സുരേഷ് ഗോപിയെ പരാമർശിക്കാതെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂരിൽ മത്സര രംഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളിൽ 41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും സുരേഷ് ഗോപിയെ പരാമർശിച്ചില്ല. സുരേഷ്ഗോപിയുടെ സാന്നിധ്യം മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും ഉണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ളതൊന്നും സംസാരിച്ചില്ലെന്നതാണ് ശ്രദ്ധേയം.
സുരേഷ് ഗോപിയുടെ തൃശൂർ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ സജീവമാണ്. തൃശൂരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ഗോപി സജീവമായിരുന്നു. എന്നിട്ടും സുരേഷ്ഗോപിയെ മോദിയുടെ നീണ്ടു പോയ പ്രസംഗത്തിലൊരിടത്തും പരാമർശിച്ചില്ല. തൃശ്ശൂരില്‍ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി പ്രധാനമന്ത്രി എത്താനിരിക്കെ സുരേഷ് ഗോപിയ്ക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്.
പീടികപ്പറമ്പിലാണ് ചുവരെഴുത്തുള്ളത്. ചുവരെഴുത്തിൽ തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നുമാണ് എന്നാൽ വീണ്ടും മത്സരിക്കുമെന്ന് പ്രചരണമുണ്ടെങ്കിലും മോദിയുടെ പ്രസംഗത്തിൽ ഇതിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല.

