Politics (Page 74)

മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ. നേരിട്ട് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മാധ്യമങ്ങളിലൂടെ സംസാരിക്കരുത്. ബില്ലുകളുടെയും ഓർഡിനൻസുകളുടെയും അടിയന്തര സാഹചര്യം രാജ്ഭവനിലെത്തി ബോധ്യപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ.

“ആരോടും തനിക്ക് മുൻവിധിയില്ല. പറയേണ്ടത് നേരിട്ട് പറയുക. മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ല. നിയമസഭ ബില്ലുകളിൽ ഒപ്പിടാം, പക്ഷേ സാഹചര്യവും ആവശ്യകതതയും എന്തെന്ന് സർക്കാർ ബോധ്യപ്പെടുത്തണം. സുപ്രീംകോടതി വിധിക്ക് പിന്നാലെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാന്‍സലർമാരെ നിയമിക്കാൻ നടപടി തുടങ്ങി. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ല. പക്ഷേ ഇനി സമ്മർദത്തിന് വഴങ്ങില്ല” ഗവർണർ കൂട്ടിച്ചേർത്തു.

ഭരണഘടനയെ മുഖ്യമന്ത്രിയുടെ അനുയായികളോടും പാർട്ടിമെമ്പർമാരോടും നിന്ദിക്കരുതെന്ന് പറയണം, പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീർ എന്നു വിളിക്കുന്നത് നിർത്താൻ പറയണം, വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിർത്താൻ പറയണം. ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ഇവയൊക്കെയാണ്. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകു​ന്ന കാര്യങ്ങളാണിവയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചു ചേർത്ത ഇന്ത്യ മുന്നണി യോഗം മാറ്റിവെച്ചു. മറ്റു കക്ഷി നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെയാണ് ഇന്ത്യ മുന്നണി യോഗം വിളിച്ചു ചേർത്തത്.

ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.പിയിലെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ അസൗകര്യം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ഡിസംബർ 17ന് പാർട്ടി അദ്ധ്യക്ഷൻമാരുടെ യോഗം ചേരുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് ലല്ലു പ്രസാദ് യാദവ് അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നാണ് മമത ബാനർജി അറിയിച്ചത്. ചെന്നൈയിലെ പ്രളയം കാരണം യോഗത്തിനെത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് സ്റ്റാലിൻ പറഞ്ഞത്. നിതീഷ് കുമാറും അഖിലേഷ് യാദവും പ്രതിനിധികളെ അയക്കാമെന്ന് അറിയിച്ചിരുന്നു.

കർണാടകയിൽ ലോകായുക്തയുടെ വ്യാപക റെയ്ഡ്. 13 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പരിശോധന. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവും രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.പുലർച്ചെയാണ് ബെംഗളൂരുവിലെ മൂന്നിടങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.

70 ലധികം സ്ഥലങ്ങളിൽ 200ലധികം ഉദ്യോഗസ്ഥർ പരിശോധന നടത്തി. 3 കിലോ സ്വർണം, റെയ്ഡിൽ 6 ലക്ഷം രൂപ വിലമതിക്കുന്ന പണം, 25 ലക്ഷം രൂപയുടെ വജ്രങ്ങൾ, 5 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാനത്ത് ഓഗസ്റ്റ് 17നും ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. ബിദാർ, ധാർവാഡ്, കുടക്, റായ്ച്ചൂർ, ദാവൻഗെരെ, ചിത്രദുർഗ തുടങ്ങി 48 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

ബിജെപി ഇതര മഹാസഖ്യം ‘ഇന്ത്യ’ നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കോൺഗ്രസ് ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വിളിച്ചിരുന്നു.

പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ടാക്കിയത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ് മത്സരിച്ചതാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ബുധനാഴ്ച നടത്താൻ നിശ്ചയിച്ച യോഗത്തിൽ വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

എം.കെ സ്റ്റാലിന് മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചതിനാൽ യോഗത്തിൽ പങ്കെടുക്കാനാകില്ല. നിതീഷ് കുമാർ ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കില്ലെന്നും മമത ബാനർജിയും അഖിലേഷ് യാദവും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. യോഗം മാറ്റിവച്ചത് ഈ സാഹചര്യം കണക്കിലെടുത്താണ്. രണ്ടാഴ്ചയ്ക്ക് ശേഷം യോഗം ചേരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ്.

ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. ബില്‍ ജമ്മു കശ്മീര്‍ നിയമസഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തുന്നു. കൂടാതെ ഏഴ് സീറ്റുകള്‍ പട്ടികജാതികള്‍ക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനും സംവരണം ചെയ്യുന്നു.

