മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെയാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ പരിഹാസം ഉന്നയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണെന്നും വയനാട്ടിൽ വന്നിരുന്നല്ലെന്നും പി വി അൻവർ വ്യക്തമാക്കി. ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും, കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബിജിഎമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഈ മനുസൻ തളരില്ല,കോൺഗ്രസ് തോൽക്കില്ല,തിരിച്ച് വരും’.
കേരളത്തിലെ കോൺഗ്രസുകാർ വക,
രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്,
ബി.ജി.എമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്.
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.
‘വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്’.

