Politics (Page 89)

എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി. 37-മത്തെ തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്. ആറു വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ കഴിഞ്ഞ 11ന് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവുമൂലം പരിഗണിച്ചിരുന്നില്ല.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ 9–ാം നമ്പർ ആയാണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഒരിക്കൽക്കൂടി മാറ്റിവയ്ക്കുകയായിരിന്നു. ഇനിയുള്ള ഹർജിയുടെ തീയതി അറിയിച്ചിട്ടില്ല.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ‌ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. വാദങ്ങൾ നീണ്ടുപോയതിന് ശേഷം വൈകിട്ട് 3.30 ക്കാണ് ലാവ്ലീൻ കേസ് പരിഗണിക്കാൻ വന്നത്.

അഡീഷനൽ സൊളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയിൽ ഇല്ലാത്തതിനാൽ അൽപസമയം കഴിഞ്ഞു പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെടുകയും തുടർന്ന് ഇത് തള്ളുകയും ഹർജികൾ പിന്നീട് പരിഹരിക്കാനായി മാറ്റുകയും ചെയ്തു. 

മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു. രാജീവയ്ക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ ഏജൻസികൾ കേസിലെ നടപടി ഊർജ്ജിതമാക്കുന്നത്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം. സഞ്ജയ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നതെന്നതും പ്രധാനപ്പെട്ടതാണ്.മൊഹാലിയിൽ എഎപി എംഎൽഎ കുൽവന്ത് സിങ്ങിന്‍റെ വീട്ടിലും റെയിഡ് നടന്നു. അറസ്റ്റ് ഉണ്ടായാലും രാജീവയ്ക്കരുതെന്ന് നേരത്തെ തന്നെ കേജരിവാളിനോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ ഫോണും ഇമെയിലും ചോർത്തിയതായി ശശി തരൂർ.രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്നു പേരുടെ വിവരങ്ങൾ ചോർന്നതായി ആരോപിച്ചാണ് തന്റെ ഫോണിൽ മെസ്സേജ് വന്നതെന്ന് തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ഇന്ന് രാവിലെ ആദ്യം രംഗത്ത് വന്നത്.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി.സർക്കാരിന്‍റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

ചോദ്യത്തിന് കോഴ ആരോപണത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹുവ മൊയ്ത്രയുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് വിലയിരുത്തപ്പെട്ടു. പിന്നീടാണ് ശശി തരൂരടക്കമുള്ള നേതാക്കള്‍ തങ്ങളുടെ ഫോണും ചോര്‍ത്തിയെന്ന ആക്ഷേപവുമായി രംഗത്ത് വന്നത്.അഖിലേഷ് യാദവ്. പവന്‍ ഖേര എന്നിവരും സമാന പരാതിയുമായി രംഗത്ത് വന്നു. പെഗാസിസിന്റെ തുടർച്ചയാണോ ഇതന്ന് ആശങ്ക പ്രതിപക്ഷം പങ്ക് വക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ വിമര്‍ശകരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടതെന്നത് ആക്ഷേപകരമാണ്.

ലോകത്ത് കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതിന്റെ നഷ്ടം മുഴുവന്‍ മുസ്ലിങ്ങള്‍ക്കും മുസ്ലിം ലോകത്തിനുമാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വില സമസ്തയടക്കമുള്ള മതസംഘടനകള്‍ തിരിച്ചറിഞ്ഞതായും എന്ന് കെ ടി ജലീൽ. സമസ്തക്ക് ഇനി ലീഗിന്റെ ഇടനില വേണ്ടെന്നും ജലീൽ പറഞ്ഞു. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം ഊഷ്മളമായ ബന്ധമാണ് വര്‍ഷങ്ങളായി നിലനിന്നിരുന്നത്. എന്നാൽ സമീപകാലത്ത്‌ ലീഗ് സമസ്തയോട് സ്വീകരിച്ചിരുന്ന പരമ്പരാഗത നിലപാടില്‍ മാറ്റംവന്നു.

സമസ്തയെ വരുതിയില്‍ നിര്‍ത്തിക്കാന്‍ ലീഗ് നേതൃത്വം ശ്രമിക്കുകയും സമസ്ത അതിനോട് പ്രതികരിക്കുകയും ചെയ്തു.കമ്യൂണിസത്തോട് ആശയപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ വര്‍ത്താമന ലോക സാഹചര്യങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാമെന്ന് എല്ലാ മത സംഘടനകളും പ്രത്യേകിച്ച് മുസ്ലിം സമൂഹം വിലയിരുത്തിയിട്ടുള്ള ഒരു കാര്യമാണെന്നും പറഞ്

നവകേരള സദസ്സിനായി ഒരുങ്ങിയത് 42കോടിയും കേരളീയത്തിനായി 27 കോടിയും. കേരളം കണ്ടതിൽ ഏറ്റവും വലിയ ദൂർത്തെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.സര്‍ക്കാരും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നതെന്നും സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

140 നിയോജകമണ്ഡലങ്ങളിലും പിരിവു നടക്കുന്നുണ്ട്.ഗ്രാമീണ മണ്ഡലത്തില്‍നിന്ന് 25 ലക്ഷവും നഗരമണ്ഡലത്തില്‍നിന്ന് 30 ലക്ഷവുമാണ് ലക്ഷ്യം.സിപിഎംനേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോള്‍ പിരിവിനു പിന്നാലെ ഭ്രാന്തമായി പായുകയാണ്.പിരിവിന് രസീതില്ലാത്തതിനാല്‍ ആര്‍ക്കും എന്തുമാകാമെന്നതാണ് അവസ്ഥ. ആളുകളുടെ കുത്തിനു പിടിച്ചും ഭീഷണിപ്പെടുത്തിയുമാണ് പലയിടത്തും പിരിവ് നടക്കുന്നത്.

നവകേരള സദസിന് 5000 പേരെയും 250 പൗരപ്രമുഖരേയും സംഘടപ്പിക്കണമെന്നാണ് നിര്‍ദേശം. അവര്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്‌ഘോഷിക്കുന്ന സര്‍ക്കാരിന്‍റെ നേട്ടങ്ങളെല്ലാം വയറുനിറയെ കേള്‍ക്കാം എന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.തിരിച്ചു ചോദ്യങ്ങളോ സംവാദങ്ങളോ പാടില്ലെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. നവം 18 മുതല്‍ ഡിസം 24 വരെ രണ്ടു മാസത്തോളം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും സ്തംഭിക്കും. ഇതിനിടെ ശബരിമല സീസണും ക്രിസ്മസ് സീസണുമൊക്കെ വരുന്നത് സര്‍ക്കാരിന് പ്രശ്‌നമേയല്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കമെന്ന ഉള്‍വിളി ഉണ്ടായത്. പര്യടനത്തിന് കെഎസ്ആര്‍ടിസുടെ ബസ് കാരവന്‍ മോഡലില്‍ തയാറാക്കി വരുന്നു. അപ്പോഴും 40 അകമ്പടി വാഹനങ്ങള്‍ നിര്‍ബന്ധം.

കളമശേരി ബോംബ് സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതില്‍ കൂടിയാലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ വികൃതമായ ജനസമ്പര്‍ക്ക പരിപാടിയുമായി രംഗത്തുവരുന്നത്. തിരിച്ചു ചോദ്യങ്ങളോ സംവാദങ്ങളോ പാടില്ലെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. നവം 18 മുതല്‍ ഡിസം 24 വരെ രണ്ടു മാസത്തോളം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും സ്തംഭിക്കും.

ഇതിനിടെ ശബരിമല സീസണും ക്രിസ്മസ് സീസണുമൊക്കെ വരുന്നത് സര്‍ക്കാരിന് പ്രശ്‌നമേയല്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കമെന്ന ഉള്‍വിളി ഉണ്ടായത്. പര്യടനത്തിന് കെഎസ്ആര്‍ടിസുടെ ബസ് കാരവന്‍ മോഡലില്‍ തയാറാക്കി വരുന്നു. അപ്പോഴും 40 അകമ്പടി വാഹനങ്ങള്‍ നിര്‍ബന്ധം.

നവകേരള സദസ് ആര്‍ക്കുവേണ്ടിയെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഉന്നയിച്ച അതേ ചോദ്യമാണ് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത്. വിറ്റ നെല്ലിന്‍റെ പണം കിട്ടാത്ത കര്‍ഷകര്‍, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍, ഉച്ചക്കഞ്ഞി കൊടുക്കാന്‍ പിരിച്ചുമടുത്ത പ്രധാനാധ്യാപകര്‍, നിക്ഷേപിച്ച പണം ലഭിക്കാതെ ആത്മഹത്യാമുനമ്പില്‍ നില്ക്കുന്ന സഹകരണസംഘം നിക്ഷേപകര്‍. എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇവരുടെ ഏതു പ്രശ്‌നമണ് നവകേരള സദസിലൂടെ മുഖ്യമന്ത്രി പരിഹരിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.

