Politics (Page 88)

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ എന്‍ കെ പ്രേമചന്ദ്രനെ മറികടക്കാന്‍ കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കാനൊരുങ്ങി സിപിഐഎം. കഴിഞ്ഞ തവണ നേടിയ ഒന്നരലക്ഷത്തിന്റെ മഹാഭൂരിപക്ഷവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പ്രതിച്ഛായയുമാണ് വീണ്ടും കളത്തിലിറങ്ങാന്‍ എന്‍ കെ പ്രേമചന്ദ്രന്റെ ആത്മവിശ്വാസം.

കൊല്ലം ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രം ആര്‍ എസ് പിയുടേതു കൂടിയാണ്. ഇടതു വലതു മുന്നണിയ്‌ക്കൊപ്പം നിന്ന് മത്സരിച്ച ആര്‍എസ്പി ഒന്‍പത് തവണയാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചത്.കൊല്ലം ലോക്‌സഭ മണ്ഡലം സിപിഐഎം പിടിച്ചു വാങ്ങിയതോടെയാണ് ഇടതു ചേരിയോട് ഗുഡ് ബൈ പറഞ്ഞ് ആര്‍എസ്പി കോണ്‍ഗ്രസ് കൈപിടിച്ചത്.

രാഷ്ട്രീയത്തിനപ്പുറമുള്ള പ്രേമചന്ദ്രന്റെ പ്രതിച്ഛായയെ മറികടക്കാന്‍ ആരെന്ന ചോദ്യമാണ് ഇടതുകേന്ദ്രങ്ങളെ അലട്ടുന്നത്. പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയമസഭ മണ്ഡലത്തില്‍ കുണ്ടറ ഒഴികെയെല്ലാം കനത്ത ഭൂരിപക്ഷത്തില്‍ ഇടതുപക്ഷത്തിന്റെ കയ്യിലാണ്.എന്നിട്ടും ലോക്‌സഭയില്‍ ഇടതുവോട്ടുകള്‍ ചോര്‍ന്നു പോകുന്നതാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കണ്ടത്.

K muraleedharan

12 വയസ്സുകാരൻ ഫോൺ വിളിച്ചപ്പോൾ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ലീഗിനെതിരെ നടത്തിയ പരാമർശത്തിൽ കെ സുധാകരനെ മുരളീധരൻ പ്രതിരോധിച്ചു.

കെ സുധാകരൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് അത്ര ഗൗരവമാക്കേണ്ടതില്ല എന്ന് മുരളീധരൻ പറഞ്ഞു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രസംഗം കേട്ടാൽ ജനങ്ങളുടെ വയറു നിറയുമോ എന്നും കോളജ് തിരഞ്ഞെടുപ്പിൽ പോലും വിദ്യാർഥികൾ മാറ്റി ചിന്തിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. കെ സുധാകരൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണെന്നും അത് അത്ര ഗൗരവമാക്കേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ ഡി റെയ്ഡ്. സംസ്ഥാനത്താകെ 80 സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നതായി വിവരം. തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ആറ് മുതലാണ് റെയ്ഡ് ആരംഭിച്ചത്. വേലുവിന്റെ വീടും ഓഫീസും കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിലുമാണ് പരിശോധന.

സംസ്ഥാനത്തെ പി ഡബ്ലിയു ഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് റെയ്ഡ്. തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് ഈ നിരീക്ഷണം. റെയ്ഡിന് പ്രതിഷേധവുമായി കേന്ദ്ര സർക്കാറിനെതിരെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.

സിപിഎമ്മിന്‍റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുന്നതിൽ ലീ​ഗിൽ ആശയക്കുഴപ്പം. ഇതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങാനുള്ള സാധ്യതയേറുന്നത്.

ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിലാണ് സിപിഎം ൻറെ നേതൃത്വത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. മുസ്ലിം സംഘടനകളും ഇതിലുൾപ്പെടുന്നു. റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


തരൂര്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്നതും ലീഗിനെ ക്ഷണിക്കാൻ ഒരുങ്ങുന്നതും. എന്നാല്‍ ആ പരിപാടിയുടെ സംഘാടകകരായിരുന്ന ലീഗിനോട് വ്യത്യസ്തമായ സമീപനമാണ് സിപിഎം പ്രകടിപ്പിക്കുന്നത്.

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുൻ അധ്യാപിക ദീപ നിശാന്ത്. താനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളജിലല്ലന്നും 2 വർഷമായി മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു എന്നും പറയുന്നു.

കേരളവർമ്മയിലെ നിലവിലെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല.അവസാന വർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം.അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ടെന്നും ബഹുമാനമുണ്ടെന്നും ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നും മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതു കൊണ്ട് താന്‍ മൗനം പാലിക്കുകയാണെന്ന് ദീപാ നിശാന്ത് പറഞ്ഞു.

