Politics (Page 61)

തന്നെ അനധികൃതമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായ്. ബംഗാൾ പൊലീസിലെ ബന്ധങ്ങൾ ഉപയോഗിച്ച് തന്നെ അനധികൃതമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നിരീക്ഷിക്കുകയാണെന്നാണ് ജയ് ആനന്ദ് ദെഹാദ്റായ് വ്യക്തമാക്കുന്നത്. സിബിഐ ഡയറക്ടർ പ്രവീൺ സൂദിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഡിസംബർ 23ന് അയച്ച കത്തിൽ തന്റെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചു താൻ എവിടെയാണെന്ന് ട്രാക്ക്‌ ചെയ്യാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചില മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള സ്വാധീനവും ബന്ധവും ദുരുപയോഗം ചെയ്ത ചരിത്രം മഹുവയ്ക്ക് ഉണ്ടെന്നും ആരോപിച്ചു.

സുരേഷ് ​ഗോപിയെ പരാമർശിക്കാതെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂരിൽ മത്സര രം​ഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളിൽ 41 മിനിറ്റ് നീണ്ട പ്രസം​ഗത്തിലൊരിടത്തും സുരേഷ് ​ഗോപിയെ പരാമർശിച്ചില്ല. സുരേഷ്​ഗോപിയുടെ സാന്നിധ്യം മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും ഉണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ളതൊന്നും സംസാരിച്ചില്ലെന്നതാണ് ശ്രദ്ധേയം.

സുരേഷ് ​ഗോപിയുടെ തൃശൂർ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ സജീവമാണ്. തൃശൂരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ​ഗോപി സജീവമായിരുന്നു. എന്നിട്ടും സുരേഷ്​ഗോപിയെ മോദിയുടെ നീണ്ടു പോയ പ്രസം​ഗത്തിലൊരിടത്തും പരാമർശിച്ചില്ല. തൃശ്ശൂരില്‍ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി പ്രധാനമന്ത്രി എത്താനിരിക്കെ സുരേഷ് ഗോപിയ്ക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്.

പീടികപ്പറമ്പിലാണ് ചുവരെഴുത്തുള്ളത്. ചുവരെഴുത്തിൽ തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നുമാണ് എന്നാൽ വീണ്ടും മത്സരിക്കുമെന്ന് പ്രചരണമുണ്ടെങ്കിലും മോദിയുടെ പ്രസം​ഗത്തിൽ ഇതിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെ ഡ്യൂട്ടി ഗ്രൂപ്പിൽ അപമാനിക്കുന്ന പോസ്റ്റുമായി പൊലീസുകാരൻ. ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരൺദേവ് ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റിട്ടത്. കിരൺദേവ്, തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറാണ്. ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത് തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും പൊലീസ് ഉദ്യോഗസ്ഥർ കാണിക്കാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത്.

ഇയാൾ മന്ത്രി ഗണേഷ് കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് പോസ്റ്റ് ചെയ്തത്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പോസ്റ്റ് ഇട്ടതിനുതൊട്ടു പിന്നാലെ ഇത് റിമൂവ് ചെയ്യണമെന്ന് പറഞ്ഞ് കമന്റ് ഇട്ടിരുന്നു. എന്നാൽ ഇയാള് അത് കേട്ടില്ല. വാമൊഴിയായി പരാതിയും പല പൊലീസുകാരും നൽകിയിരുന്നു. എന്നാൽ പോസ്റ്റ് റിമൂവ് ചെയ്യാൻ ഇയാൾ തയ്യാറായില്ല. നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്.

