Politics (Page 75)

നവകേരള സദസ്സ് അശ്ലീല സദസ്സാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസ് പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂർത്ത് നടത്തുന്നഅശ്ശീല സദസെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. സ്കൂൾ മതിലുകളും കെട്ടിടങ്ങളും പൊളിഞ്ഞ് വീഴുന്നത് മഹാരാജാവിന്റെ എഴുന്നള്ളപ്പിൽ സ്വാഭാവികം എന്നും പറഞ്ഞു. രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണ് തന്റെ മണ്ഡലത്തിലെ സ്കൂൾ മതിൽ പൊളിച്ചതുംഎന്നും വിഡി സതീശന്‍ പറ‌‌ഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയെക്കാൾ കൂടുതൽ സന്തോഷിച്ചത്. സി.പി.എം പ്രതിനിധിയെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാൻ യെച്ചൂരിയെപ്പോലും സമ്മർദത്തിലാക്കിയ നേതാവാണ്. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ വൈകുന്നത് ഇതുമായി ചേർത്ത് വായിക്കണം പകൽ സിപിഎമ്മും രാത്രി ബിജെപിയുമാവുന്ന മുഖ്യമന്ത്രി.പിണറായി കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

മിസോറമില്‍ ചരിത്രമെഴുതി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തില്‍ എത്തി. 22 സീറ്റുകളില്‍ വിജയിച്ചു. ആകെ 40 സീറ്റുകളായിരിന്നു ഉണ്ടായിരുന്നത്. നാലു സീറ്റുകളില്‍ ലീഡ് ചെയ്താണ് വിജയിച്ചത്. സോറം പീപ്പിൾസ് മൂവ്മെന്റ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ലാൽഡുഹോമ സെർച്ചിപ്പ് മണ്ഡലത്തില്‍ വിജയിച്ചു. ഐസോളില്‍ നാളെ എം.എല്‍.എമാരുടെ യോഗം ചേരും. വന്‍ തിരിച്ചടിയാണ് ഭരണമുന്നണിയായ എംഎന്‍എഫിന് ഉണ്ടായത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോൽവി നേരിട്ടു.തോറ്റവരില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പെടുന്നു.

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുമ്പോൾ ചർച്ചയാകുന്ന പേരാണ് രേവന്ദ് റെഡ്ഡിയുടേത്. തെലങ്കാനയിൽ കോൺഗ്രസിന് അനുകൂലമായ ജനവിധിയുണ്ടായതിൽ രേവന്ദ് റെഡ്ഡിയുടെ പങ്ക് വളരെ വലുതാണ്. ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖമായി മാറിയ നേതാവാണ് അദ്ദേഹം.

പ്രതിദിനം കുറഞ്ഞത് നാല് തെരഞ്ഞെടുപ്പ് റാലികളെ എങ്കിലും അദ്ദേഹം തെലങ്കാനയിൽ അഭിസംബോധന ചെയ്തിരുന്നു. സംഘപരിവാർ വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച രേവന്ത് റെഡ്ഡി പിന്നീട് ആന്ധ്രയിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം നീങ്ങി. 2004 മുതൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് ഒപ്പം അദ്ദേഹം ചേർന്നു. രണ്ടു തവണ കൊടങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി.

തെലങ്കാനയിൽ ടി ഡി പിയുടെ ശക്തി ക്ഷയിച്ചു തുടങ്ങിയതോടെ 2017 ൽ രേവന്ദ് റെഡ്ഡി കോൺഗ്രസിലേക്ക് ചുവടു മാറി. 2018 ൽ സ്വന്തം മണ്ഡലമായ കൊടങ്ങലിൽ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ, 2019ൽ മൽകാജ്ഗിരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം പാർലമെന്റിലുമെത്തി. ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡി എത്തുന്നത്. പിന്നീട് തെലങ്കാന സർക്കാരിനെതിരെ പല വിഷയങ്ങളിലും അദ്ദേഹം ആഞ്ഞടിച്ചു.

119 അംഗ നിയമസഭയിൽ 65 -ൽ അധികം സീറ്റുകളുമായി കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രി കസേരയിലേക്ക് പാർട്ടി പ്രഥമ പരിഗണന നൽകുന്നത് രേവന്ദ് റെഡ്ഡിക്കാണെന്ന വിവരമാണ് പുറത്തു വരുന്നത്.

തിരുവനന്തപുരം മാറന്നലൂരിൽ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ. പ്രദീപ് ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ആക്രമണം ഐഎൻടിയുസി പ്രവർത്തകൻ ശ്രീകുമാറിന്റെ വീടിനുനേരെയും ഉണ്ടായി. അടിച്ചുതകർത്തത് തിരുവനന്തപുരം മാറനല്ലൂരിൽ നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ്. INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന് നേരെ കല്ലെറിഞ്ഞു ജനൽച്ചില്ലകൾ തകർക്കുകയും ചെയ്തു. കൂടാതെ കാറുകളും ടിപ്പറകളും അടിച്ചു തകർത്തു. റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ രാത്രി ഒരു മണിയോടെയാണ് അടിച്ചു തകർത്തത്.

