തന്റെ ഫോണും ഇമെയിലും ചോർത്തിയതായി ശശി തരൂർ.രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്നു പേരുടെ വിവരങ്ങൾ ചോർന്നതായി ആരോപിച്ചാണ് തന്റെ ഫോണിൽ മെസ്സേജ് വന്നതെന്ന് തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ഇന്ന് രാവിലെ ആദ്യം രംഗത്ത് വന്നത്.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി.സർക്കാരിന്റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.
ചോദ്യത്തിന് കോഴ ആരോപണത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹുവ മൊയ്ത്രയുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് വിലയിരുത്തപ്പെട്ടു. പിന്നീടാണ് ശശി തരൂരടക്കമുള്ള നേതാക്കള്‍ തങ്ങളുടെ ഫോണും ചോര്‍ത്തിയെന്ന ആക്ഷേപവുമായി രംഗത്ത് വന്നത്.അഖിലേഷ് യാദവ്. പവന് ഖേര എന്നിവരും സമാന പരാതിയുമായി രംഗത്ത് വന്നു. പെഗാസിസിന്റെ തുടർച്ചയാണോ ഇതന്ന് ആശങ്ക പ്രതിപക്ഷം പങ്ക് വക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വിമര്‍ശകരുടെ ഫോണുകളാണ് ചോര്ത്തപ്പെട്ടതെന്നത് ആക്ഷേപകരമാണ്.