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. ഇത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം. ഉത്തരവ്, ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌. മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് വരുമെന്ന് കോടതി പറഞ്ഞു. ഉത്തരവ് വന്നത് എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജിയിലാണ്. തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ ഭർത്താവ് നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ബില്ലുകൾ ഒപ്പിടാതെ സർക്കാരുമായി ഉടക്ക് തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബൃന്ദ കാരാട്ട് വെല്ലുവിളിച്ചു. ബിജെപി അജണ്ട നടപ്പാക്കുന്ന ഗവർണർ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാർഥിയായിത്തന്നെ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കട്ടേയെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

ബഹുമാനപ്പെട്ട ഗവർണർക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാൻ താത്പര്യമുണ്ടെങ്കിൽ അദ്ദേഹമത് ചെയ്യണം. കാരണം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഗവർണർക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഉചിതം. ബിജെപി ടിക്കറ്റിൽ കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കൂവെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

ദിവസേന പ്രസ്താവനകൾ നടത്തി പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഗവർണർ പരിഹരിക്കണമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സില്‍ നടന്‍ സുരേഷ് ഗോപി എം.പിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ചര്‍ച്ചചെയ്തു. കോടതിയില്‍ രണ്ടാഴ്ച കൂടി കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രം തയ്യാറായിട്ടുണ്ട്.

കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. പൊലീസ് തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പു കൂടി ചേര്‍ത്തു. കുറ്റപത്രം ഇതെല്ലാം ഉള്‍പ്പെടുത്തിയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം വിലയിരുത്തലിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചക്ക് ശേഷമേ അവര്‍ ഇത് വിലയിരുത്തിയ ശേഷം കോടതിയില്‍ സമര്‍പ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതിനിടെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന വിലയിരുത്തലും ഉണ്ട്.

നേരത്തെ സുരേഷ് ഗോപിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരേഷ് ഗോപി അന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ആറുപേരില്‍ നിന്ന് മൊഴിയെടുത്ത് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. എന്നാല്‍ നവകേരള സദസ് ജില്ലയില്‍ പര്യടനം നടത്തുന്നതിനാല്‍ അന്ന് കുറ്റപത്രം സമര്‍പ്പിക്കാനായില്ല. ഹൈക്കോടതിയില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. പുതിയ വകുപ്പ് കൂടി ചേര്‍ത്ത സാഹചര്യത്തില്‍ അറസ്റ്റു ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കെയാണ് മുന്‍കൂര്‍ ജാമ്യത്തിന് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരവായി പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങി. മണല്‍ ചിത്രം ഒരുക്കുന്നത് വടക്കും നാഥന്റെ മണ്ണിലാണ്. ചിത്രം, നാളെ തൃശ്ശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി സമ്മര്‍പ്പികും. ചിത്രം തീര്‍ക്കുന്നത്, പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ്. മണൽ ചിത്രം ഒരുക്കുന്നത് ഗോകുലം ഗോപാലന്റെ നേതൃത്വത്തിലാണ്. ചിത്രം, രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ചാണ് ഒരുക്കുന്നത്. നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണ്ണും ഇതില്‍ ഉള്‍പ്പെടും.

വ്യത്യസ്ത കോണുകളില്‍ നിന്ന് ശേഖരിച്ച മണല്‍ കൊണ്ട് ചിത്രം തീര്‍ക്കുന്നത് ഏകഭാരത് ശ്രേഷ്ട ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ്. 51 അടി ഉയരമുള്ള ചിത്രം പത്ത് ദിവസം എടുത്താണ് പൂര്‍ത്തീകരിക്കുന്നത്. ഇന്നേവരെ ഇത്രയും വലിയ ചിത്രം ആരും മണലില്‍ തീര്‍ത്തിട്ടില്ല. അതുകൊണ്ട്തന്നെ ഇത് ലോക റെക്കോര്‍ഡ് നേടാനാണ് സാധ്യത ഉണ്ട്.

ഇത്തരമൊരു ചിത്രം തയ്യറാക്കാന്‍ പ്രോരണയായത് മോദിയോടുള്ള ആരാധനയാണ് എന്ന് ചിത്രകാരനായ ബാബു പറഞ്ഞു. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേരുണ്ട്. നിര്‍മ്മാണ ചിലവ് ഗോകുലം ഗ്രൂപ്പാണ് വഹിക്കുന്നത്. നാളെ തേക്കിന്‍ക്കാട് മൈതാനത്ത് ബിജെപിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പം എന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തും.

