെ ഗോള്‍. എന്നാല്‍, അഞ്ച് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. കോളാക്കോയുടെ അസിസ്റ്റില്‍ കൗകോ സമനില ഗോള്‍ നേടി. 45-ാം മിനിറ്റില്‍ രണ്ടാം ഗോളുമെത്തി. ഇത്തവണ ആദ്യ ഗോളിന്റെ സഹായത്തിന് കൗകോ നന്ദി പറഞ്ഞു. കോളാക്കോ വല കുലുക്കുകയും ചെയ്തു. 52-ാം മിനിറ്റില്‍ മന്‍വീറിന്റെ വക മൂന്നാം ഗോള്‍. എടികെ പട്ടിക പൂര്‍ത്തിയാക്കി.

ജയത്തോടെ എടികെക്ക് 14 മത്സരങ്ങളില്‍ 26 പോയിന്റായി. 17 മത്സരങ്ങളില്‍ 10 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുന്നു

ഐപിഎല്‍ മെഗാ താരലേലം ഇന്ന് തുടങ്ങി. രണ്ട് ദിവസത്തെ ലേലത്തില്‍ 600 താരങ്ങള്‍ ആണ് ഉള്ളത്. പത്ത് ടീമുകള്‍ ആണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബാംഗളൂര്‍ ടീമില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ദേവ്ദത്ത് പടിക്കലിനെ 7.75 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. വാശിയേറിയ ലേലത്തില്‍ പടിക്കലിനായി ബാംഗളൂരും, ചെന്നൈയും ഉണ്ടായിരുന്നു.

അഞ്ച് കോടി രൂപ നല്‍കി വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിനെ രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ പഞ്ചാബ് കിംഗ്‌സ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ 8.25 കോടിക്ക് സ്വന്തമാക്കി. 7.25 കോടി നല്‍കി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയെ 9.25 കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചു. 12.25 കോടി രൂപക്ക് ശ്രേയസ് അയ്യറിനെ കെകെആര്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡ് പേസര്‍ ബോള്‍ട്ടിനെ രാജസ്ഥാന്‍ റോയല്‍സ് എട്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി.

ലേലത്തില്‍ ക്വിന്റണ്‍ ഡി കോക്കിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. 6.75 കോടി രൂപയ്ക്കാണ് അവര്‍ താരത്തെ സ്വന്തമാക്കിയത്. ഡ്വെയ്ന്‍ ബ്രാവോയെ ഇത്തവണയും ചെന്നൈ സൂപ്പര്‍ കിംഗ്സിന് 4.4 കോടി രൂപയ്ക്ക് വാങ്ങിച്ചു. ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറെ 8.75 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. നിതീഷ് റാണയെ 8 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി

ബംഗളൂരു: ഐപിഎല്‍ താരലേലം നിയന്ത്രിച്ച ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ലേലം നിര്‍ത്തിവെച്ചു.

എഡ്മിഡ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ലേലം ഉച്ചഭക്ഷണത്തിനായി നിര്‍ത്തിവച്ചുവെന്നും ഉച്ചകഴിഞ്ഞ് ലേലം പുനഃരാരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു.