Sports (Page 11)

ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന മത്സരത്തിൽ സെഞ്ചുറി നേടി വീരാട് കോലി. ഐസിസി കോലിക്ക് വേണ്ടി കളിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. കോലിയുടെ സ്‌പെഷ്യല്‍ സെഞ്ചുറി ഐസിസിയുടെ സമ്മാനമാണെന്ന വാധവും ഉൾപ്പെടുന്നുണ്ട്. 20 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് പന്തെറിയാനെത്തിയത്.

ശുഭ്മാന്‍ ഗില്ലിനെ ഒരു അവശ്വിസനീയ പന്തില്‍ പുറത്താക്കിയിരുന്ന മഹാരാജ് അതിന് സമാനമായ മറ്റൊരു പന്ത് കോലിക്ക് എറിയുക ഉണ്ടായി. പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് ശക്തമായ അപ്പീല്‍ ഉയര്‍ത്തി. അര്‍ധ സെഞ്ചുറി നേടുന്നതിന് മുമ്പ് തന്നെ കോലി പുറത്തായിരുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഉയർന്ന വാദം.

തന്റെ 35-ാം പിറന്നാള്‍ ദിവസത്തിലായിരുന്നു കോലിയുടെ സെഞ്ചുറി. മാത്രമല്ല, സച്ചിൻ തെന്റ്ഡുൽക്കറുടെ റെക്കോർഡിനൊപ്പം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ താരങ്ങളിലൊന്നായി മാറുകയും ചെയ്തു. ഇരുവര്‍ക്കും ഇപ്പോള്‍ 49 ഏകദിന സെഞ്ചുറികളാണുള്ളത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് എല്ലാവരും പുറത്തായി.

നിർണായക മത്സരത്തിനൊരുങ്ങി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനലിൽ ന്യൂസിലന്‍ഡും പാകിസ്ഥാനും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് നിരയില്‍ പരിക്ക് മാറി നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇലവനിലേക്ക് മടങ്ങിവന്നത് ശ്രദ്ധേയമാണ്. പാക് പ്ലേയിംഗ് ഇലവനില്‍ ഉസാമ അലിക്ക് പകരം ഹസന്‍ അലി തിരിച്ചെത്തി. കിവികളുടെ കഴിഞ്ഞ നാല് മത്സരങ്ങള്‍ കെയ്‌ന് നഷ്‌ടമായിരുന്നു. ഇതോടെ വില്‍ യങ്ക് പ്ലേയിംഗ് ഇലവന് പുറത്തായി.

മറ്റൊരു മാറ്റം കൂടി കിവികളുടെ ഇലവനിലുണ്ട്. ഇഷ് സോധി കളിക്കുമ്പോള്‍ മാറ്റ് ഹെന്‍‌റി പുറത്തിരിക്കുകയാണ്. നിലവില്‍ അഫ്‌ഗാനിസ്ഥാനും പിന്നിലായി ആറാമതാണ് പോയിന്‍റ് പട്ടികയില്‍ പാകിസ്ഥാന്‍.സെമിഫൈനൽ ഉറപ്പിക്കാൻ ഇരു ടീമിനും ജയം അനിവാര്യമാണ്. പാകിസ്ഥാനെക്കാള്‍ രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കം കിവികള്‍ക്കുണ്ട്. പോയിന്‍റ് പട്ടികയില്‍ നാലാമതാണ് നിലവില്‍ ന്യൂസിലന്‍ഡ് നില്‍ക്കുന്നത്.

ഈ വർഷത്തെ ഫിഫ ബാലൺ ദ്യോർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് മെസ്സി അർഹനായി.എട്ടാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അർഹനാകുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടായിരുന്നു മെസ്സിയോട് മത്സരിച്ചത്. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്.

കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലൺദ്യോർ ജേതാവ്. ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി. ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് മെസ്സിക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടിയിരുന്നു. 30 അംഗ നോമിനേഷന്‍ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പുരസ്‌കാര സാധ്യതയിൽ മുൻ നിരയിൽ ലയണല്‍ മെസ്സിയും എര്‍ലിങ് ഹാളണ്ടുമായിരുന്നു. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു.

ജമാല്‍ മുസ്യാലയെ മറികടന്നാണ് ഈ നേട്ടം. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ്‌ സ്വന്തമാക്കി. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. മെസ്സി ഇതിനു മുൻപ് 2009, 2010,2011,2012,2015,2019,2021 വർഷങ്ങളിലായി ആണ് ബാലൺ ദ്യോർ നേടിയത്. അഞ്ചു തവണ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. അർജന്റീനിയൻ താരങ്ങൾക്കിടയിൽ ഇതുവരെ ബാലൺ ദ്യോർ കരസ്ഥമാക്കുന്നതിന് ഭാഗ്യമുണ്ടായത് മെസ്സിക്ക് മാത്രമാണ്.

ഹാർദിക് പാണ്ട്യ പരിക്കിനു ശേഷം തിരിച്ചു വരുമ്പോൾ ആര് കളം വിടുമെന്നതിനെ ചൊല്ലിയാണ് സംശയം. നിലവിൽ സൂര്യ യാദവ് കുമാർ മികച്ച പെർഫോമൻസാണ് ക്രീസിൽ. കൂടാതെ ഏകന സ്റ്റേഡിയത്തിൽ വെച്ചു നടന്ന വേൾഡ് കപ്പിന്റെ കഴിഞ്ഞ കളിയിൽ സൂര്യ ആറാമനായി ഇറങ്ങി 47 പന്തിൽ 49 റൺസ് ആണ് നേടിയതോടെയാണ് സ്കോറിങ്ങിന് വേഗത വന്നത്.

പിച്ചിൽ, നേർക്കുനേരെയുള്ള ഫ്രണ്ട്-ഫൂട്ട് സമീപനത്തോടെ കളിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്, മറ്റ് കളിക്കാരെ അപേക്ഷിച്ച് ടീം മാനേജ്‌മെന്റിന് അദ്ദേഹത്തിന്റെ കഴിവിൽ കൂടുതൽ വിശ്വാസമുണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് ഈ കളിയിലൂടെ വ്യക്തമായി.

എട്ടാം വിക്കറ്റിൽ ബുംറയെ കൂട്ടുപിടിച്ച് സൂര്യകുമാർ നടത്തിയ പ്രകടനമാണ് സ്കോർ 230 ലെത്തിച്ചത്. ആ കളിയോട് കൂടി ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു ആപത് ഘട്ടത്തിൽ ടീമിനെ രക്ഷിക്കാൻ സൂര്യക്ക് കഴിയുമെന്ന്,എന്നാൽ ഇത് ഇത്തവണ വെല്ലുവിളി ആകുക ശ്രേയസ് അയ്യരുടെ ടീമിലെ ഇടത്തിന് ആകും. കളിയിൽ നാലാമനായി ആണ് ശ്രേയസ് ഇറങ്ങിയത്, എന്നാൽ കാര്യമായ റൺസ് സമ്പാദിക്കാൻ കഴിയാതെ തുടക്കത്തിലേ വീണുപോയി. ഇതോടെ ശ്രേയസിന്റെ ടീമിലെ സ്ഥാനത്തിന് ഇളക്കമുണ്ടാകാനാണ് സാധ്യത.

ലക്നൗ​ ലോകകപ്പിൽ വിജയം കരസ്തമാക്കി ഇന്ത്യ. തുടർച്ചയായി ആറാം തവണയാണ് ഇന്ത്യ വിജയം കരസ്തമാക്കി സെമി സാദ്ധ്യതകൾ സജീവമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ ​230 റൺസ് വിജയലക്ഷ്യവുമായി ബാറ്റിoഗിനിറങ്ങിയ ഇഗ്ലണ്ട് 34.5 ഓവറിൽ 229 റൺസിന് പുറത്തായി.​ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മഗ് ശമിയും രണ്ട് വിക്കെറ്റ് വീഴ്ത്തിയ ബുമ്രയും കുൽദീപ് യാദവും ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജേയുമാണ് ഇഗ്ലണ്ടിനെ പിടിച്ചു കെട്ടിയത്. ഇന്ത്യ ആദ്യ ബാറ്റിംഗിനിറങ്ങി ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 229 രൺസെടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുക ആയിരിന്നു.

ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിന് പിന്നാലെ ഇന്ത്യൻ പാരാ ഗെയിംസിലും അവസാന ദിനം ആകുമ്പോൾ മെഡൽ നേട്ടം 100 കഴിഞ്ഞു. പാരാ അത്ലറ്റിക് താരങ്ങളാണ് അവസാന ദിനത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയത്. നിലവിൽ 29 സ്വർണവുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ഈ നേട്ടം രാജ്യം ഒന്നടങ്കം ആണ് ആഘോഷിക്കുന്നത്. ഇത്തവണ ഇരു ഗെയിംസുകളിലും ഇന്ത്യ 100 മെഡൽ എന്ന ചരിത്ര നേട്ടം ഭേദിച്ചിരുന്നു. 29 സ്വർണം, 31 വെള്ളി , 51 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ നേട്ടം. സെപ്റ്റംബർ 23 മുതൽ ഒക്ടോബര് 8 വരെ നടന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്ക് 107 മെഡലുകൾ ലഭിച്ചിരുന്നു. ഏഷ്യൻ പാരാ ഗെയിംസ് ഒക്ടോബര് 22 മുതൽ 28 ശനിയാഴ്ച വരെയാണ്.

ഇന്ത്യയ്ക്ക് മുകളിൽ പട്ടികയിലുള്ളത് ഒന്നാം സ്ഥാനം ചൈന ( 521 മെഡലുകൾ: 214 സ്വർണം,167 വെള്ളി, 140 വെങ്കലം), ഇറാൻ (44 സ്വർണം, 46 വെള്ളി, 41 വെങ്കലം), ജപ്പാൻ(42 സ്വർണം, 49 വെള്ളി, 59 വെങ്കലം) കൊറിയ (30 സ്വർണം, 33 വെള്ളി, 40 വെങ്കലം). 2010ൽ ചൈനയിൽ വെച്ച് നടന്ന ആദ്യ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ നേടിയത് 15 ആം സ്ഥാനവും ആകെ 14 മെഡലുകളും ആയിരുന്നു.

തുടർന്ന് നടന്ന മത്സരങ്ങളിലും ഇതേ നിലയിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം, എന്നാൽ നാലാം ഗെയിംസിൽ ലോക രാജ്യങ്ങളെ പോലും ഞെട്ടിച്ചു കൊണ്ട് ഇന്ത്യ മുൻ നിരയിലേക്കുള്ള കുതിപ്പ് തുടങ്ങിയിരിക്കുന്നു. അമിത് ഷാ അടക്കം നിരവധി പ്രമുഖർ താരങ്ങൾക്ക് അഭിനന്ദനം നൽകി.

ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണ നേട്ടം. കൗമാരക്കാരിയായ ശീതൾ ദേവിയാണ് സ്വർണം നേടിയത്. ഇരു കൈകളുമില്ലാത്ത 16 വയസ്സുള്ള ശീതൾ അമ്പിനെ ലക്ഷ്യത്തിലെത്തിച്ചത് കാലുകൾ കൊണ്ടാണ്. ഈ വിഭാഗത്തിൽ രണ്ട് സ്വർണം നേടുകയും ആദ്യമായി ഈ ഇനത്തിൽ ഒരു ഗെയിംസിൽ നിന്ന് തന്നെ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി.

കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തിൽ സ്വർണവും വനിതാ ഡബിൾസിൽ വെള്ളിയും ആണ് ശീതൾ നേടിയത്. ബാല്യത്തിൽ കിഷ്ത്വാറിലെ സൈനിക ക്യാമ്പിൽ വെച്ച് യുവജന മത്സരത്തിൽ പങ്കെടുത്തതും പിന്നീട് അവർ തന്നെ പ്രോസ്തെറ്റിക് കൈകൾ വെച്ച് പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗളുരുവിലെ ഒരു ട്രസ്റ്റിൽ കൊണ്ട് പോകുകയും ചെയ്തു. അവിടെ വെച്ച് ‘ബീയിങ് യൂ’ എന്ന പരിപാടിയാണ് അവളുടെ ജീവിതത്തെ മാറ്റി മറിച്ചത്. ജൂലൈയിൽ പാരാ വേൾഡ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യത്തെ കൈകളുമില്ലാത്ത വനിതയായി മാറിയ ശീതൾ, സിംഗപ്പൂരിന്റെ അലിം നൂർ സയാഹിദയെ സ്വർണ്ണ മെഡൽ നേട്ടത്തിലേക്കുള്ള മത്സരത്തിൽ 144-142 ന് പരാജയപ്പെടുത്തി.