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെയാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ പരിഹാസം ഉന്നയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണെന്നും വയനാട്ടിൽ വന്നിരുന്നല്ലെന്നും പി വി അൻവർ വ്യക്തമാക്കി. ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും, കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബിജിഎമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ മനുസൻ തളരില്ല,കോൺഗ്രസ് തോൽക്കില്ല,തിരിച്ച് വരും’.
കേരളത്തിലെ കോൺഗ്രസുകാർ വക,
രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്,
ബി.ജി.എമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്.
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.
‘വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്’.

തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്ന് വി ഡി സതീശൻ പറഞ്ഞു.

കേരള നിയമസഭാ പാസാക്കിയ നിയമത്തിൽ വി സി നിയമനത്തിൽ പ്രൊചാൻസലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തിൽ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. തന്റെ കടമകൾ ഭയമോ, പ്രീതിയോ, വാത്സല്യമോ, ദുരുദ്ദേശമോ ഇല്ലാതെ നിർവഹിക്കുമെന്നും, ഭരണഘടന മൂല്യങ്ങളെയും നിയമങ്ങളും ഉയർത്തിപ്പിടിക്കും എന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി സ്വജനപക്ഷപാതപരവും നിയമവിരുദ്ധവുമായ ഇടപെടൽ നടത്തി എന്ന കോടതിയുടെ കണ്ടെത്തൽ അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തിരിച്ചടി. ആകെ 45 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് ഒരിടത്തും വിജയിക്കാൻ കഴിഞ്ഞില്ല. രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ഭദ്ര, ദുങ്കർഗഡ് സീറ്റുകളാണ് സിപിഎമ്മിന് നഷ്ടമായത്.

അതേസമയം, തെലങ്കാനയിലെ കോതഗുഡെം നിയമസഭാ സീറ്റിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സിപിഐ വിജയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ കുനമനേനി സാംബശിവ റാവു 80336 വോട്ടിന് ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി ജലാഗം വെങ്കിട്ട് റാവുവിനെ പരാജയപ്പെടുത്തി.

തെലങ്കാനയിൽ സിപിഎം 19 സീറ്റിൽ ഒറ്റയ്ക്കു മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാൻ കഴിഞ്ഞില്ല. രാജസ്ഥാനിൽ 17 മണ്ഡലങ്ങളിൽ പാർട്ടി മത്സരിച്ചിരുന്നു. മധ്യപ്രദേശിൽ നാലിടത്തും ഛത്തീസ്ഗഡിൽ മൂന്നിടത്തും സിപിഎം പരാജയപ്പെട്ടു.

കോഴിക്കോട്: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പ്രീണന നയം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കളെക്കുറിച്ച് യഥാർഥ ചിന്തയുണ്ടായിരുന്നെങ്കിൽ അവർക്കുവേണ്ടി ജോലിയും ഫാക്ടറികളും ഉണ്ടാക്കുകയായിരുന്നു പിണറായി വിജയൻ ചെയ്യേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലെത്തിയ രാഹുൽ ഗാന്ധി, പിണറായി വിജയനൊപ്പം നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് താൻ കരുതിയതെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. സിപിഎം ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും കേരളത്തിൽ ഉണ്ട്. ഇരുവരും ചേർന്ന് ഒരുമിച്ച് നവകേരള സദസിൽ പങ്കെടുക്കും എന്നാണ് കരുതിയത്. എന്നാൽ അങ്ങനെയൊന്നും കണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌ട്രോങ്ങ് കേരളം ഫസ്റ്റ് കേരളം എന്നതാണ് എൻഡിഎയുടെ നയം. ഹമാസ് എന്തു ചെയ്താലും അത് ന്യായീകരിക്കപ്പെടേണ്ടതാണ് എന്നാണ് ചില സിപിഎം നേതാക്കൾ പറഞ്ഞത്. എന്നാൽ ബഹ്‌റൈൻ സുൽത്താൻ അടക്കം ഹമാസ് നടത്തിയ കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്. അവർ പറയുമ്പോൾ സത്യവും ഞങ്ങൾ പറയുമ്പോൾ വർഗീയതയും ആകുന്നത് എങ്ങനെയാണെന്ന് സിപിഎം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാൻ സാധിക്കുന്ന ശക്തികളെ കോൺഗ്രസ് യോജിപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാകില്ല. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് പ്രവർത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരാജയത്തിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കണം. വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതക്കൊപ്പം നിന്നു. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മന്ത്രി പി എ മുഹമ്മദ് റിയാസും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി കോൺഗ്രസുകാർ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെയോഗം വിളിച്ച് ഇന്ത്യാ മുന്നണി. ചൊവ്വാഴ്ചയാണ് ഇന്ത്യ മുന്നണി യോഗം വിളിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ച് ചേർക്കുന്നത്.

ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നത് മൂന്ന് മാസങ്ങൾക്ക് മുൻപാണ്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ നേരത്തെ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പാർട്ടി കൂടുതൽ താൽപര്യം കാട്ടുന്നതെന്നായിരുന്നു അദ്ദേഹം ഉയർത്തിയ വിമർശനം.