മുസ്‍ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ പ്രസംഗത്തിലുണ്ടായ വിവാദ പരാമർശത്തിൽ ശശി തരൂരിനെ പിന്തുണച്ച് കെ.മുരളീധരൻ എംപി.ശശി തരൂരിന്റെ പ്രസംഗം പലസ്തീനൊപ്പവും ഇസ്രയേലിന് എതിരായിട്ടാണെന്നും അവിടെ പ്രസംഗിച്ചതിൽ ഒരു വാചകം ഒഴിച്ച് ബാക്കി എല്ലാം പാർട്ടി നിലപാടാണെന്നും മുരളീധരൻ പറഞ്ഞു. റാലിയിൽ ഹമാസിനെ ഭീകരർ എന്നായിരുന്നു തരൂർ വിശേഷിപ്പിച്ചത്.

‘‘ഒക്ടോബർ ഏഴിനു നടന്ന സംഭവത്തെ ഭീകരാക്രമണമായിട്ടു കോൺഗ്രസ് അംഗീകരിക്കുന്നില്ല. ശശി തരൂർ ഇതുവരെ സ്വീകരിച്ച ബിജെപി വിരുദ്ധ നിലപാടുകളെ ഒരു വാചകത്തിന്റെ പേരിൽ അംഗീകരിക്കാതിരിക്കാൻ പറ്റില്ല. അദ്ദേഹം ആന്റി ബിജെപിയാണ്, പ്രോ പലസ്തീനാണ്. ഇസ്രയേൽ അനുകൂലിയല്ല. തരൂരിനെ ദുർബലമാക്കുന്നതു തിരുവനന്തപുരത്ത് ബിജെപിയെ സഹായിക്കും. അതുകൊണ്ടാണ് ബിജെപി നേതാക്കന്മാർക്ക് ഇപ്പോൾ തരൂർ പ്രേമം തുടങ്ങിയിരിക്കുന്നത്.അദ്ദേഹം അതു മനസിലാക്കി പ്രവർത്തിക്കുമെന്ന് കരുതുന്നു.’’– മുരളീധരൻ പറഞ്ഞു.

സോളാർ പീഡനക്കേസില്‍ പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. കോൺഗ്രസ് നേതാവാണ് കെ സി വേണുഗോപാൽ. ഹർജിയെ തുടർന്ന് കോടതി നോട്ടീസ് അയച്ചു.  ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീൻ ചിറ്റ് നല്‍കിയിരുന്നത്.

കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട്  സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയപരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളിയത്.  വേണുഗോപാലിനെതിരെയായി ചിത്രീകരണാരോപണവും ഉയർന്നിരുന്നു.

ഇതും വ്യാജമാണെന്ന് സിബിഐ അന്വേഷണ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെതിരായ കേസിലെ സിബിഐയുടെ നിലപാട് എന്തായിരിക്കുമെന്നതില്‍ ഏറെ രാഷ്ട്രീയപ്രാധാന്യം ഉണ്ടായിരുന്നു.

ഭക്ഷ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സി പി ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ടാർഗറ്റ് അച്ചീവ് ചെയ്താൽ മാത്രമേ കൂലി ലഭിക്കുള്ളു എന്ന് പറയുന്നത് മര്യാദകേടാണെന്നും പറഞ്ഞു. എ ഐ ടി യു സി സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടപ്പിച്ച സമരത്തിൽ വച്ചായിരുന്നു സ്വന്തം പാർട്ടിയിൽ നിന്നുള്ള മന്ത്രി ഭരിക്കുന്ന വകുപ്പിനെതിരെ പന്ന്യൻ രവീന്ദ്രൻ രൂക്ഷ വിമർശനം നടത്തിയത്.

സാധനം കൊടുക്കുന്ന ആളുകൾ പട്ടിണി കിടന്ന് ജീവിക്കാൻ പറ്റുമോ. ഒരു മാസം കൂലിപ്പണി എടുക്കുന്ന ആളുകൾക്ക് ശമ്പളം മുടങ്ങുന്നില്ലലോ ? ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിന് ഒരു കുഴപ്പവുമില്ല. അവരുടെ ശമ്പളമെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്. കുഴപ്പം പാവപ്പെട്ടവർക്കാണ്.ഇത് സർക്കാരിന്റെ നയമല്ല.

സർക്കാർ ജനങ്ങളുടെ സർക്കാരാണ്. നീതിപൂർവമായ നമ്മുടെ നാട്ടിൽ ഭരണം നടത്തുന്ന സർക്കാരാണ് ഈ സർക്കാർ. ലാഭമുണ്ടെങ്കിൽ ശമ്പളം കൊടുക്കുന്നതാണ് സർക്കാർ നയം, അത് കച്ചവടമാണ്, ഇത് കച്ചവടമല്ല ഭരണമാണ് . പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.താത്ക്കാലിക ജീവനക്കാർ ടാർഗറ്റ് അച്ചീവ് ചെയ്താലേ ജോലി ചെയ്യാൻ കഴിയൂ എന്നത് മര്യാദകേടാണ്.