മത്സരങ്ങളുടെ അവസാന ദിനത്തിലും ഇന്ത്യയുടെ മെഡൽ നേട്ടം തുടർന്നു. ഷട്ടിൽ താരങ്ങളുടെ ഒമ്പത് മെഡലുകളുമായി രാജ്യത്തിന്റെ മെഡലുകളുടെ എണ്ണം 94 ആയി ഉയർന്നു. നിലവിലെ പാരാലിമ്പിക് ഷട്ടിൽ ചാമ്പ്യൻ പ്രമോദ് ഭഗത് സിംഗിൾ എസ്‌എൽ 3 വിഭാഗത്തിൽ ഇന്ത്യൻ മത്സരാർത്ഥിയായ നിതേഷ് കുമാറിനെ 22-20, 21-19 എന്ന സ്‌കോറിന് തോൽപ്പിച്ച് സ്വർണം ഉറപ്പിച്ചു.

മത്സരത്തിനിടെ കാലിനേറ്റ പരിക്ക് കാരണം ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഹാർദിക് പാണ്ട്യ ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങളിലും ഇറങ്ങാൻ ഇടയില്ല. ഞായറാഴ്ച ലഖ്‌നൗവിൽ വെച്ച് നടക്കാനിരിക്കുന്ന കളിയിൽ പാണ്ട്യ ഇറങ്ങില്ലെന്ന് ബിസിസിഐ അറിയിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബംഗ്ളാദേശിനെതിരെ നടന്ന മത്സരത്തിനിടയ്ക്കാണ് ഹാർദിക് പാണ്ട്യയ്ക്ക് കാലിൽ പരിക്കേറ്റത്. തൊട്ടു പിന്നാലെ കളം വിട്ട് പോകേണ്ടി വന്നു.

പരുക്ക് ഗുരുതരമല്ല എന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. ഇന്ത്യൻ ടീം തങ്ങളുടെ വിജയക്കുതിപ്പ് നടത്തുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ താരത്തിന്റെ പാണ്ഡ്യ പൂർണമായും ഫിറ്റ് ആയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് മൂലം ഒക്‌ടോബർ 22-ന് ധർമശാലയിൽ നടന്ന ന്യൂസിലൻഡിനെതിരായ മത്സരം പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു.

പാണ്ഡ്യ ലഖ്‌നൗവിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പരുക്ക് പൂർണമായി മാറിയ ശേഷം മാത്രമായിരിക്കും താരം ടീമിനൊപ്പം ചേരുക. ഇംഗ്ലണ്ടിൽ നിന്നുളള വിദഗ്ദ ഡോക്ടർമാരുടെ ടീമാണ് പാണ്ഡ്യയെ ചികിത്സിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 9ആം ഓവറിലായിരുന്നു സംഭവം. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റൺ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രമെറിഞ്ഞ ശേഷം മടങ്ങുകയായിരുന്നു

സരബ്ജോത് സിംഗ് പാരീസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. കൊറിയയിലെ ചാങ്‌വോണിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കല മെഡൽ നേടിയാണ് സരബ്ജോത് സിംഗ് പാരീസ് ഒളിമ്പിക്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്. ജൂനിയർ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ മത്സരാർത്ഥി സൈന്യം സ്വർണം നേടി.

