മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു. രാജീവയ്ക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ ഏജൻസികൾ കേസിലെ നടപടി ഊർജ്ജിതമാക്കുന്നത്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം. സഞ്ജയ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നതെന്നതും പ്രധാനപ്പെട്ടതാണ്.മൊഹാലിയിൽ എഎപി എംഎൽഎ കുൽവന്ത് സിങ്ങിന്‍റെ വീട്ടിലും റെയിഡ് നടന്നു. അറസ്റ്റ് ഉണ്ടായാലും രാജീവയ്ക്കരുതെന്ന് നേരത്തെ തന്നെ കേജരിവാളിനോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

