ലോകകപ്പില്‍ ഇനിയും ഒരു മത്സരം പാകിസ്താന് മുന്‍പിലുണ്ട്. എങ്കിലും ന്യൂസിലന്‍ഡിന്റെ നെറ്റ്റണ്‍റേറ്റ് മറികടക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ പ്രതീക്ഷകൾ മങ്ങി.സെമി പ്രതീക്ഷകള്‍ പാകിസ്താന് മുന്‍പില്‍ അടയുമ്പോൾ ട്രോളുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.
ബിരിയാണിയും ആതിഥേയത്വവുമെല്ലാം ഇഷ്ടപ്പെട്ടല്ലോ എന്നാണ് ട്രോളിന്റെ മുഖ്യ വിഷയം.നിങ്ങള്‍ ബിരിയാണിയും ആതിഥേയത്വവും ആസ്വദിച്ചെന്ന് കരുതുന്നു. നാട്ടിലേക്ക് നല്ല യാത്ര ആശംസിക്കുന്നു, സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ബൈ ബൈ പാകിസ്താൻ എന്നെഴുതിയാണ് സെവാഗിന്റെ ഇൻസ്റ്റാഗ്രാമിലെ ട്രോള്‍.

