ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നു ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മധ്യപ്രദേശിൽ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടകയിലെ കലബുറഗിയിൽ സന്ദർശനത്തിനായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കർണാടകയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണ്. സംസ്ഥാനത്ത് ഒരു പദ്ധതികളും അനുവദിക്കുന്നില്ല. രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിലവിലെ കോൺഗ്രസ് സർക്കാർ കാര്യങ്ങൾ വേണ്ടവിധം ചെയ്യുന്നുണ്ടെന്നും ജനങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരമുണ്ട്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് നന്നായി മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. ഇവിടെയെല്ലാം വിജയിക്കുമെന്നാണ് ആത്മവിശ്വാസം. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരാണു ജനങ്ങൾ. കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ ഒന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്നും ഖർഗെ കുറ്റപ്പെടുത്തി.

