Sports (Page 10)

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ പരാമർശത്തിനെതിരെ ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിംഗ്. മാനസികമായി എന്തോ കുഴപ്പം ഇൻസമാമിനുണ്ടെന്നും ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണമെന്നും ഹർഭജൻ പരിഹസിച്ചു. ഹർഭജൻ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഈ പരാമർശത്തോടായിരുന്നു ഹർഭജൻ്റെ പ്രതികരണം. “ഇൻസമാം ഉൾ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിൻ്റെ മാനസിക നില ശരിയല്ല, ദയവായി ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണം. വിചിത്രമായ പ്രസ്താവനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഞാൻ ഒരു സിഖുകാരനാണ്, ഒരു സിഖ് കുടുംബത്തിൽ ജനിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്’ – ഹർഭജൻ പറഞ്ഞു. “മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം നടത്തുന്ന നാടകമാണിത്, ഈ പ്രസ്താവന നൽകാൻ അദ്ദേഹം എങ്ങനെ തീരുമാനിച്ചുവെന്ന് എനിക്കറിയില്ല. അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നോ ഏതുപുകയാണ് വലിക്കുന്നതെന്നോ എനിക്കറിയില്ല, അദ്ദേഹം മദ്യലഹരിയിൽ പറയുന്നത് പിറ്റേന്ന് രാവിലെ ഓർക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്”-ഹർഭജൻ കൂട്ടിച്ചേർത്തു.

2006 ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നാണ് ഇൻസമാം അവകാശപ്പെട്ടത്. അന്ന് പാകിസ്ഥാൻ താരങ്ങളുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത് താരിഖ് ജമീൽ ആയിരുന്നു. ഇന്ത്യന്‍ താരങ്ങളായിരുന്ന ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവരും പ്രാർത്ഥനയ്ക്ക് എത്തിയിരുന്നു. ഈ താരങ്ങള്‍ക്കൊപ്പം ഹർഭജന്‍ സിംഗും നിസ്കരിക്കുന്ന സ്ഥലത്തേക്ക് എത്താറുണ്ടായിരുന്നു. പ്രാർത്ഥനയില്‍ പങ്കെടുക്കാറില്ലെങ്കിലും ഹർഭജൻ തങ്ങൾക്കൊപ്പം ഇസ്ലാമിക പണ്ഡിതനായ മൗലാന താരിഖ് ജമീലിന്റെ വാക്കുകൾ കേള്‍ക്കുമായിരുന്നു.താരീഖ് ജമീലിന്റെ വാക്കുകൾ തന്നെ സ്വാധീനിച്ചിരുന്നതായും ഹർഭജൻ തന്നോട് തുറന്നുപറഞ്ഞിരുന്നതായും ഇൻസമാം അവകാശപ്പെടുന്നു.

മുംബൈ: ചരിത്ര നേട്ടവുമായി വിരാട് കോലി. ഏകദിന സെഞ്ച്വറികളിൽ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറി നേട്ടം കോലി മറികടന്നു. വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറെ സാക്ഷി നിർത്തിയായിരുന്നു വിരാട് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 50-ാം സെഞ്ച്വറി നേട്ടത്തോടെ സച്ചിനെയും മറികടന്ന നിമിഷത്തിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഓൺസൈഡിലേക്ക് ബാറ്റ് വീശിയ ശേഷം രണ്ട് റൺസ് ഓടിയെടുത്താണ് കോലി സെഞ്ച്വറി പൂർത്തിയാക്കിയത്. റൺസ് പൂർത്തിയാക്കിയതോടെ അദ്ദേഹം ഉയർന്നു സച്ചിന് നേരെ അഭിവാദ്യം ചെയ്തു. ഹെൽമറ്റു ഊരി വികാരഭരിതനായി. പിന്നീട് വിരാട് കോലി തന്റെ ഭാര്യ അനുഷ്‌ക്കയ്ക്ക് നേരെ കൈകൾ ഉയർത്തി. കോലിക്ക് നേരെ ചുംബനമെറിഞ്ഞാണ് അനുഷ്‌ക ഈ നേട്ടം ആഘോഷിച്ചത്.