അഴിമതി കേസിനെ തുടർന്ന് രാജസ്ഥാനിൽ 25 സ്ഥലങ്ങളിലും ഛത്തീസ്​ഗഡിലും ഇഡി റെയ്ഡ്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. ഛത്തീസ്ഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രണ്ട് സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായിട്ടാണ് സംസ്ഥാനങ്ങളിൽ ഇന്ന് റെയ്ഡ് നടത്തുന്നത്. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ഇഡി നൽകിയ വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ റെയ്ഡ്. മഹാദേവ് ഓൺലൈൻ ആപ്പ് എന്ന ആപ്പ് വിവാദമായതിനെ തുടർന്നുള്ള അന്വേഷങ്ങൾ നേരത്തെ തന്നെ ഇ ഡി ചെയ്തിരുന്നു. അതിൽ നിന്നുമുള്ള പങ്ക് രാഷ്ട്രീയക്കാർക്കും ലഭിച്ചെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഛത്തീസ്​ഗഡിലെ റെയ്ഡ്.

മദ്യനയക്കേസിലെ ചോദ്യംചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. പകരം, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പിക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പോകുമെന്നാണ് സൂചന. ഇന്ന് ഹാജരാകാൻ കഴിയില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ നിലപാട്.വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഡൽഹി ഓഫീസിൽ ഹാജരാകാനാണ് കെജ്രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിക്ക് കത്ത് എഴുതുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് ഈ കത്തിൽ വിശദീകരിക്കുന്നുത്. കേസിനെ നിയമപരമായി നേരിടാനാണ് ആംആദിയുടെ തീരുമാനം.

ഇന്ന് ഹാജരാകാതിരിക്കുന്നത് കൊണ്ട്  പുതിയ സമൻസ് അയച്ചേക്കുമെന്നാണ് സൂചന. അതേസമയം, കെജ്രിവാൾ ഇന്ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പിക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പുറപ്പെടുമെന്നാണ് വിവരം. ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ബിജെപിയുടെ നിർദേശാനുസരണമാണ് നടപടിയെന്നും കെജ്രിവാൾ അന്വേഷണ ഏജൻസിക്ക് അയച്ച കത്തിൽ പറയുന്നു. നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോൾ ഹാജരാകാനില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും കാണിച്ച് കെജ്രിവാൾ കേന്ദ്ര ഏജൻസിക്ക് കത്ത് നൽകി. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തന്നെ ഈ പങ്കെടുക്കുന്നതിൽ നിന്നും അകറ്റി നിർത്താനാണ് നോട്ടീസ്’ എന്നാണ് കെജ്രിവാൾ നൽകിയിരിക്കുന്ന മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തനിക്ക് പ്രചരണയോഗത്തിനായി മദ്ധ്യപ്രദേശിലേക്ക് പോകേണ്ടതുണ്ടെന്നും ആ പ്രചരണപരിപാടി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും കെജ്രിവാൾ നൽകിയ മറുപടിയിൽ പറയുന്നു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്.എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.  വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവ പരത്തുന്നതെന്നാണ് പറയപ്പെടുന്നത്. കോൺഗ്രസ്  നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ രണ്ടാമത്തെ കേസാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എടുത്തിട്ടുള്ളത്.

കേരളീയത്തിന് ആശംസ നേർന്നു കൊണ്ട് മമ്മൂട്ടിയും മോഹൻലാലും കേരളീയം വേദിയിലെത്തി. മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയം എന്ന് മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാ സംഭവമായി മാറട്ടെ എന്നും ആശംസിച്ചു.

കേരളീയം കേരളത്തിന്റെ മാത്രം വികാരമല്ല. ലോക സാഹോദര്യത്തിന്റെ വികാരമായി മാറും. നമ്മൾ ലോകത്തിനു തന്നെ മാതൃകയാക്കും. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു ഉദാഹരണമായി കേരളം മാറട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.


മലയാളിയായതിൽ അഭിമാനമാണെന്ന് മോഹൻലാൽ പറഞ്ഞു. തിരുവന്തപുരത്തോളം പരിചിത നഗരം വേറെ ഇല്ലെന്നും. ഇതെന്റെ നഗരമാണെന്നും പറഞ്ഞു. അടുത്ത വർഷത്തെ കേരളീയം പരിപാടിയുെട പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ കേരളീയം പരിപാടിയുെട ബ്രാൻഡ് അംബാസിടർമാരായ മമ്മൂട്ടി, ശോഭന, കമൽ ഹാസൻ എന്നിവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു.

കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമെന്ന് നടൻ കമൽഹാസൻ. ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസ മേഖലയിലും കേരളം വികസന പാതയിൽ എന്ന് കമൽഹാസൻ.ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. താൻ മലയാളത്തിൽ സംസാരിക്കില്ലെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മനസ്സിലാക്കാൻ വേണ്ടിയാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നതെന്നും അത്രമാത്രം സവിശേഷമാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കേരള മോഡൽ വികസനം രാഷ്ട്രീയമായി സ്വാധീനിച്ചതായും പറഞ്ഞു.

തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമാണ് കേരളമെന്നും കമൽഹാസൻ.ഇഎംഎസിന്റെ ദീർഘവീക്ഷണം ഉൾപ്പെടെ വികസനത്തിന് കരുത്തായി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തത്. ഭൂപരിഷ്കരണത്തിൽ ഉൾപ്പെടെ കേരളം മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ കുതിപ്പിന് എല്ലാ ആശംസകളും നേർന്നു.