പാലാരിവട്ടത്തെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ഒന്നാംപ്രതി എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ്. കേസിൽ ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയുംപ്രതികളാക്കിയിട്ടുണ്ട്.

കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെയും കേസെടുത്തു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചത് ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ്.

സ​മ​രം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, ഉ​മ തോ​മ​സ്, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധ സ​മ​രം.ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ, പി​രി​ഞ്ഞു​പോ​യി​ല്ലെ​ങ്കി​ൽ ത​ല്ലി ഓ​ടി​ക്കു​മെ​ന്ന് സ്റ്റേ​ഷ​നു​ള്ളി​ൽ​നി​ന്ന് എ​സ്.​ഐ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

ഇ​തേ​സ​മ​യം, പൊ​ലീ​സ്, മ​ണി​ക്കൂ​റു​ക​ൾ സ​മ​രം നീ​ണ്ടി​ട്ടും ച​ർ​ച്ച​ക്ക് ത​യാ​റാ​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച് ​ ഒരു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ റോ​ഡ്​ ഉ​പ​രോ​ധ​വും ആ​രോ​പി​ച്ചു. ജാ​മ്യ​മി​ല്ലാ വകു​പ്പു​ക​ൾ ചു​മ​ത്തി ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ല​ട​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

മികച്ച വിജയം ലോക്സഭ തെരഞ്ഞെടുപ്പിൽ നേടാൻ സിപിഐ സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ രാഹുൽ​ ​ഗാന്ധി മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി നേർക്ക് നേർ മത്സരിക്കണമെന്നും അഭിപ്രായപ്പെട്ടു. ബിനോയ് വിശ്വം രാഹുൽ ​ഗാന്ധിക്ക് കിട്ടുന്ന ഉപദേശങ്ങൾ വിചിത്രമെന്നും പറഞ്ഞു.

മുൻ എംഎൽഎയും ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതിൽ പരസ്യ പ്രതികരണം വിലക്കി. നടപടി, കെപിസിസി നേതൃത്വത്തിന്റേതാണ്. സംസ്ഥാന നേതൃത്വം, മലപ്പുറത്തെ യൂത്ത് കോൺഗ്രസ്‌ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന് ആവശ്യപ്പെട്ടു. സര്‍ക്കുലറും പുറപ്പെടുവിച്ചു. സർക്കുലറിൽ സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയാൽ കർശന നടപടിയെന്നു വ്യക്തമാക്കുന്നു. സർക്കുലർ ഇറക്കിയിരിക്കുന്നത് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് ആണ്.

നവമാധ്യമങ്ങളിൽ സംഘടനാപരമായ കാര്യങ്ങൾ ഉന്നയിക്കരുതെന്നാണ് നിര്‍ദ്ദേശം. വസ്തുനിഷമായി പരാതി ലഭിച്ചാൽ നടപടി എടുത്ത ശേഷമേ വിശദീകരണം നൽകാൻ അവസരമുണ്ടാകൂവെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നൽകുന്നു. സംഘാടകരുടെ തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ എതിര്‍പ്പ് കാര്യമാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ച് പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയുമായി മുന്നോട്ട് പോകാനാണ്. മോഹനകൃഷ്ണന്റെ മകനും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ പിടി അജയ് മോഹൻ ചെയര്‍മാനായ ട്രസ്റ്റിന്‍റെ പേരിലുള്ള പരിപാടിയാണിത്.

അതിനാൽ തന്നെ ഭാരവാഹികള്‍, ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാനായ പിടി അജയ് മോഹനാണ് ട്രസ്റ്റിന്‍റെ ചെയര്‍മാന്‍. അടുത്ത മാസം പത്തിനാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.