Politics (Page 76)

തിരുവനന്തപുരം: തെലങ്കാനയിലെ കോൺഗ്രസ് മുന്നേറ്റം അഭിമാന നിമിഷമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് കണ്ട് അഭിപ്രായം തേടിയ ശേഷം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനായി. ഇക്കാര്യത്തിൽ സ്‌ക്രീനിംഗ് കമ്മറ്റിയിൽ ഇടപെടാതിരുന്ന ഹൈക്കമാൻൻഡിനോടാണ് നന്ദി പറയുന്നതെന്നും അത് ഗുണം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെലങ്കാനയിൽ മുഖ്യമന്ത്രിയെ എംഎൽഎമാരോട് ആലോചിച്ച് തെരഞ്ഞെടുക്കും. എംഎൽഎമാരിൽ ഒരാളും കോൺഗ്രസ് വിട്ട് പോകില്ല. റിസോർട്ട് രാഷ്ട്രീയമില്ലെന്നും ബസുകൾ കൊണ്ടുവന്നത് രാത്രി തന്നെ എംഎൽഎമാരെ എത്തിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് ഞാനടക്കമുളള സ്‌ക്രീനിംഗ് കമ്മറ്റിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുമതി നൽകിയതിനാലും ഇടപെടാതിരുന്നത് കൊണ്ടുമാണ് ഈ വിജയമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്കയച്ച സംഭവത്തിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി രാജീവ്. വീണ്ടും റിട്ട് ഭേദഗതി ചെയ്ത് സമർപ്പിക്കും. സുപ്രിംകോടതി ഗവർണറുടെ നടപടിയുടെ ഭരണഘടനാപരമായ നിലനിൽപ് പരിശോധിക്കും. കൃത്യമായ മാർഗ നിർദ്ദേശം കോടതി പുറപ്പെടുവിക്കും എന്നാണ് കരുതുന്നത് എന്നും രാജീവ് കൂട്ടിച്ചേർത്തു.

ഏകകണ്ഠമായാണ് പറവൂർ നഗരസഭ കൗൺസിൽ നവകേരള സദസിന് പണമനുവദിക്കാൻ പ്രമേയം പാസാക്കിയത്. പിന്നീട് തീരുമാനം സമ്മർദ്ദം ചെലുത്തി മാറ്റിക്കുകയായിരുന്നു. വി.ഡി.സതീശന് സ്വന്തം ആളുകളെ പോലും കാര്യങ്ങൾ ബോധ്യപ്പെടുത്താനായില്ല എന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന് കണ്ണൂർ സർവ്വകലാശാല വിസിയെ പുറത്താക്കിയ നടപടി തിരിച്ചടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികമായ കാര്യങ്ങൾ പരിഗണിച്ചാണ് കോടതി ഉത്തരവ് എന്ന് അദ്ദേഹം പ്രതികരിച്ചു.

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഹൈക്കോടതി വേദിയ്ക്കായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ചോദിച്ചു. മൃഗശാലയുടെ ആവശ്യത്തിന് മാത്രമായാണ് പാര്‍ക്കിന്റെ സ്ഥലം ഉള്ളത്. കോടതി, പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്ന് വാക്കാല്‍ പരാമര്‍ശം നടത്തി.

അതേസമയം, പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് വേദിയ്ക്കായി ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. വേദി കോടതി നിര്‍ദ്ദേശിച്ചാല്‍ മാറ്റാം. പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. പാർക്ക് ഡയറക്ടർ ശബ്ദ നിയന്ത്രണം ഉണ്ടെന്നും അറിയിച്ചിരിന്നു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് പാർക്കിൽ ഉള്ളത്. അതിനെ സംരക്ഷിത മേഖലയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് എന്നും ഡയറക്ടർ അറിയിച്ചു.

നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രഥമദൃഷ്ട്യാ തന്നെ സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന്വ്യക്തമാണെന്നും കോടതി പരാമർശമുണ്ടായി.

സർക്കാരിന് പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ മുൻസിപ്പാലിറ്റി ആക്ട് പ്രകാരം അധികാരമില്ലെന്നും കോടതി വിലയിരുത്തി. സ്റ്റേ ലഭിച്ചത് നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജിയിലാണ്. സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി പരാമർശമുണ്ടായത്.

കോടതി വാർഷിക ഫണ്ട് പരിധി നിശ്ചയിക്കാൻ മാത്രമെ നിയമപ്രകാരം സർക്കാരിന് അധികാരമുള്ളൂവെന്നും വ്യക്തമാക്കുന്നു. ഇത്തരമൊരു ഉത്തരവ് സര്‍ക്കാരിന് എങ്ങനെ ഇറക്കാനാകുമെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. നിര്‍ബന്ധിത പണപ്പിരിവല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. കൗണ്‍സിലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നായിരുന്നു സർക്കാർ വാദം.

നവകേരള ബസിന് നേരെ കരിങ്കൊടി. പാലക്കാട് തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട് നവകേരള ബസിന് നേരെ കരിങ്കൊടി. കരിങ്കൊടി കാട്ടിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. തൃത്താല മണ്ഡലത്തിലെ സദസ്സിലേക്ക് കുളപ്പുള്ളിയിലെ പ്രഭാത സദസ്സ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകവെയാണ് കരിങ്കൊടി കാട്ടിയത്.

അതേസമയം, തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പരാമർശമുണ്ടായി. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വിലയിരുത്തി.

