Politics (Page 87)

5 സംസ്ഥാനങ്ങളിൽ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്ന് പോള്‍ ഫലം. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേർന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്. നവാഡയില്‍ ട്രംപിന് 52 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ബൈഡന് 41 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേർന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്.

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെ സ്വാഗതം ചെയ്തു സിപിഎം. കോൺഗ്രസ് നടപടിയെടുത്താൽ ആര്യാടൻ ഷൗക്കത്തിനെ എൽഡിഎഫ് സംരക്ഷിക്കുമെന്ന് എ കെ ബാലൻ വ്യക്തമാക്കി. പാർട്ടി വിലക്കു മറികടന്നു മലപ്പുറത്തു പലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചതിൽ കോൺഗ്രസ് നടപടിക്കൊരുങ്ങുന്നതിനിടെയാണ് എ കെ ബാലന്റെ പ്രതികരണം.

ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ വളപൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടും. തൊടാൻ കഴിയില്ല. ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിനുള്ളിലെ ശക്തനായ മതേതരവാദിയാണ്. പലസ്തീൻ കാര്യത്തിൽ ശക്തമായ നിലപാടുള്ള ആളാണെന്നും എ കെ ബാലൻ പറഞ്ഞു.

ഷൗക്കത്തിനെതിരായി അച്ചടക്ക നടപടി എടുത്താൽ കോൺഗ്രസ് പരിപൂർണ്ണമായും ബിജെപിയുടെ നയത്തിന്റെ ഭാഗമാണെന്നു വ്യക്തമാകും. എന്തെങ്കിലും നടപടി വന്നാൽ ഷൗക്കത്തിനെ എല്ലാതരത്തിലും പിന്തുണയ്ക്കുന്ന നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി. ദില്ലി ഹൈക്കോടതിയിൽ ആദ്യം പോകാനായി സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി. പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷമാണ് നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണെന്നും അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ആണ് കോടതി നിർദ്ദേശം.

ന്യൂഡൽഹി: സമാജ് വാദി പാർട്ടിയ്ക്ക് തിരിച്ചടി. ഉത്തർ പ്രദേശിലാണ് പാർട്ടിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. പാർട്ടി സ്ഥാപക നേതാവും ലഖിംപുർഖേരിയിൽനിന്ന് മൂന്നുവട്ടം ലോക്സഭാംഗവുമായ രവി പ്രകാശ് വർമയും മകൾ പൂർവി വർമ്മയും പാർട്ടിവിട്ടു. തിങ്കളാഴ്ച്ച ഇവർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

കുർമി സമുദായാംഗമാണ് രവി പ്രകാശ്. സംസ്ഥാനത്തെ ഒബിസി നേതാക്കന്മാരിൽ പ്രമുഖനാണ് ഇദ്ദേഹം. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും എസ്.പിയും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് രവി പ്രകാശും മകളും പാർട്ടി വിടുന്നത്.

സമാജ് വാദി പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതിനേത്തുടർന്നാണ് പാർട്ടി വിടാനുള്ള തീരുമാനം കൈക്കൊള്ളാൻ നിർബന്ധിതരായത് എന്നാണ് രവി പ്രകാശും പൂർവിയും വ്യക്തമാക്കുന്നത്. എം.ബി.ബി.എസ്. ബിരുദധാരിയായ പൂർവി 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഖിംപുർഖേരിയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ അജയ് മിശ്രയോട് പരാജയപ്പെട്ടു.

രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. നവംബറിൽ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരള കോൺഗ്രസ് (ബി).

ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. പാർട്ടിയിലെ ധാരണ പ്രകാരമാണ് സർക്കാർ രണ്ടര വർഷം പൂർത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകാതിരുന്നത്. അധിക സമയം ഇല്ലാത്തത് കൊണ്ടാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മർദ്ദങ്ങളിലേക്ക് പാർട്ടിയും ഗണേഷും കടന്നത്.

ബെറ്റിംഗ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാദേവ് ഗെയിമിംഗ് ആപ്പ് തട്ടിപ്പ് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ബന്ധം വിശദീകരിക്കണമെന്നും വാതുവെപ്പ് ആപ്പ് പ്രമോട്ടർമാർ നൽകിയ ഹവാല പണം ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ഉപയോഗിച്ചതായും മോദി ആരോപിച്ചു. ഛത്തീസ്ഗഡിലെ ദുർഗിൽ ബിജെപി പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു ആരോപണം ഉയർത്തത്.

ഛത്തീസ്ഗഡ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയും വഞ്ചിക്കുകയും ചെയ്തു. കൂടാതെ നിങ്ങളെ കൊള്ളയടിക്കാൻ മറ്റുള്ളവർക്കും അവസരമുണ്ടാക്കി. അഴിമതിയിലൂടെ ഖജനാവ് നിറയ്ക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായി ‘മഹാദേവന്റെ’ പേരുപോലും അവർ വെറുതെ വിട്ടില്ല – മോദി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് റായ്പൂരിൽ ഒരു വലിയ ഓപ്പറേഷൻ നടത്തുകയും വൻ തോതിൽ കറൻസി നോട്ടുകളുടെ ശേഖരം കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പണം ചൂതാട്ടക്കാരുടെയും പന്തയം വെക്കുന്നവരുടെയുംതാണെന്ന് ആളുകൾ പറയുന്നുണ്ട്. ഈ കൊള്ളയടിച്ച പണം കൊണ്ട് കോൺഗ്രസ് നേതാക്കൾ വീടു നിറയ്ക്കുകയാണ്. ഈ പണം ആരെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും ഈ അഴിമതിയിൽ ദുബായിൽ കഴിയുന്ന കുറ്റാരോപിതരായി എന്ത് ബന്ധമാണുള്ളതെന്ന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഛത്തീസ്ഗഢിലെ ജനങ്ങളോട് പറയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലീഗിന്റെ നിലപാടിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിറ്റാണ്ടുകളുടെ ബന്ധം മുന്നണിയോട് ഉണ്ടെന്നും അതിന്റെ ശക്തി തെളിയിക്കുന്നതാണ് ലീ​ഗിന്റെ നിലപാടെന്നും വി ഡി സതീശൻ വ്യക്തമാക്കി.സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.

സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില അഭിപ്രായ വ്യത്യാസങ്ങൾ പണ്ട് നിലനിന്നിരുന്നു. ഇന്ന് അതില്ല.കോൺഗ്രസും ലീഗും ജ്യേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ വ്യക്തമാക്കി. റാലിയിൽ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം എന്നാൽ റാലിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കി.

കേരളീയത്തിനായി സർക്കാർ ഒരുക്കിയത് അര കോടിയുടെ ലൈറ്റിംഗ് . ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സെമിനാറിന് എത്തുന്നവര്‍ക്ക് ആഹാരം നൽകാൻ സ്പോൺസര്‍മാരെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത വകുപ്പുകൾക്ക് ഏഴ് ലക്ഷം രൂപയും അനുവദിച്ചു.

27 കോടി രൂപ ആദ്യം അനുവദിച്ചതിന് പുറമെയാണ് സെമിനാറിന് എത്തുന്നവര്‍ക്ക് ആഹാരമടക്കം സൗകര്യങ്ങൾ ഒരുക്കാൻ സ്പോൺസർമാരെ കിട്ടാത്ത വകുപ്പുകൾക്ക് മാത്രമായി ഏഴ് ലക്ഷം രൂപ കൂടി അനുവദിച്ചത്. ലൈറ്റിടാനുള്ള ചുമതല ഏറ്റെടുത്തത് ഊരാളുങ്കലാണ്. 25 ലക്ഷം രൂപ തുടക്കത്തിൽ അഡ്വാൻസ് നൽകിയിരുന്നു. ഇതിനോടൊപ്പം പുതിതായുള്ള 25 ലക്ഷം രൂപ കൂടി ചേര്‍ത്താൽ അരക്കോടിയാണ് സർക്കാർ ഊരാളുങ്കലിന് അനുവദിച്ച മുൻകൂര്‍ പണം.

കാണികളുടെ എണ്ണക്കുറവ് പരിഹരിക്കാൻ കുടുംബത്തോടെ എത്തണമെന്നാണ് സര്‍ക്കാർ ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും വാക്കാലുള്ള നിർദേശം. പരമാവധി ആളെ പങ്കെടുപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ വകുപ്പുകൾ മുൻകയ്യെടുത്ത് മറ്റ് ജില്ലകളിൽ നിന്നും ആളെ ഇറക്കുന്നുണ്ട്.അവസാനത്ത അവധി ദിവസങ്ങളിൽ സര്‍ക്കാര്‍ ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും കുടുംബത്തോടെ എത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മണിപ്പൂരിൽ മെയ്തേയ് മേധാവിക്ക് നേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ ആരാണ് എന്നുള്ളതിൽ വ്യക്തമല്ല. വെസ്റ്റ് ഇംഫാൽ ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.മെയ്തേയ് ലീപുൺ തലവൻ മയങ്ബാം പ്രമോത് സിംഗിന് നേരെയാണ് ആക്രമണം.

പ്രമോത് സിംഗും ഡ്രൈവറും ലാംഗോളിലെ മെയ്തേയ് ലീപുൺ ഓഫീസിൽ ഒരു മീറ്റിംഗിനായി പോകുകയായിരുന്നു. ലാംഗോളിൽ ഒരു ആശുപത്രിക്ക് സമീപം കാറിൽ എത്തിയ തോക്കുധാരികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ആറോളം തവണയാണ് വെടിയുതിർത്തത്.സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഇരുവർക്കും പരുക്കുകളില്ല.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേന്ദ്രം തീരുമാനിച്ചതിനേക്കാൾ മൂന്നിരട്ടി സൗജന്യ ചികിത്സ നൽകാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനമൊട്ടാകെ സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനo കേരളമാണെന്നും പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്‌സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന്പൊ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരളീയത്തിനോട് അനുബന്ധിച് ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യമായി സാന്ത്വന പരിചരണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നതെന്നും . ഇപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി
കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്‌സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പാക്കി ഗൃഹ പരിചരണം ശാസ്ത്രീയമാക്കിയെന്നും പറഞ്ഞു.

താലോലം, ഹൃദ്യം, ശ്രുതിതരംഗം എന്നിവ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി.നീതി ആയോഗ് സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണെന്നും മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.

ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളം മുൻപന്തിയിലാണ്.കോഴിക്കോട് കണ്ടെത്തിയ നിപ വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേരളത്തിന് കഴിഞ്ഞുവെന്നും. ഇതിന് ഒരേ മനസ്സോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നതായും മന്ത്രി പറഞ്ഞു.

.