Recent Posts (Page 3,151)

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 100 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇന്ത്യയുടെ ജിഡിപി 2022 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വളര്‍ന്നുവരുന്നതും, വികസിതവുമായ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.2020 ല്‍ -3.3 ശതമാനം ചുരുങ്ങിയതിനുശേഷം ആഗോള സമ്പദ് വ്യവസ്ഥ 2021 ല്‍ 6 ശതമാനമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. കൊവിഡ് -19 വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളെയും താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളെയും കൂടുതല്‍ ബാധിച്ചു, കൂടുതല്‍ ഇടത്തരം നഷ്ടം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കയുടെ ഗണ്യമായ നവീകരണം (1.3 ശതമാനം പോയിന്റുകള്‍) ഈ വര്‍ഷം 6.4 ശതമാനമായി വളരുമെന്ന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.നയനിര്‍മ്മാതാക്കള്‍ അവരുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരേണ്ടതുണ്ട്. ആരോഗ്യസംരക്ഷണച്ചെലവുകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ചികിത്സകള്‍, ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

covid

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിച്ചു. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ.45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്.

ചെന്നൈ: നടി ശ്രുതിഹാസനെതിരെ പരാതി നല്‍കി ബിജെപി. പോളിംഗ് ബൂത്തില്‍ കമല്‍ഹാസനൊപ്പം സന്ദര്‍ശനം നടത്തിയെന്നാരോപിച്ചാണ് പരാതി.കോയമ്പത്തൂര്‍ സൗത്തിലുള്ള പോളിങ് ബൂത്തില്‍ കമല്‍ഹാസനൊപ്പം കഴിഞ്ഞ ദിവസം ശ്രുതിയും എത്തിയിരുന്നു. തേനാംപട്ടയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ കമല്‍ഹാസന്‍ വിമാനമാര്‍ഗത്തിലാണ് കോയമ്പത്തൂരിലെത്തിയത്. മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ശ്രുതി ഹാസനും പോളിംഗ് ബൂത്തിലെത്തിയത്.

തിരുവനന്തപുരം: കാലാകാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്തിരുന്നവര്‍ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും ഭരണം കിട്ടും എന്നത് യുഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും ഇ.പി.ജയരാജന്‍.ഇക്കാര്യം രഹസ്യമായി യുഡിഎഫും ബിജെപിയും സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണല്‍ വരെ അണികളെ ആശ്വസിപ്പിക്കാനാണ് മറിച്ചുള്ള പ്രചരണമാണെന്നും ഇ.പി. പറഞ്ഞു.വല്ലാത്ത നിരാശയിലും അതിനെ തുടര്‍ന്നുള്ള അപകടത്തിലേക്കും പോകാതിരിക്കാന്‍ ശ്രീധരനെ പോലെയൊരാള്‍ ശ്രദ്ധിക്കണം. അദ്ദേഹം നല്ല എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെയാണ്. ആ രംഗങ്ങളിലെ മികവ് രാഷ്ട്രീയത്തിലും ഉണ്ടെന്ന് അദ്ദേഹം ധരിക്കുന്നത് പിശകാണ്. ഇ പി വ്യക്തമാക്കി.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ശക്തമായ ബദലായി ഇടതുമുന്നണി മാറുകയാണ്. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റേത് അവസരവാദ നിലപാടാണ്.ഇടതുപക്ഷ വിരുദ്ധ മനോഭാവം തിരുത്തി അപചയത്തില്‍ നിന്ന് രക്ഷ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ഇന്ത്യയില്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന് മനസ്സിലാക്കണം.ജയിച്ചു വരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാമെന്ന അഡ്ജസ്റ്റ്‌മെന്റ് ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകും. നേതാക്കള്‍ക്ക് അത് കണ്ടു നില്‍ക്കാനേ കഴിയൂവെന്നും ജയരാജന്‍ പറഞ്ഞു.
പാനൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം പാര്‍ട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

pakistan

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബലാത്സംഗത്തെ ബന്ധപ്പെടുത്തിയ പരാമര്‍ശത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനം. നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു.

പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ച് പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിട്ട് അധിക നാളുകളായിട്ടില്ല.

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്നും പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പോസ്റ്റല്‍ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യം ഉന്നയിച്ചു.തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണെന്നും നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഈ ആക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘടനാസംവിധാനം സി പി എം ഉണ്ടാക്കിയിട്ടുണ്ട്. സി പി എം നേതാക്കളായ സർക്കാർ ഉദ്യോഗസ്ഥരേയും ബി എൽ ഒമാരേയും ഉപയോഗിച്ച്‌ പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുളള ട്രെയിനിംഗ് സി പി എം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സി പി എം നേതാക്കളുടെ അറിവോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങൾ അരങ്ങേറുന്നത്. എസ് ഡി പി ഐയുമായി ചേർന്നാണ് പലയിടത്തും സി പി എം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു.

പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ സിനിമയില്‍ മക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. മാത്രമല്ല, രാഷ്ട്രീയത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനും ഇരയായെന്നും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷയെന്നും അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

cpim

കണ്ണൂര്‍: ലീഗ് ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച് സി പി എം നേതാക്കള്‍. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ പി മോഹനന്‍ ഉള്‍പ്പടെയുളള നേതാക്കളാണ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം നടന്ന ലീഗ് അക്രമണത്തിലാണ് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ന്നത്. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗിലെ ക്രിമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സി പി എമ്മിന്റെ എട്ട് ഓഫീസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.അതേസമയം, മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇന്നലെ രാത്രി മന്‍സൂറിന്റെ മൃതദേഹം വഹിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി പി എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നത്.

റായിപൂര്‍ : ഛത്തീസ്ഗഢ് ബിജ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയില്‍. ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ ഇയാളുടെ മോചനത്തിനുള്ള ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ നിയമിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. ചത്തീസ്ഗഢ് പൊലീസ് കത്ത് മാവോയിസ്റ്റുകള്‍ അയച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ശനിയാഴ്ച മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് സൈനിക സംഘത്തെ ആക്രമിക്കുകയായിരുന്നു. 22 സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിനിടെയാണ് ജമ്മു സ്വദേശിയായ രാകേഷ്വാര് സിംഗ് മന്‍ഹാസ് എന്ന 35കാരനായ ജവാനെ കാണാതായത്.