കോലിയുടെ ചരിത്ര നേട്ടത്തിന് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും സാക്ഷിയായി. 113 പന്തിൽ 117 റൺസെടുത്താണ് കോലി പുറത്തായത്. 49 സെഞ്ച്വറികളിൽ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വർഷത്തിന് ശേഷമാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഏകദിന കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി വിരാട് മാറി.

ക്രിക്കറ്റ് ലോകകപ്പിൽ നിരാശ നൽകുന്ന പ്രകടമായിരുന്നു ശ്രീലങ്കൻ ടീമിന്റേത്. മോശം പ്രകടനത്തെ തുടർന്ന് ലങ്കൻ കായിക മന്ത്രി റോഷൻ രണസിംഹ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ബോർഡിൻറെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടലിനെ തുടർന്ന് ലങ്കൻ ബോര്ഡിനെ ഐസിസി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

എന്നാൽ ഇപ്പോഴിതാ ഇതിന്റെ പിന്നിൽ ബിസിസി ഐ സെക്രട്ടറി ജയ് ഷാ ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ലങ്കൻ ടീം ക്യാപ്റ്റൻ അർജുന രണതുംഗ. ജയ് ഷായാണ് ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബോർഡിനെ പിരിച്ചുവിട്ടതിനെ പിന്നാലെ ഇടക്കാല ഭരണസമിതി ചെയർമാനായി രണതുംഗയെ നിയമിച്ചിരുന്നു. “ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ഭാണ്ഡം കാരണം അവർക്ക് ലങ്കൻ ബോർഡിനെ ചവിട്ടിമെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന ധാരണയിലാണ്. ജയ് ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റ് നടത്തുന്നത്. ജയ് ഷായുടെ സമ്മർദ്ദം കാരണം ബോർഡ് തകരുകയാണ്. ഇന്ത്യയിലെ ഒരു മനുഷ്യൻ ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ പിതാവ് കാരണം മാത്രമാണ് അദ്ദേഹം ശക്തനായത്.” – രണതുംഗ പറഞ്ഞു.

2003ലെ ലോകകപ്പില്‍ ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി എട്ട് ജയങ്ങള്‍ നേടി ഫൈനലിലെത്തിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് ഒമ്പത് തുടര്‍ ജയങ്ങളോടെ രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ മറികടന്നത്. എന്നാൽ തുടർ ജയങ്ങളിലെ ഒന്നാം സ്ഥാനത്ത്‌ 11 തുടർ ജയങ്ങൾ നേടിയിട്ടുള്ള ഓസ്ട്രേലിയയാണ്. അതും 2003ലും 2007 ലുമായിട്ട് രണ്ട് തവണ.ലോകകപ്പില്‍ ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യ റെക്കോര്‍ഡിട്ടെങ്കിലും ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് ഇപ്പോഴും രണ്ട് ജയങ്ങള്‍ അകലെയാണ്. ഇത്തവണ ഇന്ത്യക്കൊരു അവസരമുണ്ട്.അതിന് പക്ഷെ ആദ്യം സെമിയിലും പിന്നെ ഫൈനലിലും ജയിച്ച് കിരീടം നേടണം. എന്നാല്‍ 11 തുടര്‍ ജയങ്ങളെന്ന ഓസീസ് റെക്കോര്‍ഡിന് ഒപ്പമെത്താം.


ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചതോടെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പം ഇന്ത്യയെത്തി. 24 ജയങ്ങളാണ് ഇന്ത്യ ഈ വര്‍ഷം നേടിയത്. 1998ലും ഇന്ത്യ ഒരു വര്‍ഷം 24 ജയങ്ങള്‍ നേടിയിരുന്നു. 2013ല്‍ 22 ജയങ്ങള്‍ നേടിയതാണ് അതിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ലോകകപ്പ് സെമി ബുധനാഴ്ച നടക്കും. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. എല്ലാ മേഖലയിലും ഇന്ത്യക്ക് നല്ല കളിക്കാർ ഉണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റിലേതുപോലെ എല്ലാ ഫോർമാറ്റുകളിലും താരങ്ങളുടെ ഒരു വലിയ പൂൾ ഉണ്ടാക്കണമെന്നും ഷൊയ്ബ് മാലിക് പറഞ്ഞു.

