മികച്ച വിജയം ലോക്സഭ തെരഞ്ഞെടുപ്പിൽ നേടാൻ സിപിഐ സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

മികച്ച വിജയം ലോക്സഭ തെരഞ്ഞെടുപ്പിൽ നേടാൻ സിപിഐ സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ രാഹുൽ​ ​ഗാന്ധി മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി നേർക്ക് നേർ മത്സരിക്കണമെന്നും അഭിപ്രായപ്പെട്ടു. ബിനോയ് വിശ്വം രാഹുൽ ​ഗാന്ധിക്ക് കിട്ടുന്ന ഉപദേശങ്ങൾ വിചിത്രമെന്നും പറഞ്ഞു.