21 വാഴ വെച്ച് പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചിനക്കത്തൂര്‍ കാവിന് സമീപത്താണ് ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്.ഇവിടെയാണ് വാഴ വെച്ച് കോൺഗ്രസിന്റെ വാഴവച്ചുള്ള പ്രതിഷേധം. എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. വാഴകള്‍ പിഴുതെറിഞ്ഞത് പ്രതിഷേധം അറിഞ്ഞെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് എന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു. അതേസമയം നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത് മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ്. നേരത്തെ കാസർകോടും കോഴിക്കോടും മറ്റും നവകേരള സദസിനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പൈലറ്റിന് പിറകെ പോവാതെ, റസ്റ്റ് ഹൌസിലേക്ക് പോയി. രാഹുൽ ഗാന്ധിയുടെ യാത്ര നേരത്തെ നിശ്ചയിച്ചിരുന്നത് കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് മാനന്താവാടിയിലേക്കെന്നായിരുന്നു. വഴിയൊരുക്കി, രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിക്ക് വച്ചുപിടിച്ചു. പക്ഷേ, നേരെ റസ്റ്റ് ഹൌസിലേക്കായിരുന്നു രാഹുൽ ഗാന്ധിയും എസ്കോർട്ട് വാഹനവും പോയത്.

രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത് ബൈപ്പാസ് ജങ്ഷൻ എത്തിയപ്പോഴാണ്. എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൌസിൽ രാഹുൽ ഗാന്ധിയുടെ വാഹനം എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി. റസ്റ്റ് ഹൌസിൽ ഏഴുമിനിറ്റോളം വാഹനം നിർത്തിയിട്ടു. ഇതിനിടയിൽ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുൽ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു.

വിദ്യാർത്ഥികളെ നവകേരള സദസിൽ എവിടെയും നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അത്തരം നിർദേശങ്ങൾ മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷിതാക്കളോടൊപ്പമാണ് കുട്ടികൾ വരുന്നത്. നവകേരള സദസ്സിലെ ജനപങ്കാളിത്തം തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിന്റെ തെളിവാണ് . ബഹിഷ്കരിച്ച യുഡിഎഫ് എംഎൽഎമാർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ടെന്നും. സർക്കാർ പരിപാടിയാണ് നവകേരള സദസ്സ്. അതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥന്മാർക്കും പങ്കെടുക്കാം.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് ജനങ്ങൾ ആണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. സ്വഭാവികമായി പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ കൂടെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ട ആവശ്യം ഇല്ല. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നോ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിന്നോ ഒരു ഉത്തരവും നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിമാരും മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആകെ തലസ്ഥാന നഗരം വിട്ട് ഒരുമിച്ച് ജനങ്ങളെ നേരിട്ട് കാണാൻ ഇറങ്ങുന്ന വേളയിൽ അവരെ അഭിവാദ്യം ചെയ്യാൻ ആബാലവൃദ്ധം ജനം റോഡിന്റെ രണ്ട് വശത്തിലും അണിനിരക്കുന്നത് സ്വഭാവികമാണ്. അത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല എന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതിയ്ക്ക് നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് നൽകിയത് സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. റിപ്പോർട്ടിൽ 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും പറയുന്നു. ഷീറ്റ് കെട്ടിയ ഷെഡിലാണ് വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ താമസിക്കുന്നത്.

1 ബയോ ടോയ്ലറ്റാണ് 20 കുടുംബങ്ങൾക്കുള്ളത്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല. റിപ്പോർട്ടിൽ കുമ്പളപ്പാറ ട്രൈബൽ കോളനിയിൽ ഊര് മൂപ്പന്‍റെ വീട് പോലും വാസയോഗ്യമല്ലെന്നും പറയുന്നു. 3 ബയോടോയ്ലറ്റ് ഹൈക്കോടതി ഇടപെട്ടതോടെ ഇവിടെ ഇവിടെ നിർമ്മിച്ചതായും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിൽ തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലും സമാന അവസ്ഥയാണെന്നും ഉണ്ട്. നാശത്തിന്‍റെ വക്കിലാണ് ഇരുട്ടുകുത്തി കോളനിയിലെ എല്ലാ വീടുകളും. വാസയോഗ്യമല്ലാത്തതാണ് 15 വീടുകളും .അതേസമയം, റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും പൂണ്ട് നിൽക്കുന്ന, പ്രവാസികളുടെ വിയർപ്പ് തുള്ളികളാൽ മാത്രം മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനത്ത് കോടികൾ ചിലവഴിച്ച് കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന പരിപാടി ധൂർത്തും, തിരഞ്ഞെടുപ്പ് പ്രചരണ മാമാങ്കവുമാണെന്നും പ്രവാസി വെൽഫെയർ കണ്ണൂർ – കാസർഗോഡ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.

പ്രതിഷേധം ഇത്തരം ദൂരത്തിൽ ജനങ്ങൾ, വിശേഷിച്ച് പ്രവാസികൾ ശക്തമായി രേഖപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഖലീലു റഹ്മാൻ അന്നടുക്ക അദ്ധ്യക്ഷത വഹിച്ചു. സിറാജ് തലശ്ശേരി പ്രൊവിൻസ് വൈസ് പ്രസിഡണ്ട് , പർവേസ് മുഹമ്മദ് വൈസ് പ്രസിഡന്റ് എന്നിവർ സംസാരിച്ചു. യോഗം നുഅമാൻ സലീം ഖാലിദിനെ എക്‌സികുട്ടീവ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. സെക്രട്ടറി സജീർ എം.കെ സ്വാഗതവും, ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ അഡ്വ: നവീൻ കുമാർ നന്ദിയും പറഞ്ഞു.