പൊലീസിലെ ബന്ധങ്ങൾ ഉപയോഗിച്ച് തന്നെ അനധികൃതമായി മഹുവ മൊയ്‌ത്ര നിരീക്ഷിക്കുകയാണെന്നാണ് ജയ് ആനന്ദ് ദെഹാദ്റായ്

തന്നെ അനധികൃതമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായ്. ബംഗാൾ പൊലീസിലെ ബന്ധങ്ങൾ ഉപയോഗിച്ച് തന്നെ അനധികൃതമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നിരീക്ഷിക്കുകയാണെന്നാണ് ജയ് ആനന്ദ് ദെഹാദ്റായ് വ്യക്തമാക്കുന്നത്. സിബിഐ ഡയറക്ടർ പ്രവീൺ സൂദിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഡിസംബർ 23ന് അയച്ച കത്തിൽ തന്റെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചു താൻ എവിടെയാണെന്ന് ട്രാക്ക്‌ ചെയ്യാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചില മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള സ്വാധീനവും ബന്ധവും ദുരുപയോഗം ചെയ്ത ചരിത്രം മഹുവയ്ക്ക് ഉണ്ടെന്നും ആരോപിച്ചു.