വലിയ പ്രതിഷേധങ്ങളില്ലാതെ ഏറെക്കാലത്തിന് ശേഷമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നത്. ഇന്നലെ സഭ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും നടപടിക്രമങ്ങള്‍ പ്രതിപക്ഷ സഹകരണത്തോടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നികുതി വിഹിതം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനോട് എതിര്‍പ്പുള്ളത് എന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ധനപ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് എന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. നികുതിവെട്ടിപ്പുകാരുടെ പറുതീസയാണ് കേരളമെന്നും ആര്‍ക്കും കൊണ്ടു വന്ന് എന്തു വില്‍ക്കാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് വിഡി സതീശന്‍ പറഞ്ഞു. ആഴ്ചയില്‍ നാലു ദിവസമെങ്കിലും സെക്രട്ടറിയേറ്റിലുണ്ടാകേണ്ടയാളാണ് ധനമന്ത്രി.

44 ദിവസത്തേക്ക് മുഖ്യമന്ത്രി ധനമന്ത്രിയെയും കൂട്ടി പോയിരിക്കുവാണ്.ഒരു വിധത്തിലുള്ള ധനകാര്യ സംബന്ധമായ ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ഇപ്പോള്‍ ട്രഷറി അടഞ്ഞുകിടക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയാണെന്നും വികസന പദ്ധതികള്‍ ഉള്‍പ്പെടെ താളം തെറ്റിയിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

മന്ത്രിമാരെ കൊണ്ട് ഇതിനിടെയാണ് ടൂര്‍ പോയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ പോലും ഇല്ലെന്നും നാഥനില്ല കളരിയായെന്നും അരാജകത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സപ്ലൈകോ അടച്ചുപൂട്ടലിന്റെ ഭിഷണിയില്‍, കെഎസ്ആര്‍ടിസി തകരുകയാണ്, നെല്ല് സംഭരണത്തിന്റെ പണം നല്‍കാനുണ്ട്, 40,000 കോടിയാണ് കെഎസ്ഇബിയുടെ കടം എന്നും സതീശന്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് മുന്നണിയല്ല. ആ പാർട്ടിയാണ് രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രി നവകേരള സദസിനെതിരായ സതീശന്‍റെ വിമർശനങ്ങളെ തള്ളി. സതീശന് എന്തോ പറ്റിയിരിക്കുകയാണ്. പറ്റുമെങ്കിൽ മാധ്യമങ്ങള്‍ ഉപദേശിക്കണം.കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ ടി എൻ പ്രതാപൻ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് നല്ല നീക്കമെന്നും അദ്ദേഹം പറഞ്ഞു.ഇത് വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്ത: ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് കോൺഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ നീക്കം.

ഇന്ത്യ സഖ്യ നേതൃത്വം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകണമെന്ന പരോക്ഷ സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ബിജെപിയെ തോൽപ്പിച്ച ചരിത്രമുള്ളവർക്ക് നേതൃ സ്ഥാനം നൽകണമെന്നാണ് തൃണമൂൽ പറയുന്നത്. പാർട്ടിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നൽകേണ്ടത് ബിജെപിയെ പല തവണ തോൽപ്പിച്ച് പരിചയമുള്ള ആളായിരിക്കണമെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.

കോൺഗ്രസ് തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രാദേശിക നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകണമെന്ന ആവശ്യവും മുഖപ്രസംഗത്തിൽ ഉന്നയിക്കുന്നു. ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളിൽ പ്രചാരണം നടത്തിയെങ്കിലും മമത ബാനർജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും എഡിറ്റോറിയൽ വിശദമാക്കുന്നു.

സർക്കാരിന്റെ നയം എന്നത് പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ നിലപാടായി തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ കാണേണ്ടതില്ല. മന്ത്രിയുടെ പ്രതികരണം
അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു. സർക്കാർ നയമല്ല ഒരിക്കലും കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത്.

ഗുണമേന്മ എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും വർദ്ധിപ്പിക്കുക എന്നതാണ്. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.ഏറെ പ്രകീർത്തിക്കപ്പെട്ടതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക. കേരളം ദേശീയ ഗുണനിലവാര സൂചികകളിലും മുൻപന്തിയിലാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും അഭിനന്ദിച്ചതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

തൃശ്ശൂർ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ലെന്നും രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കെതിരെയാണോ സിപിഎമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് കോൺഗ്രസ് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിർപ്പുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത്. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർത്തുകൊണ്ടാകണമല്ലോ അത്. കോൺഗ്രസിന് അതിന് കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കോൺഗ്രസിന്റെ സമുന്നതനായ നേതാവായ കമൽനാഥിന്റെ പ്രചരണ രീതി എന്തായിരുന്നു. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് നിൽക്കുന്ന രീതിയിലായിരുന്നില്ലെ അത്.ഇത്തരത്തിലുള്ള ദുർഗതി ഉണ്ടാക്കിവെച്ചത് കോൺഗ്രസാണ് എന്ന് നാം തിരിച്ചറിയണം. കോൺഗ്രസ് ഇത് തിരിച്ചറിയണം,ഇതിൽ നിന്നും പാഠമുൾക്കൊള്ളണം. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ഇന്ന് രാജ്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷെ അത് തങ്ങൾ ഒറ്റക്ക് നിർവഹിക്കും എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടാൽ അത് സാധിക്കില്ല എന്നാണ് ഈ കടുത്ത അനുഭവം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.