ഉദ്യോഗസ്ഥന്മാർക്ക് ഒപ്പിട്ടാലും ഒപ്പിട്ടില്ലെങ്കിലും ശമ്പളംകൃത്യമായി ലഭിക്കും. ജീവനക്കാരുടെ കാര്യം അങ്ങനെയല്ല. ലക്ഷക്കണക്കിന് വ്യാപാരം നടന്നാൽ മാത്രമേ തൊഴിലാളി വേണ്ടൂ എന്നതാണ്. ചരിത്രത്തിൽ എവിടെയും ഇല്ലാത്ത ഏർപ്പാടാണ് അത്. ഇത് ജനാധിപത്യ ഭരണകൂടമാണ്. പഴയകാലത്ത് നമ്മുടെ നാട്ടിൽ നടന്നപോലെ മുതലാളിമാരുടെ പിടിച്ചുപറി നടക്കാനുള്ള ഏർപ്പാടല്ല ഇത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി തത്വാധിഷ്ടിത മുന്നണിയാണ്. തൊഴിലാളികൾ ആ മുന്നണിയുടെ സർക്കാർ വരാൻ പണിയെടുത്തവരാണ്. ഇന്നും സർക്കാരിന്റെ കൂടെ നിൽക്കുന്നവരാണ്. അവർ ഇങ്ങനെ വരേണ്ടിവന്ന അവസ്ഥ എങ്ങനെ ഉണ്ടായി. ആരാണ് ഉത്തരവാദികൾ. സാമ്പത്തിക പ്രശ്നം കേരളത്തിൽ ഉണ്ട്. അതിന് പരിഹാരം കാണണം. അതിന് ഇതാണോ മാർഗം’,പന്ന്യൻ രവീന്ദ്രൻ ചോദിച്ചു.

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നു ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മധ്യപ്രദേശിൽ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടകയിലെ കലബുറഗിയിൽ സന്ദർശനത്തിനായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കർണാടകയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണ്. സംസ്ഥാനത്ത് ഒരു പദ്ധതികളും അനുവദിക്കുന്നില്ല. രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിലവിലെ കോൺഗ്രസ് സർക്കാർ കാര്യങ്ങൾ വേണ്ടവിധം ചെയ്യുന്നുണ്ടെന്നും ജനങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരമുണ്ട്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് നന്നായി മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. ഇവിടെയെല്ലാം വിജയിക്കുമെന്നാണ് ആത്മവിശ്വാസം. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരാണു ജനങ്ങൾ. കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ ഒന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്നും ഖർഗെ കുറ്റപ്പെടുത്തി.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനുകൂല നിലപാടുമായി ദേശിയ നിയമകമ്മീഷൻ. ഇത് സംബന്ധിച്ചുള്ള നിലപാട് കമ്മീഷൻ, രാംനാഥ് കോവിന്ദ് സമിതിയെ അറിയിക്കും. അടുത്ത ആഴ്ചയോടെഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് കമ്മീഷൻ സമിതിക്ക് കൈമാറുമെന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദൻറെ നേതൃത്വത്തിലുള്ള സമിതിയുടെ യോഗം ചേരുന്നത്.

സമിതിയുടെ രണ്ടാമത്തെ യോഗമാണ് നടക്കാൻ പോകുന്നത്. നിയമകമ്മീഷനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. യോഗത്തിൽ ദേശീയ നിയമകമ്മീഷൻ ചെയർമാൻ റിതു രാജ്. അവസ്തി, കമ്മീഷനിലെ അംഗമായ ഡോ ആനന്ദ് പള്ളിവാൾ എന്നിവരാകും പങ്കെടുക്കുക. ലോക്സഭാക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള നടപടികൾക്കുള്ള രൂപരേയാണ് യോഗത്തിൽ നിയമകമ്മീഷൻ നൽകുന്നത്. 2029ലെ തിരഞ്ഞെടുപ്പ് മുതലായിരിക്കും ഒരു തിരിഞ്ഞെടുപ്പെന്ന ആശയം പ്രാബല്യത്തിലാവുന്നത്.ഇത് സംബന്ധിച് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ധാരണയായിട്ടുണ്ട്.

അതെസമയം ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾക്ക് കുറച്ചു കൂടി സവാകാശം വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒരു വർഷമെങ്കിലും തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. വിഷയത്തിൽ രാഷ്ട്രീയപാർട്ടികളുടെയും അഭിപ്രായം തേടാൻ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.