കണ്ണൂര്‍: ലീഗ് ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച് സി പി എം നേതാക്കള്‍. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ പി മോഹനന്‍ ഉള്‍പ്പടെയുളള നേതാക്കളാണ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം നടന്ന ലീഗ് അക്രമണത്തിലാണ് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ന്നത്. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗിലെ ക്രിമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സി പി എമ്മിന്റെ എട്ട് ഓഫീസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.അതേസമയം, മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇന്നലെ രാത്രി മന്‍സൂറിന്റെ മൃതദേഹം വഹിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി പി എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നത്.
2021-04-08