ഫൈനലിൽ 221.1 എന്ന സ്‌കോറിനാണ് സരബ്‌ജോത്, ചൈനീസ് മത്സരജോഡികളായ ഷാങ് യിഫാൻ (സ്വർണം, 243.7), ലിയു ജിന്യാവോ (242.1) എന്നിവർക്ക് തൊട്ടു പിന്നിൽ ഫിനിഷ് ചെയ്‌ത് ഇന്ത്യക്ക് ഷൂട്ടിംഗിൽ എട്ടാം ഒളിമ്പിക് ക്വാട്ടയും പിസ്റ്റൾ ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി. നേരത്തെ 581 സ്‌കോറുമായി എട്ട് ഷൂട്ടർമാരുടെ ഫൈനലിൽ ഇന്ത്യൻ താരം എത്തിയിരുന്നു, ഇത് യോഗ്യതാ റൗണ്ടിൽ എട്ടാം സ്ഥാനം നേടാൻ അദ്ദേഹത്തെ സഹായിച്ചു. ഈയിനത്തിൽ ചൈന ഇതിനകം രണ്ട് ഒളിമ്പിക് ക്വാട്ട സ്ഥാനങ്ങൾ നേടിയിരിക്കുകയും രണ്ട് കൊറിയക്കാരിൽ ഒരാൾ മാത്രം യോഗ്യത നേടുകയും ചെയ്തതിനാൽ, ഉയർന്ന ഫിനിഷിംഗ് ആവശ്യമായി വന്നതിനാൽ സരബ്ജോതിന് സമ്മർദ്ദം ഏറെയായിരുന്നു.

ഓരോ രാജ്യത്തിനും ഷൂട്ടിംഗ് സ്‌പോർട്‌സിൽ ഓരോ ഇവന്റിനും പരമാവധി രണ്ട് ഒളിമ്പിക് ക്വാട്ട സ്ഥാനങ്ങൾ നേടാൻ കഴിയും. അടുത്തിടെ നടന്ന ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം സ്വർണവും മിക്‌സഡ് ടീം വെള്ളിയും ജേതാവായ സരബ്‌ജോത്, നിർണായകമായ ആദ്യ അഞ്ച് ഷോട്ടുകൾക്ക് ശേഷം ലീഡ് നേടി, രണ്ട് ചൈനക്കാർ അവനെ മറികടന്നപ്പോൾ, സരബ്‌ജോത്തിന് തന്റെ സംയമനം നിലനിർത്താനും മറ്റൊരു അന്താരാഷ്ട്ര പോഡിയം കൂടെ ഫിനിഷ് ചെയ്യാനും സാധിച്ചു. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ഫൈനലിൽ കടക്കാനായില്ല. വരുൺ തോമർ (578), കുനാൽ റാണ (577) എന്നിവർ 16, 17 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌തപ്പോൾ, ശിവ നർവാൾ (576) 20-ാമതും സൗരഭ് ചൗധരി (569) 35-ാമതുമാണ്.

ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ ഡബിൾസ് രണ്ടാം റൗണ്ടിൽ പുതുതായി കിരീടമണിഞ്ഞ ലോക ഒന്നാം നമ്പർ ജോഡികളായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം നേരിട്ടുള്ള ഗെയിമിൽ വിജയിച്ചു. കഴിഞ്ഞയാഴ്ച ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ഒഴിവാക്കിയ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാക്കൾ ഇവിടെ നടന്ന മത്സരത്തിൽ 21-13 21-13 എന്ന സ്‌കോറിന് ലോക 34-ാം നമ്പർ താരമായ ലൂക്കാസ് കോർവിയെയും റോണൻ ലാബറിനെയും പരാജയപ്പെടുത്തി.

സാത്വികും ചിരാഗും അടുത്തതായി നേരിടുക മൂന്ന് തവണ ലോക ചാമ്പ്യൻമാരായ മുഹമ്മദ് അഹ്‌സൻ, ഇന്തോനേഷ്യയുടെ ഹെന്ദ്ര സെറ്റിയവാൻ എന്നിവരെയാണ്. ലൂക്ക-റോണൻ ജോഡികളെ മറികടക്കാൻ ഇന്ത്യൻ ജോഡിക്ക് വെറും 35 മിനിറ്റ് വേണ്ടി വന്നു. സാത്വികും ചിരാഗും തുടക്കത്തിൽ പിന്നിലായിട്ടും ഇടവേളയിൽ 11-6ന് മുന്നിലെത്തി കളിയുടെ ആദ്യ പാതി ക്ലോസ് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇരുവർക്കും അതെ സ്കോർ നില തന്നെ നിലനിർത്താൻ സാധിച്ചു.