തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ ഡി റെയ്ഡ്. സംസ്ഥാനത്താകെ 80 സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നതായി വിവരം. തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ആറ് മുതലാണ് റെയ്ഡ് ആരംഭിച്ചത്. വേലുവിന്റെ വീടും ഓഫീസും കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിലുമാണ് പരിശോധന.
സംസ്ഥാനത്തെ പി ഡബ്ലിയു ഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് റെയ്ഡ്. തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് ഈ നിരീക്ഷണം. റെയ്ഡിന് പ്രതിഷേധവുമായി കേന്ദ്ര സർക്കാറിനെതിരെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.

