രാജസ്ഥാനിലും ഛത്തീസ്​ഗഡിലും ഇഡി റെയ്ഡ്

അഴിമതി കേസിനെ തുടർന്ന് രാജസ്ഥാനിൽ 25 സ്ഥലങ്ങളിലും ഛത്തീസ്​ഗഡിലും ഇഡി റെയ്ഡ്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. ഛത്തീസ്ഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രണ്ട് സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായിട്ടാണ് സംസ്ഥാനങ്ങളിൽ ഇന്ന് റെയ്ഡ് നടത്തുന്നത്. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ഇഡി നൽകിയ വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ റെയ്ഡ്. മഹാദേവ് ഓൺലൈൻ ആപ്പ് എന്ന ആപ്പ് വിവാദമായതിനെ തുടർന്നുള്ള അന്വേഷങ്ങൾ നേരത്തെ തന്നെ ഇ ഡി ചെയ്തിരുന്നു. അതിൽ നിന്നുമുള്ള പങ്ക് രാഷ്ട്രീയക്കാർക്കും ലഭിച്ചെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഛത്തീസ്​ഗഡിലെ റെയ്ഡ്.