“ഈ ലോകകപ്പിൽ ഇന്ത്യ സർവ്വ മേഖലയും കവർ ചെയ്തിട്ടുണ്ട്. ബൗളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളെ കുറിച്ച് മാത്രമല്ല ഞാൻ സംസാരിക്കുന്നത്. ഇന്ത്യൻ താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്, പക്ഷേ അവരുടെ പ്ലാൻ ബി നേരത്തെ തന്നെ തയ്യാറായിരുന്നു”- എ സ്പോർട്സിൽ മാലിക് പറഞ്ഞു.
“കളിക്കാരുടെ ഒരു പൂൾ ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമാണ്. എല്ലാ ഫോർമാറ്റിലുമുള്ള കളിക്കാരുടെ കൂട്ടം, അവർക്ക് തുല്യ അവസരം ലഭിക്കണം, അങ്ങനെ അവസരം വരുമ്പോൾ അവർ തയ്യാറായി നിൽക്കണം. തിരിച്ചടി ലഭിച്ചാൽ ഞങ്ങൾ നർനിർമ്മാണ പ്രക്രിയയിലേക്ക് പോകുന്നു, പക്ഷേ ഞങ്ങൾ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല”അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അടിയന്തര പ്രാധാന്യത്തോടെ സസ്‌പെൻഡ് ചെയ്ത് ഐസിസി. അടിസ്ഥാന നിയമങ്ങളുടെ ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് ഐസിസി ബോർഡ് യോഗത്തിൽ തീരുമാനം എടുത്തത്. അഡ്മിനിസ്ട്രേഷൻ രംഗത്തെ സർക്കാർ നടത്തുന്ന വിപുലമായ ഇടപെടലാണ് രാജ്യത്തെ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിടാൻ കാരണമെന്ന് ഐസിസി വ്യക്തമാക്കി. സസ്‌പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കുന്നതാണ്.

ലോകകപ്പില്‍ ഇനിയും ഒരു മത്സരം പാകിസ്താന് മുന്‍പിലുണ്ട്. എങ്കിലും ന്യൂസിലന്‍ഡിന്റെ നെറ്റ്റണ്‍റേറ്റ് മറികടക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ പ്രതീക്ഷകൾ മങ്ങി.സെമി പ്രതീക്ഷകള്‍ പാകിസ്താന് മുന്‍പില്‍ അടയുമ്പോൾ ട്രോളുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.

ബിരിയാണിയും ആതിഥേയത്വവുമെല്ലാം ഇഷ്ടപ്പെട്ടല്ലോ എന്നാണ് ട്രോളിന്റെ മുഖ്യ വിഷയം.നിങ്ങള്‍ ബിരിയാണിയും ആതിഥേയത്വവും ആസ്വദിച്ചെന്ന് കരുതുന്നു. നാട്ടിലേക്ക് നല്ല യാത്ര ആശംസിക്കുന്നു, സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ബൈ ബൈ പാകിസ്താൻ എന്നെഴുതിയാണ് സെവാഗിന്റെ ഇൻസ്റ്റാഗ്രാമിലെ ട്രോള്‍.

ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിച്ചേക്കും എന്ന് സൂചന. നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക. ഓസ്ട്രേലിയക്ക് എതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയാണ് ടീം ഇന്ത്യക്ക് ലോകകപ്പ് കഴിഞ്ഞയുടന്‍ വരാനിരിക്കുന്നത്. ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും.

ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്. റുതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ബിസിസിഐ സെലക്‌ടര്‍മാര്‍ ലോകകപ്പ് സെമിക്ക് ശേഷം ഓസീസ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.തിലക് വര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്‌ദീപ് സിംഗ്, രവി ബിഷ്‌ണോയി, യശസ്വി ജയ്‌സ്വാള്‍ എന്നീ യുവതാരങ്ങള്‍ ടീമിലെത്താന്‍ മത്സരിക്കുന്നു. അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് കരുതുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നത് വലിയ ആകാംക്ഷയാണ്.

അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം. ഏഴിന് 91 എന്ന നിലയില്‍ നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിന് രക്ഷയായത്. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം.രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച്. മൂന്നാമനായി തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷ് ഓസീസിന് പ്രതീക്ഷ നല്‍കി.

11 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്സും ഫോറും മാര്‍ഷിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാല്‍ നവീന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ പതറി. ഡേവിഡ് വാര്‍ണറെ (18) അസ്മതുള്ള ഒമര്‍സായ് ബൗള്‍ഡാക്കി. പിന്നാലെ ജോഷ് ഇന്‍ഗ്ലിസ് (0) സ്ലിപ്പില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച്. 128 പന്ത് നേരിട്ട മാക്‌സി 10 സിക്‌സു 21 ഫോറും നേടി. മോശം തുടക്കമായിരുന്നു അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്‌മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി.

ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ (30) സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് റഹ്‌മത്ത് മടങ്ങി.ഗ്ലെന്‍ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. സദ്രാന്‍ ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കി.മൂന്ന് സിക്സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെ 129 റണ്‍സെടുത്തു.റാഷിദ് – സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. എന്നാൽ എല്ലാവർക്കും സുപരിചിതമല്ലാത്ത ഒരു ഔട്ടായിരുന്നു താരത്തിന്റേത്. ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം.ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയിലൂടെ സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. മത്സരത്തിൽ ആറാമനായാണ് മാത്യൂസ് ഇറങ്ങിയത്.

ഹെൽമറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലം പന്ത് നേരിടുംമുൻപ് ഹെൽമറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. പുതിയ ഹെൽമറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസ്സൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തു.ഷാക്കിബിന്റെ അപ്പീൽ അം​ഗീകരിച്ച അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെയാണ് ടൈംഡ് ഔട്ട് നിയമം ക്രിക്കറ്റ് ലോകത്ത് ചർച്ചയായത്.


എം.സി.സി നിയമപുസ്തകമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു വിക്കറ്റ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ ബാറ്റർ റിട്ടയറാകുകയോ ചെയ്യുകയാണെങ്കിൽ അടുത്ത താരത്തിന് ക്രീസിലെത്തി പന്ത് നേരിടാൻ ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. മൂന്ന് മിനുറ്റാണ് സമയപരിധി. നിയമപുസ്കത്തിലെ 40.1.1 നിയമപ്രകാരത്തിലാണ് നിശ്ചിതസമയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. എന്നാൽ 2023 ഏകദിന ലോകകപ്പിലെ സാഹചര്യങ്ങൾ അനുസരിച്ച് നിശ്ചിത സമയം രണ്ട് മിനുറ്റാക്കി കുറച്ചിരുന്നു.


നിയമാവലിയിലെ 41.10.1-ാം നിയമത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. സമയം പാഴാക്കുന്ന ബാറ്ററുമായി ബന്ധപ്പെട്ടാണ് ഈ നിയമം.നിയമത്തിൽ ലംഘനം വന്നാൽ ബാറ്റർ ഔട്ടാകുമെന്ന് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ബം​ഗ്ലാദേശിനെതിരായ മത്സരത്തിൽ സദീര 3.49 നാണ് പുറത്താകുന്നത്. 3.54 നാണ് മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിളിച്ചത്. 25-ാം ഓവറിൽ സദീര സമരവിക്രമയുടെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു മാത്യൂസിന്റെ ഊഴം. നിയമപ്രകാരം മൂന്ന് മിനുറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മാത്യൂസ് രണ്ട് മിനുറ്റിനുള്ളൽ തന്നെ ക്രീസിലെത്തിയിരുന്നു. എന്നാൽ ഹെൽമറ്റായിരിന്നു താരത്തിന് വിനയായത്. അതേസമയം ഷാക്കിബ് അപ്പീൽ നൽകിയതും വിക്കറ്റിന് കാരണമായി. അപ്പീൽ പിൻവലിക്കാൻ ബംഗ്ലാദേശ് തയാറായില്ല.